ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

2019 ഒക്ടോബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി വാഹനങ്ങളുടെ പട്ടിക പുറത്തിറങ്ങി. കഴിഞ്ഞ മാസങ്ങളിലേതു പോലെ തന്നെ മാരുതി സുസുക്കി എർട്ടിഗ തന്നെയാണ് ഇത്തവണയും ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന കൈവരിച്ച വാഹനം.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

എംപിവി ശ്രേണിയിൽ ഇത്തവണ 32 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഉത്സവ സീസണിലെ വിൽപ്പന എല്ലാ വിഭാഗങ്ങളെയും മികച്ച വിൽപ്പന നേടാൻ സഹായിച്ചു

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

നിലവിലെ തലമുറ എർട്ടിഗ കഴിഞ്ഞ വർഷം നവംബറിലാണ് വിപണിയിലെത്തിയത്. തുടർന്ന് ഈ ശ്രേണിയിലെ ഏറ്റവും ജനപ്രിയ വാഹനമായി മാറാനും വാഹനത്തിന് സാധിച്ചു. 2019 ഒക്ടോബറിൽ 7,197 യൂണിറ്റ് എർട്ടിഗ വിൽപ്പനയാണ് മാരുതി സുസുക്കി രേഖപ്പെടുത്തിയത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

2018 ഒക്ടോബറിനെ അപേക്ഷിച്ച് 418.69 ശതമാനത്തിന്റെ വിർധനവാണ് ഈ വാഹനത്തിന്റെ വിൽപ്പനയിൽ കമ്പനിക്ക് കൈവരിക്കാനായത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

എർട്ടിഗയുടെ ക്രോസ്ഓവർ മോഡലായ XL6 കഴിഞ്ഞ മാസം 4,328 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. എർട്ടിഗയുടെയും XL6-ന്റെയും മൊത്തത്തിലുള്ള വിൽപ്പന സംയോജിപ്പിച്ചാൽ, ഈ വിഭാഗത്തിന്റെ മൊത്തത്തിലുള്ള വിൽപ്പനയുടെ 39% ഈ മോഡലുകളിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

ഫ്രഞ്ച് നിർമ്മാതാക്കളായ റെനോയിൽ നിന്നും അടുത്തിടെ വിപണിയിലെത്തിയ ട്രൈബറും മികച്ച പ്രകടനം കാഴ്ചവച്ചു. ട്രൈബറിന്റെ 5,240 യൂണിറ്റ് വിൽപ്പനയാണ് കമ്പനി കഴിഞ്ഞമാസം കൈവരിച്ചത്. ഇത് 2019 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 530 യൂണിറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തുന്നത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

മഹീന്ദ്ര ബൊലേറോ ടൊയോട്ട ഇന്നോവ എന്നിവയാണ് ഈ വിഭാഗത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയ മറ്റ് രണ്ട് വാഹനങ്ങൾ. രണ്ട് വാഹനങ്ങളും വർഷങ്ങളായി വിപണിയിലെത്തുന്ന മോഡലുകളാണ്. അതത് ഉപവിഭാഗങ്ങളിൽ ആധിപത്യം പുലർത്തുന്ന കാറുകൾ കൂടിയാണിവ. 5,884 യൂണിറ്റ് വിൽപ്പനയാണ് മഹീന്ദ്ര ബൊലേറോ നടത്തിയത്.

Most Read: കുഞ്ഞൻ എസ്‌യുവി റൈസിനെ ടൊയോട്ട ജപ്പാനിൽ അവതരിപ്പിച്ചു

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ അഞ്ചാമത്തെ എംപിവി വാഹനം. 5,062 യൂണിറ്റ് വിൽപ്പനയാണ് ഇന്നോവയ്ക്ക് നേടാനായത്.

Most Read: ഇന്ത്യയിൽ സിഎൻജി മോഡലുകൾ പുറത്തിറക്കാൻ ടൊയോട്ടയും

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

മഹീന്ദ്രയുടെ ഏറ്റവും പുതിയ എം‌പിവിയായ മറാസോയ്ക്ക് കഴിഞ്ഞ വർഷം ലഭിച്ച മാന്യമായ ഒരു തുടക്കം നിലനിർത്താനായില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹനത്തിന്റെ വിൽ‌പന മന്ദഗതിയിലായിരുന്നു.

Most Read: പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

2019 ഒക്ടോബറിൽ മറാസോയുടെ 1,044 യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്രയ്ക്ക് വിൽക്കാനായത്. ഇത് കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 2,766 യൂണിറ്റ് കുറവാണ്. അതായത് മൊത്തത്തിലുള്ള വിൽപ്പനയിൽ 72 ശതമാനം ഇടിവുണ്ടായി.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

ഈ വിഭാഗത്തിലെ മറ്റ് കാറുകളും മികച്ച വിൽപ്പന കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. പ്രത്യേകിച്ചും കഴിഞ്ഞ വർഷത്തെ ഒക്ടോബറിലെ വിൽപ്പന നമ്പറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

കഴിഞ്ഞ മാസം ഹോണ്ട 284 യൂണിറ്റ് BRV മോഡലുകൾ വിറ്റഴിച്ചപ്പോൾ ടാറ്റ 229 യൂണിറ്റ് ഹെക്സ വിറ്റു. ഡാറ്റ്സന്റെ ഗോ പ്ലസ്, മഹീന്ദ്രയുടെ സൈലോ, റെനോയുടെ ലോഡ്ജി എന്നിവ യഥാക്രമം 189, 87, 48 യൂണിറ്റ് വിൽപ്പന നടത്തി.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

ഈ വർഷം വിപണിയിൽ നിന്ന് വിട്ടുപോയ ഒരു മോഡൽ ടാറ്റ സുമോ ആണ്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും മൊത്തത്തിലുള്ള വിൽപ്പന കണക്കുകളും കാരണം വാഹനത്തെ ടാറ്റ വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു.

More from DriveSpark

Article Published On: Thursday, November 7, 2019, 16:33 [IST]
English summary
Top-Selling MPVs in October 2019. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X