ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്
റോയൽ എൻഫീൽഡിന്റെ ഇരട്ടകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനി. 2019 സെപ്റ്റംബർ ഒന്ന് മുതൽ 5,000 രൂപയുടെ വർധനവാണ് പ്രതീക്ഷിക്കുന്നത്.

ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ട്വിൻ സിലിണ്ടർ മോട്ടോർസൈക്കിളുകളാണ് ഇന്റർസെപ്റ്റർ 650-യും കോണ്ടിനെന്റൽ ജിടി 650-യും. ചെറിയ ഇരട്ട സിലിണ്ടർ ബൈക്കുകളായ കവാസാക്കി നിൻജ 300, യമഹ R 300 എന്നിവ റോയൽ എൻഫീൽഡിന്റെ ഇരട്ടകളേക്കാൾ വിലകൂടിയ മോഡലുകളാണ്.

500 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ബൈക്കുകളേക്കാൾ വിൽപ്പനയുണ്ട് ഈ മോഡലുകൾക്ക്. രണ്ട് ലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന കെടിഎം 390, ടിവിഎസ് അപ്പാച്ചെ RR 310, ഹോണ്ട CBR 300R എന്നിവയേക്കാളും വിൽപ്പന ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടിയ്ക്കും ലഭിക്കുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും തരംഗമാകാൻ റോയൽ എൻഫീൽഡ് 650 ഇരട്ടകൾക്ക് സാധിച്ചു. ഇടത്തര വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള റോയൽ എൻഫീൽഡിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ 650 സിസി മോഡലുകൾ. പുതുതായി വികസിപ്പിച്ച 647 സിസി നാല് സ്ട്രോക്ക് ട്വിൻ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ഇന്റർസെപ്റ്ററിനും കോണ്ടിനെന്റൽ ജിടിയ്ക്കും കരുത്തേകുന്നത്.

ഇത് 7,250 rpm-ൽ 47 bhp കരുത്തും 5,250 rpm-ൽ 52 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചു വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ ഇരട്ട പിസ്റ്റണ്‍ 320 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് നിയന്ത്രിക്കുന്നത്. ഇരു ബൈക്കുകളിലും ഇരട്ട ചാനല്‍ സുരക്ഷ കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.

അങ്ങേയറ്റം പരിഷ്കൃതമായ എഞ്ചിനാണ് ബൈക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ, നാല് വാൽവ് ഹെഡുകൾ, ഒറ്റ ഓവർഹെഡ് ക്യാംഷാഫ്റ്റ് എന്നിവയും വാഹനത്തിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളും ലഭിക്കുന്നു.
Most Read: എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

കൂടാതെ യുകെയിലെ ഹാരിസ് എഞ്ചിനീയറിംഗ് വികസിപ്പിച്ച ഇരട്ട ക്രാഡിൽ ഫ്രെയിം ഉപയോഗിച്ചാണ് ട്വിന്നിനെ റോയൽ എൻഫീൽഡ് സജ്ജീകരിച്ചിരിക്കുന്നത്. ബിഎസ്-VI മാനദണ്ഡങ്ങൾ അനുസരിച്ച് പരിഷ്ക്കരിച്ച മോഡലുകൾ ഉടൻ വിപണിയിലെത്തും. ബൈക്കുകളുടെ വില കൂടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നിതാണ്.
Most Read: സ്കൂട്ടർ നിര വിപുലീകരിച്ച് ഹീറോ

റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ മുഴുവൻ ശ്രേണിയും അടുത്ത വർഷം ആദ്യം ബിഎസ്-VI മാനദണ്ഡങ്ങൾ അനുസരിച്ച് നവീകരിക്കും. യുസിഇ 350, 500 പവർ ബൈക്കുകളായ ക്ലാസിക്ക്, തണ്ടർബേർഡ് ബുള്ളറ്റ് എന്നിവ ഒരു പുതിയ പ്ലാറ്റ്ഫോമിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്.
Most Read: ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

പുതിയ പ്ലാറ്റ്ഫോമിൽ പ്രധാന എഞ്ചിനീയറിംഗ് മാറ്റങ്ങളും കാണും. മികച്ച പരിഷ്ക്കരണ നിലകൾ, കൂടുതൽ പവർ, ടോർക്ക് എന്നിവയും പുതുക്കിയ സ്റ്റൈലിംഗും മോട്ടോർസൈക്കിളുകളിൽ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








