ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി അവരുടെ ജനപ്രിയ മോഡലായ ജുപ്പിറ്ററിന്റെ ബിഎസ്-VI മോഡൽ വിപണിയിൽ അവതരിപ്പിച്ചു.

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

ET-Fi (ഇക്കോത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ) സാങ്കേതികവിദ്യയും ബിഎസ്-VI ജുപ്പിറ്ററിൽ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. കർണാടകയിലെ ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ബിഎസ്-VI പ്ലാറ്റ്ഫോമുകളുടെ രണ്ട് പതിപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. RT-Fi (റേസ് ട്യൂൺഡ് ഫ്യൂവൽ ഇഞ്ചക്ഷൻ), ET-Fi (ഇക്കോത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ) എന്നിവയാണത്.

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

2020 ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI-ന് പ്രത്യേകിച്ചും ET-Fi സാങ്കേതികവിദ്യയാണ് ലഭിക്കുന്നത്. ഇത് മൊത്തത്തിലുള്ള പെർഫോമൻസ്, സ്മൂത്ത്നെസ്, ഫ്യുൽ ഇക്കോണമി എന്നിവ മെച്ചപ്പെടുത്തുന്നു.

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

എല്ലാ ഡ്രൈവിംഗ് അവസ്ഥകളിലും ആസ്വാദ്യകരമായ റേസിംഗ് അനുഭവത്തിനായാണ് RT-Fi ടെക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 2020 ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4V, 160 4V ബിഎസ്-VI പതിപ്പുകളിൽ ഇത് അവതരിപ്പിച്ചിട്ടുണ്ട്.

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

67,911 രൂപയാണ് ബിഎസ്-VI കംപ്ലയിന്റ് ടിവിഎസ് ജുപ്പിറ്റർ ക്ലാസിക്ക് ET-Fi-യുടെ എക്സ്ഷോറൂം വില. എന്നാൽ ടിവിഎസ് ജുപ്പിറ്റർ ബേസ്, ZX, ഗ്രാൻഡെ പതിപ്പുകൾ ഘട്ടം ഘട്ടമായി വിപണിയിലെത്തിക്കും. ഇത് നിലവിൽ ബേസ്, ZX (ഡിസ്ക്, ഡ്രം), ക്ലാസിക്ക്, ഗ്രാൻഡെ വകഭേദങ്ങളിൽ വിൽപ്പനക്കെത്തുന്നു.

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

ടിവിഎസ് ജുപ്പിറ്റർ ക്ലാസിക്ക് പതിപ്പാണ് ET-Fi എന്ന സാങ്കേതികവിദ്യ ആദ്യമായി സ്വീകരിച്ചത്. കൂടാതെ ഇത് 15 ശതമാനം കൂടുതൽ ഇന്ധനക്ഷമത നൽകുന്നുവെന്ന് അവകാശപ്പെടുന്നു. സൺ‌ലിറ്റ് ഐവറി, ആറ്റംബ്രൗണ്‍, എന്നിവയ്‌ക്കൊപ്പം ടിവിഎസ് ഇൻഡി ബ്ലൂ എന്ന പുതിയ പെയിന്റ് സ്കീമും മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

അതേ 109.7 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പാണ് ടിവിഎസ് ജുപ്പിറ്ററിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് 7,500 rpm-ൽ 7.8 bhp കരുത്തും 5,500 rpm-ൽ 8 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

ഫ്രണ്ട് പാനൽ യുഎസ്ബി ചാർജർ, മൊബൈൽ ക്യൂബി സ്പേസ്, ടിൻ‌ഡ് വൈസർ തുടങ്ങിയ സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ടി‌വി‌എസ് നിരയിൽ നിന്നും എക്കാലത്തെയും മികച്ച വിൽപ്പന നേടിയ ജുപ്പിറ്റർ സ്കൂട്ടറിനെ 2013-ലാണ് ആദ്യമായി വിപണിയിൽ എത്തിക്കുന്നത്. പിന്നീട് 30 മാസത്തിനുള്ളിൽ പത്ത് ലക്ഷം യൂണിറ്റെന്ന വിൽപ്പന നാഴികക്കല്ല് പിന്നിടുന്ന സ്കൂട്ടറെന്ന നേട്ടവും ജുപ്പിറ്റർ സ്വന്തമാക്കി.

Most Read: കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

ഇപ്പോൾ മൂന്ന് ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് ജുപ്പിറ്ററിന്. തങ്ങളുടെ ശ്രേണിയിലേക്ക് ബിഎസ്-VI എഞ്ചിനുകൾ വികസിപ്പിക്കുന്ന ആദ്യ നിർമ്മാതാക്കളിലൊന്നാണ് ടിവിഎസ്. കഴിഞ്ഞ ദിവസം അപ്പാച്ചെ RTR 200 4V, 160 4V എന്നിവയുടെ നവീകരിച്ച മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

Most Read: 500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI വിപണിയിലെത്തി

എഞ്ചിൻ പരിഷ്ക്കരണത്തോടൊ‌പ്പം ഒരു പുതിയ എൽ‌ഇഡി ഹെഡ്‌ലാമ്പ് ഉൾപ്പെടെയുള്ള പുതിയ സവിശേഷതകളും രണ്ട് ബൈക്കുകളിലും ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
TVS Jupiter BS6 110 Fi Launched. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X