സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

2019 സെപ്റ്റംബർ മാസത്തെ ഇന്ത്യൻ വാഹന വിപണിയിലെ വിൽപ്പന റിപ്പോർട്ട് പുറത്തിറങ്ങി. പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ വാഹന രംഗം വീണ്ടും ഇടിവാണ് രേഖപ്പെടുത്തുന്നത്.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

മാരുതി സുസുക്കി ഉൾപ്പെടെ എല്ലാ പ്രമുഖ കാർ നിർമാതാക്കളുടെയും വളർച്ച താഴെക്കാണ്. ഇന്ത്യയിലെ ചില പ്രമുഖ വാഹന നിർമ്മാതാക്കളും അവരുടെ വിൽപ്പന റിപ്പോർട്ടുകളും ഒന്നു പരിശോധിക്കാം.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

മാരുതി സുസുക്കി

ഇന്ത്യയുടെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2019 ന്റെ തുടക്കം മുതൽ ഏറ്റവും മോശം ഇടിവാണ് നേരിടുന്നത്. സെപ്റ്റംബർ മാസവും സ്ഥിതി വ്യത്യസ്ഥമല്ല, മാരുതി സുസുക്കി കഴിഞ്ഞ മാസം 24 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ഓഗസ്റ്റിലെ 34ശതമാനം ഇടിവ് അപേക്ഷിച്ച് ഇത് ഒരു വലിയ പുരോഗതിയാണ്.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

മാരുതി സുസുക്കി കഴിഞ്ഞ മാസത്തിൽ 122,640 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു, എന്നാൽ 2018 സെപ്റ്റംബറിൽ 162,290 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 24.8 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിൽപ്പനയും, കയറ്റുമതിയും ഉൾപ്പെടുന്നതാണ് ഈ കണക്കുകൾ.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

2019 ഏപ്രിൽ - സെപ്റ്റംബർ വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് 26.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 919,240 യൂണിറ്റ് വിൽപ്പന ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 675,423 യൂണിറ്റാണ് വിൽപ്പന.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

ഹ്യുണ്ടായി

2019 സെപ്റ്റംബർ മാസത്തിൽ ഹ്യുണ്ടായി മോട്ടോർസ് ഇന്ത്യയും വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഇതേ കാലയളവിൽ 47,781 യൂണിറ്റിനെ അപേക്ഷിച്ച് 40,705 യൂണിറ്റ് വിൽപ്പനയുമായി 14.8 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

എന്നിരുന്നാലും, കൊറിയൻ കാർ നിർമ്മാതാക്കൾ പ്രതിമാസ വിൽപ്പനയുടെ കാര്യത്തിൽ നേരിയ നേട്ടം കൈവരിച്ചു. വിപണിയിൽ 16.58 ശതമാനം ഇടിവ് രേഖപ്പെടുത്തിയ 2019 ഓഗസ്റ്റിൽ വിൽപ്പനയിൽ നിന്ന് കമ്പനി ഇപ്പോൾ മെച്ചപ്പെട്ടിരിക്കുകയാണ്.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

ഹ്യുണ്ടായിയുടെ പ്രതിമാസ വിൽപ്പന പ്രകടനത്തിലെ പുരോഗതിക്ക് കാരണം ഇന്ത്യയിൽ അടുത്തിടെ കമ്പനി പുറത്തിറക്കിയ വെന്യു കോംപാക്റ്റ്-എസ്‌യുവിയുടെയും ഗ്രാൻഡ്i10 നിയോസിന്റെയും മികച്ച വിൽപ്പനയാണ്.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

ടാറ്റ മോട്ടോർസ്

ഇന്ത്യൻ വിപണിയിലെ മുൻനിര നിർമ്മാതാകളിൽ ഏറ്റവും ഉയർന്ന ഇടിവ് രേഖപ്പെടുത്തിയത് ടാറ്റ മോട്ടോഴ്‌സാണ്. 2019 സെപ്റ്റംബറിൽ 56 ശതമാനം ഇടിവ് ടാറ്റ രേഖപ്പെടുത്തി. കഴിഞ്ഞ മാസം 36,376 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രജിസ്റ്റർ ചെയ്തത്, 2018 സെപ്റ്റംബറിൽ 69,991 യൂണിറ്റുകളിൽ നിന്ന് ഇത് വൻ ഇടിവ് തന്നെയാണ്.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

മാസാവസാനത്തോടെ, ഉപഭോക്താകളിൽ നിന്ന് പ്രോത്സാഹജനകമായ പ്രതികരണമുണ്ടായിരുന്നു എന്ന് ടാറ്റ മോട്ടോർസ് ലിമിറ്റഡിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

തങ്ങളുടെ ഉത്സവ കാല ഓഫറുകളോട് ഉപഭോക്താക്കൾ നന്നായി പ്രതികരിച്ചു ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 2019 സെപ്റ്റംബർ വിൽപ്പനയിൽ 11 ശതമാനം ഉയർച്ച നേടാൻ സാധിച്ചു. എന്നിരുന്നാലും, സെപ്റ്റംബറിൽ വ്യവസായം ഇടിവിലേക്ക് തന്നെ കൂപ്പ് കുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

