ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വാഹന ലോകത്ത് വൈദ്യുത വിപ്ലവം പൊട്ടിപ്പുറപ്പെടുകയാണ്. മുഖ്യധാരാ നിര്‍മ്മാതാക്കളും സ്റ്റാര്‍ട്ട്അപ്പ് കമ്പനികളും വൈദ്യുത വാഹനങ്ങളെ കുറിച്ച് ഒരുപോലെ ചിന്തിക്കുന്നു. നിലവിലുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് വൈദ്യുത മോട്ടോര്‍ ഘടിപ്പിക്കാനുള്ള ആശയവും ഇപ്പോള്‍ ഇപ്പോള്‍ സജീവം.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇതിനിടയില്‍ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്കിനെ വാണിജ്യാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ടോര്‍ക്ക് മോട്ടോര്‍സ്. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണിത്.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

രണ്ടുവര്‍ഷം മുമ്പ് ടോര്‍ക്ക് T6X എന്ന പേരില്‍ മോഡലിന്റെ ആദ്യരൂപം കമ്പനി അവതരിപ്പിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ ഇഴഞ്ഞു. എന്തായാലും അടുത്തിടെ നിരത്തില്‍ നിന്നും ക്യാമറ പകര്‍ത്തിയ T6X ബൈക്കിന്റെ ചിത്രങ്ങള്‍ മോഡല്‍ വൈകാതെ വിപണിയില്‍ വരുമെന്ന സൂചന നല്‍കുകയാണ്.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ബോഡി മുഴുവന്‍ മറച്ചുപിടിച്ചാണ് പരീക്ഷണയോട്ടം. ഇക്കാരണത്താല്‍ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ കാര്യമായി ലഭ്യമല്ല. എന്നാല്‍ ട്രെല്ലിസ് ഫ്രെയിമായിരിക്കും T6X -ന്. ചിത്രങ്ങളില്‍ ഇതുവ്യക്തം. പൂനെ ശാലയില്‍ നിന്നും കമ്പനി സ്വയം വികസിപ്പിച്ച ഫ്രെയിമാണിത്.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഉയര്‍ന്ന പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്നതുകൊണ്ടു ഏറ്റവും കുറഞ്ഞ ഗുരുത്വകേന്ദ്രം ഉറപ്പുവരുത്താന്‍ കമ്പനി പരമാവധി ശ്രമിക്കും. എയറോഡൈനാമിക് മികവ് മനസ്സില്‍ക്കണ്ടാണ് ബോഡി പാനലുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

Most Read: വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

സീറ്റിന് താഴെ ഷാസിയുമായി ചേര്‍ന്ന് പ്രത്യേക സബ്‌ഫ്രെയിം ബൈക്കില്‍ കാണാം. ഇതിന് കീഴിലാണ് വൈദ്യുത മോട്ടോറിന്റെ സ്ഥാനം. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും T6X -ല്‍ സസ്‌പെന്‍ഷനായുണ്ട്.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

6 kW ശേഷിയുള്ളതായിരിക്കും വൈദ്യുത മോട്ടോര്‍. ഇരു ടയറുകളിലുമുള്ള ഡിസ്‌ക്ക് ബ്രേക്കുകള്‍ വേഗത്തിന് കടിഞ്ഞാണിടും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം 11 kW വരെയുള്ള വൈദ്യുത ഇരുച്ചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിംഗ് സംവിധാനം നിര്‍ബന്ധമാണ്.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇക്കാരണത്താല്‍ ടോര്‍ക്ക് T6X -ല്‍ സിബിഎസ് സംവിധാനം ഇടംപിടിക്കും. കമ്പനി മുമ്പ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 27 Nm torque സൃഷ്ടിക്കാന്‍ വൈദ്യുത മോട്ടോറിന് ശേഷിയുണ്ട്. മണിക്കൂറില്‍ നൂറു കിലോമീറ്ററിന് മുകളില്‍ വേഗം തൊടാന്‍ ടോര്‍ക്ക് T6X -ന് കഴിയും.

Most Read: ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഒറ്റ ചാര്‍ജ്ജില്‍ നൂറു കിലോമീറ്റര്‍ ദൂരം വരെ ബൈക്കോടും. ഒരു മണിക്കൂര്‍ കൊണ്ടു 80 ശതമാനം ചാര്‍ജ്ജ് കൈവരിക്കാന്‍ ബാറ്ററി സംവിധാനത്തിന് ശേഷിയുണ്ട്. വെള്ളം കയറാത്ത, IP സെര്‍ട്ടിഫിക്കേഷനുള്ള ബാറ്ററി സംവിധാനമാണിതെന്ന് കമ്പനി പറയുന്നു.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ആയിരം തവണ വരെ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാം. അതായത് ഒരുലക്ഷം കിലോമീറ്ററോളം ബൈക്ക് സുഖമായി ഓടുമെന്ന് സാരം. 4.3 ഇഞ്ച് വലുപ്പമുള്ള ടിഎഫ്ടി ഡിസ്‌പ്ലേ ടോര്‍ക്ക് T6X -ന്റെ വിശേഷങ്ങളില്‍പ്പെടും. ജിപിഎസ് കണക്ടിവിറ്റിയും ബൈക്കിന്റെ സവിശേഷതയാണ്.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് ബൈക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഒന്നരലക്ഷം രൂപയാണ് ടോര്‍ക്ക് T6X -ന് വിലയെന്ന് കമ്പനി ആദ്യമെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷാവസാനം മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Spy Image Source: ZigWheels

More from DriveSpark

Article Published On: Saturday, January 5, 2019, 10:43 [IST]
English summary
Tork T6X Electric Bike Spotted. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X