ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

ഇരുചക്രവാഹനം ഉപയോഗക്കുന്നവർ ഹെൽമറ്റ് ധരിക്കണം എന്നുള്ളത് ട്രാഫിക് നിയമം ആണ്. നിയമത്തെക്കാളുപരി ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഇത് കാർക്കശ്യമാക്കിയത്.

ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

ഹെൽമറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി എത്ര ബോധവൽക്കരണം നൽകിയാലും ഇപ്പോഴും ചിലർക്ക് ഇതെന്തിനാണെന്ന് മനസ്സിക്കാൻ സാധിച്ചിട്ടില്ല. അസ്വസ്ഥത, ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാണ് ഇക്കൂട്ടർ പറയുന്ന വാദങ്ങൾ.

ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

അടുത്തിടെ പുറത്തുവന്ന സർക്കാരിന്റെ റോഡ് സേഫ്റ്റി റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് അപകടങ്ങളെ ചെറുക്കില്ലെങ്കിലും വാഹനാപകടങ്ങളിൽ ഉണ്ടായേക്കാവുന്ന ആഴമേറിയ പരിക്കുകൾ ഇവ ചെറുക്കുന്നു.

Most Read: സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

2017 -ൽ നടന്ന റോഡപകടങ്ങളിൽ മരിച്ച 48,746 പേരും ഇരുചക്രവാഹന ഉപയോക്താക്കളാണ്. മരിച്ചവരിൽ 73.8 ശതമാനം പേരും ഹെൽമറ്റ് ധരിച്ചിട്ടില്ല എന്നത് ആശങ്കാവഹമാണ്. 2017 -ൽ തന്നെ സീറ്റ് ബെൽറ്റ് ധരിച്ചവരിൽ 12,206 പേർ മരിച്ചെങ്കിൽ ധരിക്കാത്തവരുടെ കണക്ക് ഇതിന്റെ ഇരട്ടിയോളം വരും, അതായത് 26,896.

ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

റോഡപകടങ്ങളിൽ പെടുന്നവരിൽ 72.1 ശതമാനം പേരും 18-45 വയസ്സിനിടയിലുള്ള ആൾക്കാരാണ്. ഇതിൽ 4.64 ലക്ഷം പേർ അപകടത്തിൽ അകപ്പെട്ടവരിൽ 1.47 ലക്ഷം പേരുടെയും ജീവൻ പൊലിഞ്ഞു.

ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

അപകടങ്ങളിൽ മാരകമായി പരിക്കുപറ്റിയവരിൽ 87.2 ശതമാനം പേർ 8 -നും 60 -നും മദ്ധ്യേ പ്രായമുള്ളവരാണ്. 2017-ൽ നടന്ന ആകെ റോഡപകടങ്ങളിൽ 36 ശതമാനം (53,181) മരണവും സംഭവിച്ചിരിക്കുന്നത് ദേശീയപാതകളിലാണ്.

ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

26.9 ശതമാനം(39,812) സംസ്ഥാനപാതയിലും 37.1 ശതമാനം(54,920) മറ്റുള്ള റോഡുകളിലും എന്നിങ്ങനെയാണ് കണക്ക്. 2017-ൽ രാജ്യത്ത് സംഭവിച്ച ആകെ റോഡപകടങ്ങൾ 4,64,910 ആണ്. ഇവയിൽ 1,41,466 (30%) നടന്നത് ദേശീയപാതകളിലും, 1,16,158 (25.0%) നടന്നത് എക്സ്പ്രസ്സ് വേ, സ്റ്റേറ്റ് ഹൈവേ എന്നിവിടങ്ങളിലും 2,07,286 (44.6%) സംഭവിച്ചത് മറ്റ് റോഡുകളിലുമാണ്.

ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

റോഡപകട റിപ്പോർട്ട് സൂചിപ്പിക്കുന്നത് ദിനം തോറും 98 ഇരുചക്രവാഹന ഉപയോക്താക്കൾ റോഡപകടങ്ങളിൽ മരണപ്പെടുന്നു എന്നാണ്. കാർ ഉപയോക്താക്കളിൽ ഇത് 79 ആണ്. അതിൽ പ്രധാനമായും സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് മരണകാരമായി കാട്ടുന്നത്.

Most Read: എൻഫീൽഡിനും അനുമതിയില്ല - വീഡിയോ

ഇരുചക്ര വാഹനാപകടങ്ങളിൽ 73% പേരും കൊല്ലപ്പെടുന്നത് ഹെൽമറ്റിടാത്തതിനെത്തുടർന്ന്, വിവരങ്ങൾ ഇങ്ങനെ

ദിവസവും 9 പേർ ആണത്രേ ഫോണിൽ സംസാരിച്ച് കൊണ്ട് അപകടത്തിൽ പെട്ട് മരിക്കുന്നത്. ആകെ റിപ്പോർട്ട് ചെയ്ത അപകടങ്ങളിൽ നടത്തിയ പഠനത്തിൽ, 79.9% പേർക്ക് മാത്രമാണ് ശരിയായ ഡ്രൈവിങ്ങ് ലൈസൻസുള്ളത്. 2.6% പേരുടെ ലൈസൻസിനെ കുറിച്ച് അറിവില്ല, 7.1% ലേണേഴ്സ് ലൈസൻസുകാരും 10.4% ലൈസൻസില്ലാത്തവരുമാണ്.

Most Read Articles

Malayalam
English summary
road safety report says that 73% died in road accident is because of does not wearing helmet: read in malayalam
Story first published: Tuesday, January 1, 2019, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X