പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

സിപ്‌ട്രോണ്‍ സാങ്കേതിക വിദ്യയില്‍ ആദ്യത്തെ നെക്സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടോര്‍സ്. കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പങ്കുവെച്ചതും.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

പേഴ്‌സണല്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ വിഭാഗത്തില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലാകും പുതിയ ഇലക്ട്രിക്ക് നെക്‌സോണ്‍ വിപണിയില്‍ എത്തുക. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.നിലവില്‍ 6 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ വില.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

2020 -ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോഎക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് പതിപ്പുകളാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍. എന്നാല്‍ ഇവ രണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലയില്‍ സാധാരണക്കാരനും താങ്ങാവുന്നത് നെക്‌സോണ്‍ തന്നെയാകും.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

നെക്സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായും കട്ടിംഗ് എഡ്ജ് സിപ്ട്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം, ഇന്ന് ഇലക്ട്രിക്ക് വിപണിയില്‍ നിലനില്‍ക്കുന്ന പ്രതിബന്ധങ്ങളെ പരിഹരിക്കുമെന്നും ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡ് ഇലക്ട്രിക് മൊബിലിറ്റി ആന്‍ഡ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

ആവേശകരമായ ഓണ്‍-റോഡ് പ്രകടനം നല്‍കുകയും, കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യം ശതമാനം ആയി ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

പുതിയ സാങ്കേതിക വിദ്യ, കാര്യക്ഷമമായ ഉയര്‍ന്ന വോള്‍ട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, 300 കിലോമീറ്റര്‍ മൈലേജ്, ഫാസ്റ്റ് ചാര്‍ജിങ് കപ്പാസിറ്റി, 8 വര്‍ഷത്തെ വാറണ്ടിയുള്ള മോട്ടോര്‍, ബാറ്ററി, എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

16.2 kW ബാറ്ററി പാക്കാണ് ഇലക്ട്രിക്ക് പതിപ്പില്‍ വരുന്നത്. അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്ന നെക്‌സോണിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന്റെ ഡിസൈന്‍ ശൈലി തന്നെയാണ് പുതിയ ഇലക്ട്രിക്ക് പതിപ്പിനും.

Most Read: ടിയാഗൊ വിസ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്ത്

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

ഉടന്‍ തന്നെ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് നെക്‌സേണില്‍ ഉള്‍പ്പെടുത്തുന്ന ഫീച്ചറുകള്‍ എല്ലാം തന്നെ ഇലക്ട്രിക്ക് പതിപ്പിലും കമ്പനി അവതരിപ്പിച്ചേക്കും.

Most Read: ആപത്തിൽ സഹായത്തിന് ഓടിയെത്തിയ ജീപ്പിന് പിന്നീട് ആപ്പ് വെച്ച് പൊലീസ്

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

പുതിയ പ്രൊജക്ടര്‍ ഹെഡ്ലാമ്പിനൊപ്പം തന്നെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പും ഇടം പിടിച്ചിട്ടുണ്ട്. മുകളിലെയും താഴത്തെയും ഗ്രില്ലുകള്‍ക്ക് ഇടയിലായി ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിരിക്കുന്നു. അതേസമയം പിന്നില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

അകത്തളത്തിലും ഒരുപാട് മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. പൂര്‍ണ്ണ-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഡാഷ് ബോര്‍ഡ്, ക്യാബിന്‍ ലേ ഔട്ട് എന്നിവയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും മെക്കാനിക്കല്‍ ഫീച്ചറുകളുടെ കാര്യത്തിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

നെക്‌സോണ്‍ ഇലക്ട്രിക്ക്, ആള്‍ട്രോസ് ഇലക്ട്രിക്ക്, ടിഗോര്‍ ഇലക്ട്രിക്ക് എന്നിങ്ങനെ മുന്ന് പതിപ്പുകളെയാണ് ടാറ്റ ഇലക്ട്രിക്ക് പതിപ്പില്‍ വിപണിയില്‍ എത്തിക്കുന്നത്. അതേസമയം ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. ആദ്യം വിപണിയില്‍ എത്തിച്ചിരുന്ന ടിഗോര്‍ ഇലക്ട്രിക്ക് ടാക്‌സി നിരയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

എന്നാല്‍ അടുത്തിടെയാണ് സ്വകാര്യ ഉപഭോക്താക്കള്‍ക്കായുള്ള പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. നിലവില്‍ മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും, ഹ്യുണ്ടായി കോനയും മാത്രമാണ് ഇന്ത്യയില്‍ ഇലക്ട്രിക്ക് കാറുകളെ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

Images: Team BHP

Most Read Articles

Malayalam
English summary
Tata Motors plans to introduce Nexon Electric in new technology. Read more in Malayalam.
Story first published: Thursday, October 3, 2019, 17:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X