സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

ഏപ്രില്‍ മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ എബിഎസ്, സിബിഎസ് സംവിധാനങ്ങള്‍ കര്‍ശനമാവാനിരിക്കെ, കമ്മ്യൂട്ടര്‍ ബൈക്ക് വിക്ടറിനെ ടിവിഎസ് വിപണിയില്‍ പുതുക്കി. 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടത്. ഇക്കാരണത്താല്‍ 2019 വിക്ടര്‍ പതിപ്പ് ടിവിഎസിന്റെ സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി ഉപയോഗപ്പെടുത്തും.

സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

54,682 രൂപ പ്രാരംഭ വിലയിലാണ് പുതിയ ടിവിഎസ് വിക്ടര്‍ SBT (സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി) എഡിഷന്‍ വില്‍പ്പനയ്ക്ക് വരുന്നത്. മോഡലിന്റെ ഇടത്തരം ഡിസ്‌ക്ക് ബ്രേക്ക് വകഭേദം 90,978 രൂപ വിലയ്ക്ക് ഷോറൂമില്‍ അണിനിരക്കും. 89,785 രൂപ വിലയിലാണ് ഏറ്റവും ഉയര്‍ന്ന വിക്ടര്‍ SBT പ്രീമിയം എഡിഷന്‍ വിപണിയില്‍ ലഭ്യമാവുക. വിലസൂചിക ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

പുതിയ സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ 2019 വിക്ടറിന്റെ ബ്രേക്കിംഗ് മികവ് വര്‍ധിക്കുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. പെട്ടെന്നുള്ള ബ്രേക്കിംഗില്‍ സ്ഥിരത നഷ്ടപ്പെടാതെ ബൈക്കിനെ അതിവേഗം നിശ്ചലമാക്കാന്‍ SBT ടെക്‌നോളജിക്ക് കഴിയും. സുരക്ഷ കൂടിയതൊഴിച്ചാല്‍ വിക്ടറിന് മറ്റു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

നിലവിലെ 110 സിസി മൂന്നു വാല്‍വ് എഞ്ചിന്‍ 2019 വിക്ടര്‍ SBT പതിപ്പിലും തുടരുന്നു. ഓയില്‍ കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 7,500 rpm -ല്‍ 9.37 bhp കരുത്തും 6,000 rpm -ല്‍ 9.4 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്.

സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

മൈലേജ് 72 കിലോമീറ്റര്‍. 110 സിസി കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് വിക്ടറിനാണെന്ന് ടിവിഎസ് അവകാശപ്പെടുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റുകളും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

മുന്‍, പിന്‍ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പുവരുത്താനായി നീണ്ട സീറ്റ് ഘടനയാണ് വിക്ടറിന് കമ്പനി നിശ്ചയിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകളും മോഡലിന്റെ സവിശേഷതയാണ്. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഡ്രം, ഡിസ്‌ക്ക് യൂണിറ്റുകള്‍ ബ്രേക്കിംഗ് വിഭാഗം കൈകാര്യം ചെയ്യും.

സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

നിരയില്‍ ഏറ്റവും ഉയര്‍ന്ന വിക്ടര്‍ പ്രീമിയം എഡിഷന് കൂടുതല്‍ കാഴ്ച്ചപ്പകിട്ടുകള്‍ ടിവിഎസ് നല്‍കുന്നുണ്ട്. ക്രോം ആവരണമുള്ള സൈഡ് കവറുകള്‍, സ്വര്‍ണ നിറമുള്ള എഞ്ചിന്‍ കെയ്‌സ് കവര്‍, ഗ്രാഫിക്‌സ്, ഇരട്ടനിറമുള്ള സീറ്റുകള്‍ തുടങ്ങിയ ഒരുപിടി പ്രത്യേകതകള്‍ ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷനില്‍ കാണാം.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

ബ്ലാക്ക് ഗോള്‍ഡ്, റെഡ് ഗോള്‍ഡ്, മാറ്റ് ബ്ലു, മാറ്റ് സില്‍വര്‍ നിറങ്ങള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം. വിപണിയില്‍ ഹീറോ പാഷന്‍ എക്‌സ്‌പ്രോയുമാണ് ടിവിഎസ് വിക്ടറിന്റെ പ്രധാന മത്സരം.

TVS Victor SBT (Drum) Rs 54,682
TVS Victor SBT (Disc) Rs 90,978
TVS Victor SBT (Disc) Premium Edition Rs 89,785

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #new launches #tvs motor
English summary
2019 TVS Victor 110 SBT Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X