സെപ്റ്റംബർ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി സുസുക്കി
ഈ വർഷം തുടക്കം മുതൽ ഇരുചക്ര വാഹന വ്യവസായത്തിൽ വൻതോതിലുള്ള തകർച്ചയാണ് സംഭിവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഉത്പാദനം താത്കാലികമായി നിർത്തിവെക്കേണ്ടതായും ജീവനക്കാരെ പിരിച്ചുവിടാനും നിർമ്മാതാക്കൾ നിർബന്ധിതരായി.

എന്നാൽ എല്ലാ വാഹന നിർമ്മാതാക്കളും മാന്ദ്യം നേരിട്ടപ്പോൾ സുസുക്കി മോട്ടോർ സൈക്കിൾസ് മാത്രം വിപണിയിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ചു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ആക്സസ് 125, ജിക്സർ സീരീസ്, അടുത്തിടെ സമാരംഭിച്ച മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ജനപ്രീതി വർധിച്ചതിലൂടെ സുസുക്കിക്ക് രാജ്യത്തെ എക്കാലത്തെയും മികച്ച ആഭ്യന്തര വിൽപന നേടാൻ സാധിച്ചു.

2019 സെപ്റ്റംബർ മാസത്തിൽ 63,382 യൂണിറ്റുകളുടെ വിൽപ്പനയാണ് ജാപ്പനീസ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 63,140 യൂണിറ്റായിരുന്നു.

2019 സെപ്റ്റംബറിൽ സുസുക്കിയുടെ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ചേർന്ന് 73,658 യൂണിറ്റായി രജിസ്റ്റർ ചെയ്തപ്പോൾ 2.11 ശതമാനം വളർച്ചയാണ് സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ നേടിയത്. 2018 ലെ ഇതേ മാസത്തിൽ ഇത് 72,134 യൂണിറ്റുകൾ മാത്രമായിരുന്നു.

നിലവിലെ സാമ്പത്തിക വർഷത്തിൽ (FY 2020) 2019 ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ 4,19,676 യൂണിറ്റുകളുടെ വിൽപ്പനയാണ് സുസുക്കി രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 3,71,109 യൂണിറ്റുകൾ മാത്രമാണ് കമ്പനി റീട്ടെയിൽ ചെയ്തത്. വിപണിയിൽ മറ്റ് മുഖ്യധാരാ ഇരുചക്ര വാഹന നിർമ്മാതാക്കൾ വിപണിയിൽ മാന്ദ്യം നേരിടുമ്പോൾ അവരിൽ നിന്നും സുസുക്കി വ്യത്യസ്തമാവുകയാണ്.

ഈ സാമ്പത്തിക വർഷം 13 ശതമാനത്തിലധികം വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് സുസുക്കിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Most Read: ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

കമ്പനി പുതിയ വിൽപ്പന നാഴികക്കല്ലുകൾ നേടാൻ പരിശ്രമിക്കുമ്പോൾ സുസുക്കി കുടുംബത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ചേർക്കാൻ തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയിചിരോ ഹിറാവു പറഞ്ഞു.
Most Read: വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

ആധുനിക 250 സിസി വിഭാഗത്തിലേക്ക് ജിക്സർ SF 250-യെ സുസുക്കി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 9,000 rpm -ല്‍ 26 bhp പവറും 7,500 rpm -ല്‍ 22.6 Nm torque ഉം ഉത്പാദിപ്പിക്കും.
Most Read: R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്

ജിക്സർ 250-ക്ക് 1.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതിനോടൊപ്പം പുതുതലമുറ ജിക്‌സർ SF 155 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോഡലിനെയും കമ്പനി വിപണിയിലെത്തിച്ചിരുന്നു.

ഈ ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ആകർഷകമായ ഡിസ്കൌണ്ട് ഓഫറുകളും ആനുകൂല്യങ്ങളും സുസുക്കി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








