ചെന്നൈ വരണ്ടുണങ്ങി, ബൈക്കുകള്‍ ഡ്രൈ വാഷ് ചെയ്യാന്‍ റോയല്‍ എന്‍ഫീല്‍ഡ്
വെള്ളമില്ലാതെ ചെന്നൈ വരണ്ടുണങ്ങുകയാണ്. ജലക്ഷാമ രൂക്ഷം. ഈ സന്ദര്‍ഭത്തില്‍ നഗരത്തിലെ ഇരുപതു സര്‍വീസ് സെന്ററുകളില്‍ ഡ്രൈ വാഷ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. വെള്ളം കൂടുതല്‍ പാഴാക്കാതെ ബൈക്കുകള്‍ കഴുകി വൃത്തിയാക്കാന്‍ ഡ്രൈ വാഷിലൂടെ സര്‍വീസ് സെന്ററുകള്‍ക്ക് കഴിയും.

ഈ നടപടിയുടെ പശ്ചാത്തലത്തില്‍ പ്രതിമാസം 18 ലക്ഷം ലിറ്റര്‍ വെള്ളം പാഴാക്കാതെ സംരക്ഷിക്കാൻ കഴിയുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്. ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയും ജലക്ഷാമവുമാണ് നാടും അവിടുത്തെ ജനങ്ങളും ഇപ്പോള്‍ നേരിടുന്നത്. പ്രതിമാസം 800 ദശലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായിടത്ത് 525 ദശലക്ഷം ലിറ്റര്‍ വെള്ളം കൊണ്ടു നഗരം തൃപ്തിപ്പെടേണ്ട സ്ഥിതിവിശേഷം.

ഈ സന്ദര്‍ഭത്തിലാണ് വെള്ളം സംരക്ഷിക്കാന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് മുന്‍കൈയ്യെടുത്തിരിക്കുന്നത്. വൃത്തിയില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ വാഹനങ്ങള്‍ കഴുകാന്‍ ഡ്രൈ വാഷിലൂടെ സര്‍വീസ് സെന്ററുകള്‍ക്ക് കഴിയും. വെള്ളമുപയോഗിച്ച് കഴുകുന്ന പരമ്പരാഗത രീതിയോളം മികവ് പുതിയ ഡ്രൈ വാഷ് നടപടിക്കുണ്ടെന്ന് കമ്പനി പറയുന്നു.

ഉത്പാദനത്തിലുള്ള ലോകത്തെ ഏറ്റവും പഴക്കമുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് പ്രചാരമേറെ. 350, 500 സിസി എഞ്ചിന്‍ ശേഷിയുള്ള ഇടത്തരം ബൈക്ക് ശ്രേണിയിലാണ് കമ്പനിക്ക് ആധിപത്യം.
Most Read: നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളാണ് നിരയിലെ പുതുമുഖങ്ങള്‍. ആധുനിക റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെന്ന വിശേഷണം ഇരു ബൈക്കുകള്‍ക്കുമുണ്ട്.
Most Read: ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

648 സിസി ശേഷിയുള്ള നാലു സ്‌ട്രോക്ക് ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടിയിലും. 47 bhp കരുത്തും 52 Nm torque ഉം കുറിക്കാന്‍ ഇരു ബൈക്കുകളും പ്രാപ്തമാണ്.


Click it and Unblock the Notifications