ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ഇന്ത്യന്‍ വിപണി ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ച് തുടങ്ങിയതോടെ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി. 2020 -ഓടെ ഇന്ത്യയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ബജാജ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചതിന് പിന്നാലെയാണ് സുസുക്കിയും ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ആവശ്യത്തിന് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇല്ലാത്തതുകൊണ്ടാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

അതേസമയം സ്‌കൂട്ടറിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സുസുക്കി-ടൊയോട്ട ഇലക്ട്രിക്ക് സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയായിരിക്കും സ്‌കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

സ്‌കൂട്ടറിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്ക് എന്നിവരാകും വിപണിയില്‍ എതിരാളികള്‍. ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ബജാജ് തങ്ങളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചത്.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ചോ, മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം ഒരു ലക്ഷം രൂപ വരെ ഇലക്ട്രിക്ക് സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

2020 ജനുവരിയില്‍ മാത്രമോ വാഹനം വിപണിയില്‍ എത്തുകയുള്ളു. ബംഗളൂരു, പുനെ നഗരങ്ങളിലാണ് സ്‌കൂട്ടര്‍ ആദ്യം വില്‍പ്പനയ്ക്ക് എത്തുക. കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും വാഹനത്തിന്റെ വില്‍പ്പനയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തില്‍ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.

Most Read: ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read: ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല.

Most Read: ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Friday, November 8, 2019, 19:38 [IST]
English summary
Suzuki introduces electric scooter in India in 2020. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X