ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ടാറ്റ മോട്ടോഴ്‌സ് ലാൻഡ് റോവർ ഏറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഏറ്റെടുത്ത ഉടൻ തന്നെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്ന ഒരു ചോദ്യം, ലാൻഡ് റോവർ അടിസ്ഥാനമാക്കിയുള്ള ടാറ്റ എസ്‌യുവി എപ്പോൾ ലഭിക്കും എന്നതാണ്. ഇതിന് ഒടുവിൽ ഈ വർഷം ആദ്യം ഹാരിയറിന്റെ രൂപത്തിൽ ഉത്തരം ലഭിച്ചു.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ടാറ്റ ഹാരിയർ, ലാൻഡ് റോവർ D8 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ചെലവ് കുറയ്ക്കുന്നതിന് വിപുലമായ രീതിയിൽ ഇത് പരിഷ്‌ക്കരിച്ചു.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

അതേ സമയം ലാൻഡ് റോവറിന്റെ ഓഫ്-റോഡ് സവിശേഷതകൾ ഒന്നും നഷ്‌ടപ്പെടാത്ത രീതിയിലാണ് പരിഷ്കരണങ്ങൾ നിർവ്വഹിച്ചത്.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ഈ മാറ്റം ടാറ്റ ഹാരിയറിന്റെ വില ഏറ്റവും താങ്ങാനാവുന്ന ലാൻഡ് റോവറിന്റെ വിലയുടെ മൂന്നിൽ ഒന്നാക്കി കുറയ്ക്കാൻ നിർമ്മാതാക്കളെ സഹായിച്ചു.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

കൂടാതെ കുറഞ്ഞ വിലയ്ക്ക് അസാധാരണമായ ഡ്രൈവിംഗ് അനുഭവവും ഹാൻഡിലിംഗും എസ്‌യുവി നൽകുന്നു എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ടാറ്റ ഹാരിയറിന്റെ OMEGA ARC (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ് ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ലാൻഡ് റോവർ പുതിയ ബജറ്റ് എസ്‌യുവി നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ടാറ്റ ഹാരിയറിന്റെ OMEGA ARC പ്ലാറ്റ്‌ഫോം ചെലവ് ചുരുക്കുന്നതിൽ വളരെയധികം സഹായകമാവും. ടാറ്റാ സ്റ്റീൽ ഉപയോഗിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്നത് ചെലവ് വളരെയധികം കുറയ്ക്കാൻ സഹായിക്കും.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ആന്തരികമായി L860 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മോഡൽ, നിരവധി വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കിയ L851 എന്നറിയപ്പെട്ടിരുന്ന അതേ പ്രോജക്റ്റ് തന്നെയായിരിക്കാം.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

L851 ഒരു കുട്ടി ലാൻഡ് റോവർ / റേഞ്ച് റോവർ പ്രോജക്റ്റ് കൂടിയായിരുന്നു, അജ്ഞാതമായ കാരണങ്ങളാലാണിത് നിർത്തലാക്കിയത്.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ഈ പുതിയ എസ്‌യുവി ഇന്ത്യയിൽ മാത്രമായി പൂനെയിലെ ടാറ്റ മോട്ടോഴ്‌സ് പ്ലാന്റിൽ നിർമ്മിക്കുമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ പദ്ധതികൾ പിന്നീട് റദ്ദാക്കി.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

പുതിയ ലാൻഡ് റോവർ എസ്‌യുവിയുടെ വില ഏകദേശം 25,000 ഡോളർ (23.26 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നത്. 2021 -ന്റെ പകുതിയിൽ ഇത് വിപണിയിലെത്തുമെന്ന് കരുതാം.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ഇത് ആദ്യം യുകെ -യിലും പിന്നീട് യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും വിപണിയിലെത്തും. ടാറ്റ ഹാരിയർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് താങ്ങാനാവുന്ന വിലയിൽ എത്തുമെന്നും കണക്കിലെടുക്കുമ്പോൾ, എസ്‌യുവി ഇന്ത്യയിലും വിപണിയിലെത്താൻ ഉയർന്ന സാധ്യതയുണ്ട്.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

എഞ്ചിൻ, ഗിയർബോക്സ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ പുതിയ എസ്‌യുവിക്ക് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ നൽകുമെന്ന് പ്രതീക്ഷിക്കാം.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ചേസിസിൽ ബാറ്ററിയ്ക്കും ഇടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനർത്ഥം വാഹനത്തിന് ഹൈബ്രിഡ് പവർട്രെയിനും ലഭിക്കുമെന്നാണ്.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ടാറ്റ ഹാരിയറിൽ നിന്ന് വ്യത്യസ്തമായി, മുൻവശത്തും പിൻഭാഗത്തും മൾട്ടി-ലിങ്ക് സസ്‌പെൻഷൻ ഉപയോഗിക്കുന്നതിനാൽ ലാൻഡ് റോവർ എസ്‌യുവിക്ക് മികച്ച യാത്രാ സുഖം, ഹാൻഡിലിംഗ് എന്നിവ ലഭിക്കും.

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

വാഹനത്തിന് മുൻ വീൽ ഡ്രൈവ് (FWD) ഓൾ വീൽ ഡ്രൈവ് (AWD) ഓപ്ഷനുകൾ ലഭിക്കും. ഹാരിയർ മുൻ വീൽ ഡ്രൈവായി മാത്രമേ വരൂ.

Most Read: അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

പ്ലാറ്റ്‌ഫോം ഓൾ വീൽ ഡ്രൈവ് ഓപ്ഷന് തയ്യാറാണെന്ന് ഹാരിയറിന്റെ ലോഞ്ചിനിടെ ടാറ്റ പറഞ്ഞിരുന്നു, എന്നാൽ ഇന്ത്യയിൽ AWD -ക്ക് ആവശ്യക്കാർ കുറവായതിനാൽ ഹാരിയർ AWD ഇന്ത്യയിൽ പുറത്തിറക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചു.

Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ഇന്ത്യയിൽ, പുതിയ കുട്ടി ലാൻഡ് റോവർ എസ്‌യുവിക്ക് ഓഡി Q3, മെർസിഡീസ് GLA, വോൾവോ XC40, ബി‌എം‌ഡബ്ല്യു X1 എന്നിവയാവും പ്രധാന എതിരാളികൾ. ലാൻഡ് റോവറിന് നിലവിൽ കോം‌പാക്റ്റ് വിഭാഗത്തിൽ എസ്‌യുവി ഇല്ല.

Most Read: കരുത്ത് കൂട്ടി ജീപ്പ് കോമ്പസ്; ബിഎസ് VI പെട്രോള്‍ എഞ്ചിന്റെ വിവരങ്ങള്‍ പുറത്ത്

ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

45 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ഡിസ്കവറി സ്‌പോർട്ടാണ് നിലവിൽ നിർമ്മാതാക്കളുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി. ടാറ്റ ഹാരിയർ അധിഷ്ഠിത ലാൻഡ് റോവർ എസ്‌യുവിയുടെ വില ഏകദേശം 30-35 ലക്ഷം രൂപയായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover to introduce SUV Based on Tata Harrier platform. Read more Malayalam.
Story first published: Wednesday, December 11, 2019, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X