ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരം നേടിയ ടിയാഗൊയുടെ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. 5.40 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ടിയാഗൊയുടെ XZ വകഭേദത്തെ അടിസ്ഥാനമാക്കിയാണ് വിസ് എഡിഷന്‍ വിപണിയില്‍ എത്തുന്നത്.

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

വിപണിയില്‍ ഉള്ള XZ വകഭേദത്തില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവാണ് വിസ് പതിപ്പിനുള്ളതെന്ന് കമ്പനി അറിയിച്ചു. ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ ഏറെ പ്രചാരം നേടിയ മോഡലാണ് ടിയാഗൊ. ഇത് ആദ്യമായല്ല കമ്പനി ടിയാഗൊ വിസ് എഡിഷനെ കമ്പനി അവതരിക്കുന്നത്.

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

ബ്ലാക്ഡ്-ഔട്ട് റൂഫ്, ഒആര്‍വിഎം ഹൗസിംഗുകള്‍, മാനുവലി ഓപ്പറേറ്റഡ് ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് ടിയാഗൊ വിസ് എഡിഷന്റെ ഫീച്ചറുകള്‍. ടൈറ്റാനിയം ഗ്രേ നിറത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നെക്‌സോണ്‍ ക്രാസ് എഡിഷനില്‍ കണ്ടപ്പോലെ ഓറഞ്ച് നിറം വാഹനത്തിന്റെ ചില സ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്നത് കാണാം.

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

ഫ്രണ്ട് ഗ്രില്ലിന്റെ സൈഡിലും, സൈഡ് ഗ്ലാസുകളിലും, അലോയി വീലുകളിലുമാണ് ഓറഞ്ച് തീം നല്‍കിയിരിക്കുന്നത്. പിന്നില്‍ വിസ് എഡിഷനെ സൂചിപ്പിക്കുന്ന ബാഡ്ജിങ്ങും കമ്പനി നല്‍കിയിട്ടുണ്ട്. പുറംമോടിയിലെ സ്‌പോര്‍ട്ടി ഭാവം അകത്തളത്തിലും നിഴലിക്കുന്നുണ്ട്.

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

പിയാനൊ ബ്ലാക് തീമില്‍ ഒരുങ്ങുന്ന അകത്തളത്തിന് ഒറഞ്ച് നിറങ്ങള്‍ അഴകേകും. ഓറഞ്ച് നിറത്തില്‍ സ്റ്റിച്ചിങ്ങുകളുള്ള സീറ്റുകള്‍, എസി വെന്റുകള്‍ക്കും ചുറ്റിലുമുള്ള ഓറഞ്ച് റിങ്ങ്, ഗ്ലോസി ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍, ഗ്രേ നിറത്തിലുള്ള ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകത.

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

ആന്റി-ഗ്ലെയര്‍ ടൈപിന് പകരം ഡാഷ്ബോര്‍ഡിലും സ്റ്റാന്‍ഡേര്‍ഡ് IRVM -ലും ഓറഞ്ച് ആക്സന്റ് ടാറ്റ നല്‍കിയിട്ടുണ്ട്. മേന്മയേറിയ സീറ്റ് ഫാബ്രിക്കും ടിയാഗൊ വിസ് എഡിഷന്റെ ഫീച്ചറാണ്. വിപണിയില്‍ ഉള്ള XZ പതിപ്പില്‍ നല്‍രിയിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം തന്നെ വിസ് പതിപ്പിലും കമ്പനി നല്‍കിയിട്ടുണ്ട്.

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

യുഎസ്ബി, ബ്ലൂടുത്ത്, റിമോര്‍ട്ട് കണ്‍ട്രോള്‍ ലോക്കിങ്, ഇലക്ട്രിക്ക് അഡ്ജസ്റ്റബിളോടുകൂടിയ കണ്ണാടികള്‍ എല്ലാം തന്നെ വിസ് പതിപ്പിലും ലഭ്യമാണ്. നേരത്തെ അറിയിച്ചിരുന്നതുപോലെ ഡിസല്‍ എഞ്ചിനോ, ഓട്ടോമാറ്റിക് ഗിയര്‍ഓപഷനോ വിസ എഡിഷനില്‍ ലഭ്യമാകില്ല.

Most Read: ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ എഞ്ചിന്‍ 85 bhp പവറും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. 23.84 കിലോമീറ്റര്‍ മൈലേജും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

സുരക്ഷയുടെ കാര്യത്തിലും വിസ് എഡിഷന്‍ അല്‍പ്പം മുന്നിലാണ്. സുരക്ഷക്കായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്പീഡ് സെന്‍സറുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ഇബിഡിയുള്ള എബിഎസ്, സെന്‍ട്രല്‍ ലോക്കിങ് എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും.

Most Read: സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

2017 -ലും വിസ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. അടുത്തിടെ ഹാരിയറിന്റെ ബ്ലാക്ക് എഡിഷനെയും, നെക്സോണിന്റെ ക്രാസ് എഡിഷനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിയാഗൊയുടെയും ലിമിറ്റഡ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ടിയാഗൊ വിസ് എഡിഷനെ പുറത്തിറക്കി ടാറ്റ

വിപണിയിലെ മാന്ദ്യം ടാറ്റയുടെ വില്‍പ്പനയും ഗണ്യമായി കുറച്ചു. വിവിധ മോഡലുകളുടെ ലിമിറ്റഡ് പതിപ്പിനെ അവതരിപ്പിച്ചും, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ നല്‍കിയും വില്‍പ്പന മെച്ചപ്പെടുത്താനുമാണ് കമ്പനി ശ്രമിക്കുന്നത്.

More from DriveSpark

Article Published On: Friday, October 4, 2019, 15:00 [IST]
English summary
Tata Tiago Wizz Edition launched in India. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X