മഹീന്ദ്ര

മറ്റൊരു ആഭ്യന്തര വാഹന നിർമാതാക്കളായ മഹീന്ദ്രയ്ക്കും ഇന്ത്യൻ വിപണിയിൽ വിൽപ്പന ഇടിഞ്ഞു. പാസഞ്ചർ വാഹന വിൽപ്പനയിൽ 2019 സെപ്റ്റംബർ മാസത്തിൽ 21ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. മുൻ മാസത്തിൽ കമ്പനി 43,343 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത് എന്നാൽ 2018 സെപ്റ്റംബറിൽ ഇത് 55,022 യൂണിറ്റായിരുന്നു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിലും, 2019 സെപ്റ്റംബറിൽ മഹീന്ദ്ര സമാനമായ 21 ശതമാനം ഇടിവ് രേഖപ്പെടുത്തി. 40,692 യൂണിറ്റാണ് ഈ വർഷം സെപ്തംബറിൽ വിറ്റഴിച്ചത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 51,268 യൂണിറ്റായിരുന്നു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

കയറ്റുമതി വിപണിയിൽ കഴിഞ്ഞ മാസം വിൽപ്പനയിൽ 29 ശതമാനം ഇടിവോടെയാണെങ്കിലും നേരിയ വർധനയുണ്ടായി. നവരാത്രിയുടെ ആരംഭത്തോടെ ഈ ഉത്സവകാലം കമ്പനിക്കും വാഹന വ്യവസായത്തിനും നല്ല വളർച്ച നൽകുമെന്ന് വിശ്വസിക്കുന്നു എന്ന് മഹീന്ദ്ര & മഹീന്ദ്ര, ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് വീജയ് റാം നക്ര പറഞ്ഞു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

ഹോണ്ട

വിപണിയിലെ പ്രതിമാസ വിൽപ്പനയുടെ കാര്യത്തിൽ ഹോണ്ട ഇന്ത്യ മെച്ചപ്പെട്ടു. 2019 ഓഗസ്റ്റിൽ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയ കമ്പനിക്ക് സെപ്റ്റംബറിൽ അത് വീണ്ടെടുക്കാൻ കഴിഞ്ഞു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

എന്നിരുന്നാലും, മൊത്തത്തിലുള്ള വിൽപ്പന 2018 സെപ്റ്റംബറിലെ വിൽപ്പനയേക്കാൾ 37 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം സെപ്തംബറിൽ 14,820 യൂണിറ്റുകളെ അപേക്ഷിച്ച് ഹോണ്ട കഴിഞ്ഞ മാസം 10,247 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

സെപ്റ്റംബറിൽ വിപണി കടുപ്പത്തിലായിരുന്ന സാഹചര്യത്തിലും വാഹന വിൽപ്പന ഓഗസ്റ്റിൽ നിന്ന് ഉയർച്ച പ്രാപിച്ചു എന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടറുമായ രാജേഷ് ഗോയൽ പറഞ്ഞു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

നിലവിലുള്ള ഉത്സവ സീസണിൽ ഉപഭോക്താക്കളുടെ മനോഭാവം കൂടുതൽ മെച്ചപ്പെടുകയും വിൽപ്പനയെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആകർഷകമായ ഓഫറുകൾ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്, ഇത് ഉപഭോക്താക്കൾക്ക് പുതിയ കാറുകൾ വാങ്ങാനുള്ള ഏറ്റവും നല്ല അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

ടൊയോട്ട മോട്ടോർസ് ഇന്ത്യ

ഇന്ത്യൻ വിപണിയിൽ വിൽ‌പനയിൽ ഇടിവുണ്ടായ മറ്റൊരു പ്രധാന ബ്രാൻഡാണ് ടൊയോട്ട മോട്ടോർസ്. ജാപ്പനീസ് കാർ നിർമ്മാതാക്കൾക്ക് 2019 സെപ്റ്റംബർ മാസത്തിൽ 10,911 യൂണിറ്റ് വിൽപ്പനയോടെ 17% ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര വിൽപ്പനയിൽ 10,203 യൂണിറ്റും, 708 യൂണിറ്റ് കയറ്റുമതിയും ഇതിൽ ഉൾപ്പെടുന്നു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

ഉപഭോക്താക്കളുടെ മനോഭാവം സെപ്റ്റംബറിലും വലിയ മാറ്റമില്ലാതെ തുടരുകയാണ്, ഇത് വ്യവസായത്തിലെ വിൽപ്പനയേയും പ്രതിഫലിപ്പിക്കുന്നു എന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എൻ. രാജ പറഞ്ഞു.

സെപ്തംബറിലും വാഹന വിപണി ഇടിവിൽ തന്നെ; വിൽപ്പന റിപ്പോർട്ട് പുറത്ത്

നവരാത്രിക്കും ദീപാവലി ഉത്സവത്തിനും നന്ദി, ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Friday, October 4, 2019, 13:57 [IST]
English summary
September Car sales in Indian Market continues to grow down> Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X