സിബിഎസ് സുരക്ഷയില്‍ സുസുക്കി ആക്‌സസ് 125

ഇന്ത്യയിലെ മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറുകളിലൊന്നായ സുസുക്കി ആക്‌സസ് 125 -ന് സിബിഎസ് (കോമ്പി ബ്രേക്കിംഗ് സിസ്റ്റം ലഭിച്ചിരിക്കുകയാണിപ്പോള്‍. ആക്‌സസ് 125 -ന്റെ ഡിസ്‌ക്ക് ബ്രേക്ക് വകഭേദത്തിന് പോയ വര്‍ഷം സിബിഎസ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഡ്രം ബ്രേക്ക് വകഭേദത്തിന് കൂടി സിബിഎസ് സുരക്ഷ ലഭിക്കുമ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം (BNVSAP) നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങള്‍ക്ക് കീഴില്‍ വരും സുസുക്കി ആക്‌സസ് 125.

സിബിഎസ് സുരക്ഷയില്‍ സുസുക്കി ആക്‌സസ് 125

56,667 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂമില്‍ സ്‌കൂട്ടറിന്റെ വില. വിപണിയില്‍ ഹോണ്ട ആക്ടിവ 125, മറ്റ് 125 സിസി ഓട്ടോമാറ്റിക്ക് സ്‌കൂട്ടറുകളുമായിട്ടായിരിക്കും ആക്‌സസ് 125 മത്സരിക്കുക.

സിബിഎസ് സുരക്ഷയില്‍ സുസുക്കി ആക്‌സസ് 125

വിപണിയിലെത്തിയ കാലം മുതല്‍ തന്നെ സിബിഎസ് സംവിധാനമുള്ള സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ 125. ആക്ടിവയിലൂടെ ഹോണ്ട അവതരിപ്പിച്ച സാങ്കേതികത ഇപ്പോള്‍ 125 സിസിയ്ക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

Most Read:മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ച് അംബാനിയുടെ കാര്‍ ശേഖരം

സിബിഎസ് സുരക്ഷയില്‍ സുസുക്കി ആക്‌സസ് 125

125 സിസിയ്ക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് സുരക്ഷയുണ്ടായിരിക്കണമെന്നും BNVSAP ചട്ടങ്ങളില്‍ പറയുന്നു. വാഹനത്തിലെ ഒരു സിംഗിള്‍ ബ്രേക്ക് ലെവര്‍ അമര്‍ത്തിയാല്‍ മുന്നിലെയും പിന്നിലെയും വീലുകള്‍ ബ്രേക്ക് ചെയ്യപ്പെടുന്ന സംവിധാനമാണ് സിബിഎസ്.

സിബിഎസ് സുരക്ഷയില്‍ സുസുക്കി ആക്‌സസ് 125

ഇത് സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്യപ്പെടുമ്പോള്‍ തെന്നിമാറാനുള്ള സാധ്യത കുറയക്കുന്നു. എന്നാല്‍ വാഹനം തെന്നിമാറുന്നത് തടയുന്നതില്‍ എബിഎസിനോളം മിടുക്ക് സിബിഎസിനില്ലെന്ന് വേണം പറയാന്‍.

സിബിഎസ് സുരക്ഷയില്‍ സുസുക്കി ആക്‌സസ് 125

ഇന്ത്യന്‍ വിപണിയില്‍ സുസുക്കിയുടെ മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ആക്‌സസ് 125. പ്രതിമാസം 45,000 യൂണിറ്റിന്റെ വില്‍പ്പനയാണ് സ്‌കൂട്ടറിനുള്ളത്. 2019 ഫെബ്രുവരിയില്‍ കമ്പനി 48,265 യൂണിറ്റ് ആക്‌സസ് 125 സ്‌കൂട്ടറുകളാണ് വിറ്റത്.

സിബിഎസ് സുരക്ഷയില്‍ സുസുക്കി ആക്‌സസ് 125

കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് വില്‍പ്പനയില്‍ 24 ശതമാനം വളര്‍ച്ചയും കമ്പനി കുറിച്ചിരുന്നു. 125 സിസി ശേഷിയുള്ള നാല് സ്‌ട്രോക്ക് എഞ്ചിനാണ് സ്‌കൂട്ടറിലുള്ളത്. സ്‌കൂട്ടറിലെ ഒറ്റ സിലിണ്ടര്‍ മോട്ടോര്‍ പരമാവധി 8.5 bhp കരുത്തും 10.2 Nm torque സൃഷ്ടിക്കും.

Most Read:ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍ - വീഡിയോ

സിബിഎസ് സുരക്ഷയില്‍ സുസുക്കി ആക്‌സസ് 125

സിവിടി ഗിയര്‍ബോക്‌സാണ് ആക്‌സസ് 125 -ലുള്ളത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആക്‌സസ് 125 -ന് സുസുക്കി ഒരു ഫെയ്‌സ്‌ലിഫ്റ്റ് നല്‍കിയത്. സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ വകഭേദം നേരിയ റെട്രോ ഭാവം അനുസ്മരിപ്പിക്കുന്നതാണ്.

Most Read Articles

Malayalam
English summary
suzuki access 125 gets cbs safety: read in malayalam
Story first published: Tuesday, March 26, 2019, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X