ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രാരംഭ 110 സിസി ബൈക്കായ റേഡിയോണിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ റേഡിയോൺ സ്‌പെഷ്യൽ എഡിഷന് 54,665 രൂപയാണ് എക്‌സ്‌ഷോറൂം വില.

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മോട്ടോർസൈക്കിളിനുള്ള 'കമ്മ്യൂട്ടർ ഓഫ് ദി ഇയർ' അവാർഡ് നേടിയ ആഘോഷങ്ങളുടെ ഭാഗമാണ് ടിവിഎസ് റേഡിയോണിന്റെ പുതിയ പുതിയ മോഡൽ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം അവാർഡുകൾ ലഭിക്കുന്ന കമ്മ്യൂട്ടർ ലെവൽ മോട്ടോർസൈക്കിളാണ് ടിവിഎസ് റേഡിയോൺ.

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഏറ്റവും പുതിയ നേട്ടം ആഘോഷിക്കുന്നതിനായി, ടിവിഎസ് നിരവധി പരിഷ്ക്കരണങ്ങൾ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു. ക്രോം-ബ്ലാക്ക്, ക്രോം-ബ്രൗൺ എന്നീ രണ്ട് പുതിയ കളർ ഓപ്ഷനാണ് സ്പെഷ്യൽ എഡിഷനിലെ പ്രധാന പരിഷ്ക്കരണം.

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

കൂടാതെ മോട്ടോർ സൈക്കിളിൽ അധിക ഫീച്ചറുകളും ഉപകരണങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. റിയർ വ്യൂ മിററുകളിലും കാർബ്യൂറേറ്റർ കവറിലുമുള്ള ക്രോം ആക്‌സന്റുകൾ, പുതുക്കിയ പ്രീമിയം ഗ്രാഫിക്സ്, പുതിയ മെറ്റാലിക് ലിവർ, നവീകരിച്ച ഡിസൈൻ, ‘R' എംബോസുചെയ്‌ത പുതിയ ടാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളുമായാണ് പുതിയ സ്പെഷ്യൽ എഡിഷൻ ടിവിഎസ് റേഡിയോണിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2018 ഓഗസ്റ്റിലാണ് ടിവിഎസ് റേഡിയോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ മോഡലിന് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് ലക്ഷത്തിലധികം യൂണിറ്റ് റേഡിയോണാണ് ടിവിഎസ് വിറ്റഴിച്ചത്.

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

വിദഗ്ധരുടെ പ്രശംസ നേടിയ ടി‌വി‌എസ് റേഡിയോൺ‌ ഈ വർഷത്തെ ഏറ്റവും മികച്ച മോട്ടോർ‌സൈക്കിളായി മാറി. റേഡിയോണിന്റെ സ്പെഷ്യൽ എഡിഷൻ ‌ നിലവിലുള്ള മോഡലിന്റെ ഡി‌എൻ‌എയ്‌ക്ക് അനുസൃതമായി നിലകൊള്ളുകയും ചെയ്യുന്നു. വാഹനം സുഖകരമായ പ്രീമിയം സവാരി ഉപഭോക്താക്കൾക്ക് നൽകുമെന്ന് ടിവിഎസ് മോട്ടോർ കമ്പനി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾസ്, സ്കൂട്ടേഴ്‌സ് & കോർപ്പറേറ്റ് ബ്രാൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹൽദാർ പറഞ്ഞു.

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്റ്റാൻഡേർഡ് മോഡലുകളിലുള്ള അതേ 109.7 സിസി സിംഗിൾ സിലിണ്ടർ ഡ്യുർ-ലൈഫ് എഞ്ചിനാണ് ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ മോഡലിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത്‌ 7000 rpm-ൽ‌ 8 bhp കരുത്തും 5000 rpm-ൽ‌ 8.7 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

10 ലിറ്റർ ഇന്ധന ടാങ്കാണ് മോട്ടോർ സൈക്കിളിന് ടിവിഎസ് നൽകിയിരിക്കുന്നത്. ഇത് ഒരു ലിറ്ററിൽ ആകർഷകമായ 69.3 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നു.

Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്‌പെഷ്യൽ എഡിഷൻ മോഡലിൽ ലഭ്യമായ രണ്ട് പുതിയ കളർ സ്കീമുകൾക്ക് പുറമെ പേൾ വൈറ്റ്, മെറ്റൽ ബ്ലാക്ക്, ഗോൾഡൻ ബീജ്, റോയൽ പർപ്പിൾ, വോൾക്കാനോ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ ആറ് നിറങ്ങളും ടിവിഎസ് റേഡിയോണിന്റെ സ്റ്റാൻഡേർഡ് വേരിയന്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

ടിവിഎസ് റേഡിയോൺ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യൻ വിപണിയിൽ ടിവിഎസിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ കമ്മ്യൂട്ടർ വിഭാഗത്തിലെ മോട്ടോർ സൈക്കിളുകളിൽ ഒന്നാണ് ടിവിഎസ് റേഡിയോൺ. ഹീറോ സ്പ്ലെൻഡർ, യമഹ സാല്യൂട്ടോ RX, ഹോണ്ട CB ഷൈൻ എന്നിവയുമായാണ് ബൈക്കിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
TVS Radeon ‘Special Edition’ Launched In India. Read more Malayalam
Story first published: Thursday, September 12, 2019, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X