ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

ടിയാഗൊ ഹാച്ച്ബാക്കിലും ടിഗോർ സെഡാനിലും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. പരമ്പരാഗത ഇരട്ട-പോഡ് അനലോഗ് ഡയലുകളെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായി കമ്പനി മാറ്റി സ്ഥാപിക്കുകയായിരുന്നു.

ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

കാറിന്റെ മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റുമായി എത്തുമെന്നാണ് നേരത്തെ കരുതിയിരുന്നെങ്കിലും രഹസ്മായി കമ്പനി പുതിയ ഇൻസ്ട്രുമെന്ഫ് ക്ലസ്റ്റർ അവതരിപ്പിക്കുകയായിരുന്നു. പുതിയ ഡിജിറ്റൽ യൂണിറ്റിനൊപ്പം ടിയാഗൊയുടെ വില 5.84 ലക്ഷം രൂപയും ടിഗോറിന് 6.99 ലക്ഷം രൂപയുമാണ് വില ആരംഭിക്കുന്നത്.

Tata Tiago Price
Variant Prices
XZ+ Petrol MT Rs 5,84,993
XZ+ Petrol MT Dual Tone Rs 5,91,993
XZA+ Petrol AMT Rs 6,29,993
XZA+ Petrol AMT Dual Tone Rs 6,36,993
XZA+ Diesel MT Rs 6,14,993
XZA+ Diesel MT Dual Tone Rs 6,76,993
Tata Tigor Price
Variant Prices
XZ+ Petrol MT Rs 6,99,994
XZA+ Petrol MT Rs 7,44,994
XZ+ Diesel MT Rs 7,89,994
ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

ഇടത് വശത്ത് ടാക്കോമീറ്റർ, മധ്യഭാഗത്ത് ഒരു ഡ്രൈവറുടെ വിവര പ്രദർശനം, യൂണിറ്റിന്റെ മധ്യഭാഗത്ത് ഒരു സ്പീഡോമീറ്റർ, വലതുവശത്തെ അതിർത്തിയിൽ ഒരു ഗേജ് എന്നിവയുള്ള മോണോക്രോം യൂണിറ്റാണ് പുതിയ ക്ലസ്റ്റർ.

ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

ടാറ്റ ടിയാഗൊ നിലവിൽ ഏഴ് വകഭേദകളിലും ടിഗോർ ആറ് വകഭേദളിലുമാണ് വിൽപ്പനയ്‌ക്കെത്തിക്കുന്നത്. എങ്കിലും ഈ കാറുകളുടെ XZ +, XZA + മോഡലുകളിൽ മാത്രമേ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭ്യമാകൂ. ടിയാഗൊയും ടിഗോറും ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈൻ ശൈലിയാണ് അവതരിപ്പിക്കുന്നത്.

ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

അകത്തളത്തിൽ ടിയാഗൊയ്ക്ക് ഡാഷ്‌ബോർഡിൽ കറുത്ത പ്ലാസ്റ്റിക് ബിറ്റുകളുള്ള ഗ്രേ, ബ്ലാക്ക് പെയിന്റ് സ്കീം ലഭിക്കുന്നു. രണ്ട് കാറുകളിലെയും ടോപ്പ് റംഗ് XZ വകഭേദത്തിൽ ബ്ലൂടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, MP3, ഓക്സ് എന്നിവയുള്ള 2-ഡിൻ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്നു.

ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

എട്ട് സ്പീക്കറുകൾ, ഓക്സ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ അധിഷ്‌ഠിത നാവിഗേഷൻ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ നിയന്ത്രണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഹാർമാൻ സൗണ്ട് സിസ്റ്റമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് ടിഗോറിൽ ലഭിക്കുന്നത്.

ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

സുരക്ഷയുടെ കാര്യത്തിൽ ടാറ്റ ടിയാഗൊയ്ക്കും ടിഗോറിനും രണ്ട് എയർബാഗുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, എഞ്ചിൻ ഇമ്മോബിലൈസർ, ചൈൽഡ് സേഫ്റ്റി ലോക്ക് എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം

ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

മെക്കാനിക്കലുകളുടെ കാര്യത്തിൽ, ടിയാഗൊയ്ക്കും ടിഗോറിനും 1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിനാണുള്ളത്. 83 bhp കരുത്തിൽ 114 Nm torque ഉം ഉത്പാദിപ്പിക്കും ഈ എഞ്ചിൻ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

കൂടാതെ ഡീസൽ എഞ്ചിൻ ഓപ്ഷൻ കൂടി ഈ മോഡലുകളിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ വേരിയന്റിന് സമാനമായ അഞ്ച് സ്പീഡ് 1.05 ലിറ്റർ റിവോട്ടോർക്ക് ത്രീ സിലിണ്ടർ എഞ്ചിൻ 69 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കു വേണ്ടി JTP പതിപ്പിൽ ടിയാഗൊ, ടിഗോർ മോഡലുകൾ ലഭ്യമാണ്. JTP-യുടെ ഏറ്റവും പുതിയ പതിപ്പിന് യഥാക്രമം 6.69 ലക്ഷം രൂപയും 7.59 രൂപയുമാണ്.

Most Read Articles

Malayalam
English summary
Tata tiago and tigor gets digital instrument cluster option. Read more Malayalam
Story first published: Thursday, October 3, 2019, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X