ഇംപള്‍സിന്റെ പിന്‍ഗാമി, പുതിയ ഹീറോ എക്‌സ്പള്‍സ് 200 വിപണിയിൽ — വില 94,000 രൂപ മുതല്‍

നീണ്ട കാത്തിരിപ്പ് അവസാനിച്ചു. ഇംപള്‍സിന്റെ പിന്‍ഗാമിയായി പുതിയ ഹീറോ എക്‌സ്പള്‍സ് ബൈക്കുകള്‍ ഇന്ത്യയില്‍ എത്തി. പ്രാരംഭ അഡ്വഞ്ചര്‍ ശ്രേണിയില്‍ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T മോഡലുകളുമായാണ് ഹീറോയുടെ രണ്ടാം അങ്കം. 97,000 രൂപയാണ് കാര്‍ബ്യുറേറ്ററുള്ള എക്‌സ്പള്‍സ് 200 -ന് വില. ഇതേസമയം ബൈക്കിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പ് 1.05 ലക്ഷം രൂപ വില കുറിക്കും.

പുതിയ ഹീറോ എക്‌സ്പള്‍സ് 200 — വില 94,000 രൂപ മുതല്‍

94,000 രൂപയ്ക്കാണ് എക്‌സ്പള്‍സ് 200T ഷോറൂമുകളില്‍ ലഭ്യമാവുക. 200T പതിപ്പിന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ നല്‍കാന്‍ കമ്പനി കൂട്ടാക്കിയിട്ടില്ല. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി. ഓഫ്‌റോഡ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹീറോ കൊണ്ടുവരുന്ന വിവിധോദ്ദേശ്യ മോട്ടോര്‍സൈക്കിളാണ് പുതിയ എക്‌സ്പള്‍സ് 200. ഇതേസമയം, എക്‌സ്പള്‍സ് 200T പതിപ്പ് കൂടുതല്‍ റോഡ് കേന്ദ്രീതൃമാണ്.

പുതിയ ഹീറോ എക്‌സ്പള്‍സ് 200 — വില 94,000 രൂപ മുതല്‍

ഇരു ബൈക്കുകളിലും 199.6 സിസി ഒറ്റ സിലിണ്ടര്‍ നാലു സ്‌ട്രോക്ക് എഞ്ചിന്‍ തുടിക്കും. എയര്‍ കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 8,000 rpm -ല്‍ 18 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. കാര്‍ബ്യുറേറ്റര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകള്‍ എക്‌സ്പള്‍സ് 200 -ല്‍ അണിനിരക്കുമ്പോള്‍, കാര്‍ബ്യുറ്റേറ്റര്‍ പതിപ്പ് മാത്രമേ എക്‌സ്പള്‍സ് 200T -യിലുള്ളൂ.

Most Read: അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

പുതിയ ഹീറോ എക്‌സ്പള്‍സ് 200 — വില 94,000 രൂപ മുതല്‍

അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്‌സ്. നീളം കൂടിയ ട്രാവല്‍ സസ്‌പെന്‍ഷന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്‌പോക്ക് വീലുകള്‍ എന്നിങ്ങനെ നീളും എക്‌സ്പള്‍സ് 200 വിശേഷങ്ങള്‍. 21 ഇഞ്ചാണ് മുന്‍ സ്‌പോക്ക് വീല്‍ വലുപ്പം. പിന്‍ സ്‌പോക്ക് വീല്‍ 18 ഇഞ്ച് വലുപ്പം കുറിക്കും.

പുതിയ ഹീറോ എക്‌സ്പള്‍സ് 200 — വില 94,000 രൂപ മുതല്‍

സിയറ്റ് ഗ്രിപ്പ് ടയറുകളാണ് എക്‌സ്പള്‍സ് 200 -ല്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന മുന്‍ മഡ്ഗാര്‍ഡ്, സമ്പ് ഗാര്‍ഡ്, നക്കിള്‍ ഗാര്‍ഡ് തുടങ്ങിയ ഘടകങ്ങള്‍ ബൈക്കിന്റെ അഡ്വഞ്ചര്‍ പരിവേഷം വ്യാഖ്യാനിക്കും. ഹീറോ എക്‌സ്പള്‍സ് 200T -യിലും ചിത്രം ഏറെക്കുറെ സമാനമാണ്. എന്നാല്‍ സ്‌പോക്ക് വീലുകള്‍ക്ക് പകരം 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കില്‍.

പുതിയ ഹീറോ എക്‌സ്പള്‍സ് 200 — വില 94,000 രൂപ മുതല്‍

മുന്‍ ടയര്‍ അളവ് 100/80. പിന്‍ ടയര്‍ അളവ് 130/70. പൂര്‍ണ്ണ എല്‍ഇഡി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഇരു മോഡലുകളുടെയും സവിശേഷതയാണ്. ബ്ലുടൂത്ത് കണക്ടവിറ്റി ഇരു ബൈക്കുകള്‍ക്കുമുണ്ട്. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, സര്‍വീസ് റിമൈന്‍ഡര്‍, കോള്‍ അലേര്‍ട്ടുകള്‍, എല്‍ഇഡി ഹെഡ്/ടെയില്‍ ലാമ്പുകള്‍ എന്നിവയെല്ലാം എക്‌സ്പള്‍സിന്റെ പൊതുവിശേഷങ്ങളില്‍പ്പെടും.

Most Read: പുത്തന്‍ സുസുക്കി ജിക്‌സര്‍ 250 അടുത്തമാസം

പുതിയ ഹീറോ എക്‌സ്പള്‍സ് 200 — വില 94,000 രൂപ മുതല്‍

ഒറ്റ ചാനല്‍ എബിഎസാണ് ഇരു ബൈക്കുകളില്‍ സുരക്ഷ ഉറപ്പുവരുത്തുക. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനുമായി പുതിയ ഹീറോ എക്‌സ്പള്‍സ് ബൈക്കുകള്‍ ഏറ്റുമുട്ടും. പള്‍സര്‍ NS200 -ന് ഭീഷണി ഉയര്‍ത്തുമെങ്കിലും കരുത്തിന്റെ കാര്യത്തില്‍ എക്‌സ്പള്‍സ് മോഡലുകള്‍ ബജാജ് ബൈക്കിന് പിന്നിലാണ്.

പുതിയ ഹീറോ എക്‌സ്പള്‍സ് 200 — വില 94,000 രൂപ മുതല്‍

ഗ്ലോസ് റെഡ്, ബ്ലാക്ക് നിറങ്ങളില്‍ എക്‌സ്പള്‍സ് കാര്‍ബ്യുറേറ്റര്‍ മോഡലുകള്‍ അണിനിരക്കും. റെഡ് ബ്ലാക്ക്, മാറ്റ് ഗോള്‍ഡ്, മാറ്റ് ഗ്രെയ് നിറങ്ങളാണ് എക്‌സ്പള്‍സ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ മോഡലില്‍ ലഭ്യമാവുക.

Most Read Articles

Malayalam
English summary
Hero XPulse 200 And Xpulse 200T Launched In India. Read in Malayalam.
Story first published: Wednesday, May 1, 2019, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X