വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് വരാനിരിക്കുന്ന ഉത്സവ സീസണിൽ വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ 10% വളർച്ച കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

2019 മുതൽ ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വിൽപ്പന സ്ഥിരമായി ഇടിവാണ് രേഖപ്പെടുത്തുന്നത്. മൊത്തം വാഹന വ്യവസായ മാന്ദ്യമാണ് ഈ മേഖലയിലെ എല്ലാ ബ്രാൻഡുകളുടെയും വിൽപ്പനയെ ബാധിച്ചത്.

വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

എന്നിരുന്നാലും, രാജ്യത്ത് ഉത്സവ സീസണിന്റെ വരവോടെ ഹീറോ മോട്ടോകോർപ് ഒരു നല്ല ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറച്ചതാണ് ഹീറോയുടെ വിൽപ്പനയിൽ വർധനവുണ്ടാകാൻ കാരണമാകുന്നത്. നികുതി നിരക്കുകൾ കുറച്ചത് രാജ്യത്തെ വാഹന വ്യവസായത്തെ സംബന്ധിച്ചോളം വലിയ ആശ്വാസമാണ്.

വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

എന്നാൽ വിൽപ്പന വർധിപ്പിക്കുന്നതിനായി കമ്പനി പ്രധാന കിഴിവുകളോ ആനുകൂല്യങ്ങളോ ഒന്നും തന്നെ വാഗ്ദാനം ചെയ്യില്ല. വിപണിയിലെ വിൽ‌പന മെച്ചപ്പെടുത്തുന്നതിന് മേൽപ്പറഞ്ഞ കാരണങ്ങൾ പര്യാപ്തമാണെന്നാണ് ഹീറോ മോട്ടോകോർപ് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഉത്സവ സീസണിൽ.

വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ അഞ്ച് പുതിയ മോഡലുകളാണ് കമ്പനി ഇതിനകം പുറത്തിറക്കിയിരിക്കുന്നത്.

വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

ഹീറോ മാസ്ട്രോ എഡ്ജ് 125 FI, ഹീറോ പ്ലെഷർ 110, എക്‌സ്ട്രീം 200 S, എക്‌സ്‌പൾസ് ട്വിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബിഎസ്-VI കംപ്ലയിന്റ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയുമാണ് കമ്പനി. ഇന്ത്യയിൽ ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ ബൈക്കും ഹീറോ മോട്ടോകോർപിന്റെ സ്പ്ലെൻഡറിനാണ്.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

വാഹന വിപണി മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ കമ്പനികൾ പുതിയ ഉൽ‌പന്നങ്ങളുടെ അവതരണവും നിക്ഷേപങ്ങളും തടഞ്ഞുവച്ചിരുന്ന ഒരു ഘട്ടത്തിൽ അഞ്ച് പുതിയ ഉൽ‌പ്പന്നങ്ങളെ അവതരിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇത് വിപണിയിൽ നേട്ടമുണ്ടാക്കാൻ തങ്ങളെ സഹായിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജൽ പറഞ്ഞു.

Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

ഹീറോ ഇതിനകം തന്നെ തങ്ങളുടെ ബി‌എസ്-VI കംപ്ലയിന്റ് സ്പ്ലെൻഡർ ഐസ്മാർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ വാഹനത്തെ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിലെ ആദ്യത്തെ ബി‌എസ്-VI കംപ്ലയിന്റ് കമ്മ്യൂട്ടർ വാഹനമാണിത്.

Most Read: ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വിൽപ്പനയിൽ 10% വളർച്ച ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ്

ഈ വർഷം ജൂൺ 10-ന് ഹീറോ മോട്ടോകോർപ് ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയിൽ (ICAT) നിന്ന് സ്പ്ലെൻഡർ ഐസ്മാർട്ട് 110 ന് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിഎസ്-VI സർ‌ട്ടിഫിക്കേഷൻ‌ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹന നിർമാതാക്കളായി ഹീറോ മോട്ടോകോർപ് മാറി. കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഇരുചക്രവാഹനവും ഹീറോ സ്പ്ലെൻഡറാണ്.

More from DriveSpark

Article Published On: Thursday, September 26, 2019, 15:57 [IST]
English summary
Hero MotoCorp Aiming To Register 10% Growth In Sales During Festive Season. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X