നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

വിപണിയില്‍ നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125. 2018 ഫെബ്രുവരയിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ എത്തിക്കുന്നത്. യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ എത്തിച്ചത്.

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

വിപണിയില്‍ എത്തിയതു മുതല്‍ വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ വാഹനത്തിനായി. 2018-19 കാലയളവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം അവാര്‍ഡുകള്‍ ലഭിച്ച സ്‌കൂട്ടറും എന്‍ടോര്‍ഖാണ്. പല സമയങ്ങളിലായി എന്‍ടോര്‍ഖ് 125 -ന്റെ വ്യത്യസ്ത പതിപ്പുകളെയും കമ്പനി അവതരിപ്പിച്ചു.

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ തുടര്‍ച്ചയായി വലിയ സംഖ്യകളില്‍ വില്‍പ്പന നടത്തിയ എന്‍ടോര്‍ഖ് ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെ മറികടക്കുകയുും ചെയ്തിരുന്നു. 2019 സെപ്തംബര്‍ മാസത്തോടെ എന്‍ടോര്‍ഖിന്റെ 3.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി പ്രഖ്യാപിച്ചിരുന്നു.

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കിയതെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. 20,000 യൂണിറ്റുകളെ വില്‍പ്പനയാണ് പ്രതിമാസം സ്‌കൂട്ടറിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

നിലവില്‍ 125 സിസി ശ്രേണിയില്‍ സുസുക്കി ആക്‌സെസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ് അടുത്തിടെയാണ് എന്‍ടോര്‍ഖ് 125 -ന്റെ റേസ് എഡിഷന്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്.

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

റേസ് എഡിഷനില്‍ രൂപത്തില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, T രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഹസാര്‍ഡ് ലൈറ്റ് എന്നിവയാണ് പുതിയ റേസ് എഡിഷന്റെ സവിശേഷതകള്‍. ബ്ലുടൂത്ത് കണക്ടിവിറ്റി വാഗാദ്‌നം ചെയ്യുന്ന ടിവിഎസ് സ്മാര്‍ട്ട് കണക്ട് ഉള്‍പ്പടെ നിരവധി സവിശേഷതകളാണ് സ്‌കൂട്ടറില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

ബ്ലാക്ക്, സില്‍വര്‍, റെഡ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ടോണ്‍ കളറിലാണ് റേസ് എഡിഷന്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

Most Read: ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

റേസ് എഡിഷനെ സൂചിപ്പിക്കാന്‍ ഫ്രണ്ട് ഏപ്രണില്‍ സ്‌പോര്‍ട്ടി ഗ്രാഫിക്‌സുമുണ്ട്. 124.79 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് റേസ് എഡിഷന്റെ കരുത്ത്. ഈ എഞ്ചിന്‍ 7.500 rpm -ല്‍ 9.27 bhp കരുത്തും 5,500 rpm -ല്‍ 10.5 Nm torque ഉം സൃഷടിക്കും.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

സുരക്ഷയ്ക്കായി മുന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. 62,995 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 3,000 രൂപയുടെ വില വര്‍ധവനാണ് വാഹനത്തിന്.

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിന് 125 തുടങ്ങിയ മോഡലുകളാണ് എന്‍ടോര്‍ഖ 125 -ന്റെ നിരത്തിലെ എതിരാളികള്‍.

More from DriveSpark

Article Published On: Sunday, December 15, 2019, 11:00 [IST]
English summary
TVS NTorq 125 Sales Cross 4 Lakh Units. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X