സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെയ്ക്കുകയാണ്. വാഹന നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ തങ്കളുടെ മോഡലുകളുടെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചും തുടങ്ങി.

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

ഇലക്ട്രിക്ക് വാഹനങ്ങളെക്കുറിച്ചുള്ള ഈ വാര്‍ത്തകള്‍ക്ക് ഇടയില്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത് ഒഡീഷയില്‍ നിന്നുള്ള ദിലീപ് മോഹപത്ര എന്ന കര്‍ഷകനാണ്.

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

സംഭവം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ സാധാരണ സൈക്കിള്‍, ഇലക്ട്രിക്ക് സൈക്കിളാക്കി മാറ്റിയതോടെയാണ് ഈ കര്‍ഷകന്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇദ്ദേഹത്തിന് ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ് ബിരുദമോ, ഇതിന് ആവശ്യമായ ഫാക്ടറിയോ, ഫക്ടറി സംവിധാനങ്ങളോ ഒന്നും തന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

10,000 രൂപ മുതല്‍ 15,000 രൂപ വരെ മാത്രമാണ് ഇതിനായി ദിലീപ് ചെലവാക്കിയതും. പ്രാദേശിക ചാനലുകളാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഒരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് സ്വന്തമാക്കണമെങ്കില്‍ 30,000 രൂപ മുതല്‍ 55,000 രൂപ വരെ നല്‍കണം.

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ ശബ്ദ മലിനീകരണമോ, വായു മലിനീകരണമോ ഉണ്ടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി തന്നെ ആരും സഹായിച്ചിട്ടില്ലെന്നും സ്വന്തമായി കൈയ്യില്‍ നിന്നും പണം ചെലവാക്കിയാണ് ഇലക്ട്രിക്ക് സൈക്കിള്‍ രൂപപ്പെടുത്തിയെടുത്തതെന്നും ദിലീപ് പറഞ്ഞു.

പെട്രോളോ, ഡീസലോ ആവശ്യമില്ല. 30 കിലോമീറ്റര്‍ വരെയാണ് ഇലക്ട്രിക്ക് സൈക്കിളിന്റെ വേഗത. ഏകദേശം അഞ്ചു മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒരു സൈക്കിള്‍ പോലെയാണെങ്കിലും ഇലക്ട്രിക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നത് പോലെ യാത്ര ചെയ്യാന്‍ സാധിക്കും.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

12 വോള്‍ട്ടിന്റെ ബാറ്ററിയും 35 വാട്ടിന്റെ മോട്ടറുമാണ് സൈക്കിളില്‍ ഘടിപ്പിച്ചിരിക്കുന്നത്. സൈക്കിളിന്റെ വേഗത നിയന്ത്രിക്കുന്നതിന് ഒരു ആക്‌സിലേറ്ററും, അതിനൊപ്പം ഒരു എല്‍ഇഡി ഹെഡ്‌ലാമ്പും പുതിയതായി ഘടിപ്പിച്ചു.

Most Read: വാഹനത്തിന് പിന്നിലെ സ്റ്റെപ്നി അനധികൃതം എന്ന് പൊലീസ്, എതിർപ്പുമായി ഉടമ; വീഡിയോ

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

സംഭവം വാര്‍ത്ത ആയതോടെ ഗൂഗിളിലും, യൂട്യുബിലും ദിലീപിന്റെ ഇലക്ട്രിക്ക് സൈക്കിളിനെ അന്വേഷിച്ചാണ് ആളുകള്‍ എത്തുന്നത്. പുതിയ ഇലക്ട്രിക്ക സൈക്കിള്‍ വന്നതേടെ യാത്ര എളുപ്പമായെന്ന് കര്‍ഷകന്‍ അഭിപ്രായപ്പെട്ടു. പ്രായം ഉണ്ടായിരുന്നതുകൊണ്ട് സൈക്കിള്‍ പെഡല്‍ ചവിട്ടിയുള്ള യാത്ര, പ്രത്യേകിച്ച് ദൂര യാത്രകള്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

Most Read: മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു- വില 35000 രൂപ

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

എന്നാല്‍ ഇനി അതില്ലെന്നും അദ്ദേഹം പറഞ്ഞു. വെറെ ഒരാളെ പിന്നില്‍ വെച്ചുകൊണ്ട് പോകുന്നതിനും ബുദ്ധിമുട്ടില്ലെന്നും ദിലീപ് പറഞ്ഞു. ഇലക്ട്രിക്ക് സൈക്കിള്‍ യാത്രകളില്‍ ഹെല്‍മെറ്റ് ആവശ്യമില്ല. അതിനൊപ്പം ലൈസെന്‍സോ, രജിസ്‌ട്രേഷനോ ആവശ്യമില്ലെന്നും കര്‍ഷകന്‍ അഭിപ്രായപ്പെട്ടു.

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

മോശം റോഡുകളിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഘലകളില്‍ സാധാരണക്കാര്‍ ഇന്നും ആശ്രയിക്കുന്ന ഒരു വാഹനമാണ് സൈക്കിള്‍. പ്രായം ആയവര്‍ക്ക് ഇത്തരം സൈക്കിളുകള്‍ ചവിട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാം.

സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

എന്നാല്‍ ഇതുപോലുള്ള ഇലക്ട്രിക്ക് സൈക്കിളുകള്‍ അവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഇനിയും സൈക്കിള്‍ നിര്‍മ്മിക്കാനും, ആവശ്യക്കാര്‍ക്ക് നിര്‍മ്മിച്ച് നല്‍കാനും ആഗ്രഹം ഉണ്ട്. എന്നാല്‍ സാമ്പത്തിക അവസ്ഥ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Image Courstesy: Ommcom News/YouTube

Most Read Articles

Malayalam
English summary
Farmer modifies cycle to electric cycle. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X