പരിശോധനയ്ക്കായി ബുള്ളറ്റുകള്‍ തിരിച്ചുവിളിക്കുന്നു

പരിശോധനയ്ക്കായി ബുള്ളറ്റ് 350, ബുള്ളറ്റ് 500, ഇലക്ട്ര മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിക്കുന്നു. ബ്രേക്ക് കാലിപ്പര്‍ ബോള്‍ട്ടില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. പ്രശ്‌നസാധ്യതയുള്ള മോഡലുകള്‍ പരിശോധിച്ച് തകരാര്‍ സൗജന്യമായി പരിഹരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു.

പരിശോധനയ്ക്കായി ബുള്ളറ്റുകള്‍ തിരിച്ചുവിളിക്കുന്നു

2019 മാര്‍ച്ച് 20 -നും 2019 ഏപ്രില്‍ 30 -നുമിടയ്ക്ക് നിര്‍മ്മിച്ച ബുള്ളറ്റ്, ഇലക്ട്ര മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഏഴായിരം യൂണിറ്റുകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് കരുതുന്നു. റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ക്ലാസിക്ക് മോഡലുകള്‍ കഴിഞ്ഞാല്‍ ബുള്ളറ്റ് 350, ഇലക്ട്ര മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

പരിശോധനയ്ക്കായി ബുള്ളറ്റുകള്‍ തിരിച്ചുവിളിക്കുന്നു

ഇരു മോഡലുകളിലും 346 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ നാലു സ്‌ട്രോക്ക് പെട്രോള്‍ എഞ്ചിന്‍ തുടിക്കുന്നു. കാര്‍ബ്യുറേറ്റര്‍ സംവിധാനം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എഞ്ചിന് 19.8 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്‌സ്.

പരിശോധനയ്ക്കായി ബുള്ളറ്റുകള്‍ തിരിച്ചുവിളിക്കുന്നു

ഇതേസമയം, ബുള്ളറ്റ് 500 -ന് എഞ്ചിന്‍ ശേഷി കൂടും. 24 bhp കരുത്തും 40.5 Nm torque -മുള്ള 499 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനാണ് ബുള്ളറ്റ് 500 -ന്റെ ഹൃദയം. ഒപ്പം ബുള്ളറ്റ് 350, ഇലക്ട്ര മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ബൈക്ക് ഉപയോഗിക്കുന്നു.

Most Read: 2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന — വീഡിയോ

പരിശോധനയ്ക്കായി ബുള്ളറ്റുകള്‍ തിരിച്ചുവിളിക്കുന്നു

വിപണിയില്‍ 1.21 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -യ്ക്ക് വില. റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രയ്ക്ക് 1.35 ലക്ഷം രൂപ വിലയുണ്ട്. 1.88 ലക്ഷം രൂപയ്ക്കാണ് കരുത്തു കൂടിയ ബുള്ളറ്റ് 500 വില്‍പ്പനയ്ക്ക് വരുന്നത്. ഡിസൈനിലും നിറശൈലിയിലും ചെറിയ വ്യത്യാസങ്ങളുണ്ടെന്നതൊഴിച്ചാല്‍ ബുള്ളറ്റ് 350/500, ക്ലാസിക്ക് 350/500 മോഡലുകള്‍ ഏറെക്കുറെ സമാനമാണ്.

പരിശോധനയ്ക്കായി ബുള്ളറ്റുകള്‍ തിരിച്ചുവിളിക്കുന്നു

ഈ മോഡലുകള്‍ക്ക് പുറമെ 411 സിസി ഓവര്‍ഹെഡ് ക്യാംഷാഫ്റ്റ് എഞ്ചിനുള്ള ഹിമാലയനും റോയല്‍ എന്‍ഫീല്‍ഡ് നിരയിലുണ്ട്. അടുത്തകാലംവരെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഓഫ്‌റോഡ് ബൈക്കായിരുന്നു ഹിമാലയന്‍. എന്നാല്‍ ഹീറോ എക്‌സ്പള്‍സിന്റെ കടന്നുവരവ് ഹിമാലയന്റെ ഈ പദവി നഷ്ടപ്പെടുത്തി.

പരിശോധനയ്ക്കായി ബുള്ളറ്റുകള്‍ തിരിച്ചുവിളിക്കുന്നു

ഹിമാലയന്‍ കൊണ്ടുകഴിഞ്ഞില്ല റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ ബൈക്ക് നിര. പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളെയും റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തിക്കുന്നുണ്ട്. കമ്പനിയുടെ ആദ്യ ആധുനിക ബൈക്കുകളെന്നാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും അറിയപ്പെടുന്നത്.

Most Read: തുടര്‍ച്ചയായി ആറാം മാസവും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

പരിശോധനയ്ക്കായി ബുള്ളറ്റുകള്‍ തിരിച്ചുവിളിക്കുന്നു

ഇരു ബൈക്കുകളിലും 647 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന്‍തന്നെ തുടിക്കുന്നു. 47 bhp കരുത്തും 52 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. ആറു സ്പീഡാണ് 650 സിസി ബൈക്കുകളിലെ ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

More from DriveSpark

Article Published On: Wednesday, May 8, 2019, 15:01 [IST]
English summary
Royal Enfield Recall In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X