ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ടിയാഗൊ XZ, XZ+ എന്നിവയിൽ സ്പീഡ് സെൻസിങ് ഡോർ ലോക്ക് പ്രവർത്തിക്കാത്തതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട. ഇത് നിങ്ങളുടെ വാഹനത്തിൽ ഇതിനകം തന്നെ നിർത്തലാക്കിയ ഒരു സവിശേഷതയാണ്. അല്ലെങ്കിൽ ഒരു ECU പരിഷ്കാരത്തോടെ ഇവ ഇപ്പോൾ ഉപയോഗ രഹിതമാക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കുക.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ഗ്ലോബൽ NCAP -യുടെ ഫൈവ് സ്റ്റാർ സുരക്ഷാ ആവശ്യകത നിറവേറ്റുന്നതിനായിട്ടാണ് ഡോറുകളുടെ ഓട്ടോ-ലോക്ക് സവിശേഷത നീക്കംചെയ്‌തെന്ന് ടാറ്റ മോട്ടോർസ് വ്യക്തമാക്കുന്നു.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

നിർഭാഗ്യവശാൽ ഒരു അപകടമുണ്ടായാൽ വാഹനത്തിന്റെ ഡോർ തനിയെ ലോക്ക് ആവുന്നത് തടയുന്നതിനാണ് ഈ സവിശേഷത നീക്കംചെയ്‌തത്.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ഡ്രൈവറുടെ വശത്തെ ഡോറിൽ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ചുകൾ വഴി എല്ലാ വാതിലുകളും ഇപ്പോഴും ലോക്കുചെയ്യാനോ അൺലോക്കുചെയ്യാനോ കഴിയും.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, കമ്പനിയുമായി വീണ്ടും ബന്ധപ്പെടാൻ മടിക്കേണ്ടതില്ലെന്നും ടാറ്റ മോട്ടോർസ് അറിയിച്ചു.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

സുരക്ഷാ പ്രശ്‌നങ്ങൾ കാരണമാണ് ടാറ്റ മോട്ടോഴ്‌സ് ഈ സവിശേഷത നിർത്തലാക്കുന്നത്. ഈ മാറ്റം പഴയതും പുതിയതുമായ എല്ലാ വാഹനങ്ങൾക്കും ബാധകമാണ്. വാഹനങ്ങളുടെ ECU പരിഷ്കരിച്ചു കഴിഞ്ഞാൽ നിലവിലുള്ള വാഹനങ്ങളിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കും.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ടാറ്റ നെക്‌സോണിൽ നിന്ന് സ്പീഡ് സെൻസിംഗ് ഡോർ ലോക്ക് സവിശേഷത എടുത്ത് കളഞ്ഞിരുന്നു. ഒരു അപകടത്തിന് ശേഷം ഡോറുകൾ ലോക്കായി വാഹനത്തിനുള്ളിലുള്ളവർ അതിനുള്ളിൽ അകപ്പെട്ട് പോകാതിരിക്കാനാണ് ടാറ്റയുടെ ഈ നീക്കം.

Most Read: ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ഈ സവിശേഷത നീക്കം ചെയ്യുന്നതോടെ വാഹനം ഓടിതുടങ്ങുമ്പോൾ എല്ലാ ഡോറുകളും ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്. തനിയേ വാഹനം ലോക്ക് ആകും എന്ന മനോഭാവത്തിന് ഒരു മാറ്റം കൊണ്ടുവരേണ്ടതും അനിവാര്യമാണ്.

Most Read: പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

NCAP മാനദണ്ഡങ്ങളുടെ പട്ടികയിൽ ഓട്ടോമാറ്റിക് ഡോർ ലോക്കിംഗ് (ADL) സവിശേഷതകൾ ഉൾപ്പെടുന്നു, എന്നാൽ അതിൻ പ്രകാരം ഓട്ടോമാറ്റിക് ഡോർ ലോക്കിംഗ് (ADL) സംവിധാനം വാഹനം ഒരു നിശ്ചിത വേഗതയിൽ എത്തിക്കഴിഞ്ഞാൽ ഡോറുകൾ ലോക്ക് ചെയ്യുന്ന വാഹനം, ഒരു അപകടം അഥവാ ഇടിയുണ്ടായാൽ അപ്പോൾ തന്നെ ഓട്ടോമാറ്റിക്കായി അൺലോക്ക് ചെയ്യപ്പെടണം എന്നാണ്.

Most Read: സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ഹ്രസ്വകാലത്തേക്ക് ഈ സവിശേഷത നിർജ്ജീവമാക്കൽ അനുവദനീയമാണ്. ഒരു അപകടമുണ്ടായാൽ ആദ്യം പ്രതികരിക്കുന്നവരുടെ ശ്രമങ്ങളെ കൂടുതൽ സഹായിക്കുന്നതിന്, ഓട്ടോമാറ്റിക്ക് ഡോർ ലോക്കുകളുടെ ശരിയായ പ്രവർത്തനം, അതായത് ഒരു ക്രാഷിന് ശേഷം തനിയെ അൺലോക്കുചെയ്യുന്നത് പരിശോധിക്കുന്നു.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ ADL അൺലോക്ക് ചെയ്യുമെന്ന് ഉറപ്പില്ലാത്തതിനാൽ ഈ സവിശേഷത ഒഴിവാക്കുന്നത് ആവശ്യമായി വരും. ADL പ്രവർത്തിച്ചില്ല എങ്കിൽ വാഹനത്തിനുള്ളിൽ ആളുകൾ കുടുങ്ങുന്നതിനും, രക്ഷാപ്രവർത്തനത്തിന് എത്തുന്നവർക്ക് ഇവരെ പുറത്തിറക്കാൻ കൂടുതൽ കഷ്ടപ്പെടേണ്ടതായിട്ടും വരും.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ട്രാഫിക്കിലും മറ്റും നിർത്തുമ്പോൾ സുരക്ഷ പ്രശ്‌നങ്ങൾ കാരണം വാഹനങ്ങൾ ഓട്ടോമാറ്റിക് ലോക്കിങ് ഡോറുകക്ഷൾ സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകത NCAP മനസ്സിലാക്കുന്നു.

ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

എന്നിരുന്നാലും, ഒരു അപകടമുണ്ടായാൽ, വാഹനത്തിനുള്ളിലുള്ളവർക്ക് പുറത്തു കടക്കാനും, അതു പോലെ തന്നെ രക്ഷാ പ്രവർത്തനത്തിന് എത്തുന്നവർക്ക് അകത്തേക്ക് കടക്കാനുമായിട്ട് ഡോറുകൾ ഓട്ടോമാറ്റിക്കായിട്ട് തുറക്കേണ്ടതും വളരെയധികം അത്യാവശ്യമാണ്.

Source: Rohan Prakash

Most Read Articles

Malayalam
English summary
Tata Motors working on Tiago with 5 star safety rating. Read more Malayalam.
Story first published: Monday, October 7, 2019, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X