തുടര്‍ച്ചയായി ആറാം മാസവും ബുള്ളറ്റ് വില്‍പ്പന താഴോട്ട്
ഏപ്രിലിലും രക്ഷയില്ല. രാജ്യത്ത് ബുള്ളറ്റ് വാങ്ങുന്നവരുടെ എണ്ണം കുറയുന്നു. തുടര്‍ച്ചയായി ആറാം മാസവും റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന നിലംപതിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം റോയല്‍ എന്‍ഫീല്‍ഡ് ആകെ വിറ്റത് 62,897 ബൈക്ക് യൂണിറ്റുകള്‍ മാത്രം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 76,187 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു.

ആഭ്യന്തര വില്‍പ്പന നോക്കിയാല്‍ 21 ശതമാനമാണ് റോയല്‍ എന്‍ഫീല്‍ഡിന് സംഭവിച്ചിരിക്കുന്ന ഇടിവ്. പോയമാസം ഇന്ത്യയില്‍ 59,137 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2018 ഏപ്രിലില്‍ 74,627 യൂണിറ്റുകളുടെ വില്‍പ്പന റോയല്‍ എന്‍ഫീല്‍ഡ് കുറിക്കുകയുണ്ടായി. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കമ്പനി ഏറ്റവുമൊടുവില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്.

തുടര്‍ന്നിങ്ങോട്ടു ബുള്ളറ്റ് വില്‍പ്പന കീഴ്‌മേല്‍ മറിഞ്ഞു. നിലവില്‍ 350 സിസി മോഡലുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രതിസന്ധി നേരിടുന്നത്. ഇതേസമയം, ഇന്റര്‍സെപ്റ്റര്‍ 650 -യും കോണ്‍ടിനന്റല്‍ ജിടി 650 -യും ചേര്‍ന്ന് കുറിച്ചിട്ടുള്ള വില്‍പ്പന കമ്പനിക്ക് ആശ്വാസം പകരും.
Most Read: ഇംപള്‍സിന്റെ പിന്‍ഗാമി, പുതിയ ഹീറോ എക്‌സ്പള്‍സ് 200 വിപണിയിൽ — വില 94,000 രൂപ മുതല്‍

ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം, 350 സിസിക്ക് മുകളില്‍ 21 ശതമാനം വളര്‍ച്ച റോയല്‍ എന്‍ഫീല്‍ഡിനുണ്ട്. ക്ലാസിക്ക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍, ഇന്‍ര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലുള്ളത്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES മോഡലുകളെയും പോയമാസം കമ്പനി അവതരിപ്പിക്കുകയുണ്ടായി.

1.21 ലക്ഷം രൂപയാണ് ബുള്ളറ്റ് 350 -ക്ക് വില. ബുള്ളറ്റ് 350 ES 1.35 ലക്ഷം രൂപ ഷോറൂമില്‍ വില കുറിക്കും. അടുത്തവര്‍ഷം ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ട് പുതുതലമുറ ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്. പുതിയ എഞ്ചിനും ആക്‌സസറികളും അടക്കം മോഡലുകളെ കമ്പനി അടിമുടി പരിഷ്‌കരിക്കും.
Most Read: 125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

ഇപ്പോഴുള്ള എഞ്ചിന്‍ യൂണിറ്റിനെ അപേക്ഷിച്ച് ഭാരത് സ്റ്റേജ് VI നിലവാരമുള്ള എഞ്ചിന്‍ കൂടുതല്‍ കരുത്തുത്പാദനം കുറിക്കുമെന്ന് സൂചനയുണ്ട്. മോഡലുകളുടെ പ്രകടനക്ഷമതയും കൂടും. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും ശക്തമാകാനുള്ള നീക്കങ്ങള്‍ കമ്പനി നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചത്. അമേരിക്ക, യുകെ, തായ്‌ലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി ബൈക്കുകള്‍ തുടക്കം മുതല്‍ക്കേ വില്‍പ്പനയിലുണ്ട്.


Click it and Unblock the Notifications








