150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി അവരുടെ നിരയിലേക്ക് പ്രീമിയം മോഡലുകളെ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ ഇത് 250 സിസി അഡ്വഞ്ചര്‍ ബൈക്കുകളാകും ഈ നിരയില്‍ സ്ഥാനം പിടിക്കുക.

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

സുസുക്കിയുടെ ബര്‍ഗ്മാന്‍ സ്ട്രീറ്റും ഈ നിരയില്‍ സ്ഥാനം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 125 സിസി നിരയില്‍ രണ്ട് സ്‌കൂട്ടറുകളെയാണ് കമ്പനി വിപണിയില്‍ വില്‍ക്കുന്നത്. 125 സിസി ശ്രേണിയിലെ മുന്‍നിരക്കാരനായ ആക്‌സസ് 125 ഉം, ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ഉം.

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ 150 സിസി സ്‌കൂട്ടര്‍ നിരയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റും ഉള്‍പ്പെടുക്കിയേക്കും. അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യാഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന്റെ വില്‍പ്പന അടുത്തിടെ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു.

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

കാഴ്ച്ചയിലും ലുക്കിലും മറ്റ് സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായി വിപണിയില്‍ എത്തിയതോടെ വാഹന പ്രേമികള്‍ക്കിടയില്‍ സമാനതകളില്ലാത്ത ഇടം നേടിയെടുക്കാന്‍ ബര്‍ഗ്മാന് സാധിച്ചു. 150 സിസി കൂടി എത്തിയാല്‍ ബര്‍ഗ്മാന് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

പോയ വര്‍ഷം ജൂണിലാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മികച്ച വിജയം വിപണിയില്‍ സ്വന്തമാക്കാന്‍ ഈ മോഡലിനു സാധിച്ചു. മാക്‌സി സ്‌കൂട്ടറിന്റെ പരമ്പരാഗത രൂപകല്‍പ്പനയില്‍ നിന്ന് വ്യതിചലിക്കുകയും ഇന്ത്യന്‍ വിപണിയില്‍ ഇത്തരത്തിലുള്ള ചുരുക്കം ചില സ്‌കൂട്ടറുകളില്‍ ഒന്നുമാണ് ഇത്.

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

ആക്‌സസ് 125-ല്‍ നിന്ന് കടമെടുത്ത അതേ 125 സിസി, 4-സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബര്‍ഗ്മാന്‍ 125-നും കരുത്തേകുന്നത്. ഇത് 7,000 rpm-ല്‍ 8.7 bhp പരമാവധി കരുത്തും 5,000 rpm-ല്‍ 10.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

മാറ്റ് ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ വൈറ്റ് എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 വിപണിയിലെത്തുന്നത്. 70,312 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Most Read: ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

അതിനൊപ്പം തന്നെ മറ്റൊരു ചുവടുമാറ്റത്തിനുകൂടി സജ്ജരാകുകയാണ് സുസുക്കി. ഉടന്‍ തന്നെ ഇലക്ട്രിക്ക് വാഹനത്തെയും അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

2020 -ഓടെ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ബജാജ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചതിന് പിന്നാലെയാണ് സുസുക്കിയും ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

Most Read: പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

150 സിസി കരുത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തിയേക്കും

രാജ്യത്ത് ആവശ്യത്തിന് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇല്ലാത്തതുകൊണ്ടാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാന്‍ വൈകിയതെന്നാണ് റിപ്പോര്‍പ്പട്ട്. അതേസമയം സ്‌കൂട്ടറിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സുസുക്കി-ടൊയോട്ട ഇലക്ട്രിക്ക് സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയായിരിക്കും സ്‌കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Suzuki Burgman Street 150 in the making?. Read more in malayalam.
Story first published: Tuesday, November 12, 2019, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X