മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

ജാവയുടെ റെട്രോ ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നതിന്റെ തൊട്ട് മുമ്പ് മോജോ UT300 -യ്ക്ക് വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇന്ത്യന്‍ വിപണിയില്‍ ജാവ ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജന്‍ഡ്‌സെന്ന കമ്പനിയാണ്. നിലവില്‍ 75,000 രൂപ വരെയാണ് മോജോ UT300 സ്‌പോര്‍ട്‌സ് ടൂറര്‍ ബൈക്കിന് നിര്‍മ്മാതാക്കളായ മഹീന്ദ്ര നല്‍കുന്ന ഡിസ്‌കൗണ്ട്. സാധാരണ നിലയില്‍ 1,49,520 രൂപയ്ക്കാണ് ദില്ലിയില്‍ മോജോ UT300 വില്‍ക്കുന്നത്.

മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

നിലവിലെ ഡിസ്‌കൗണ്ടിന് ശേഷം മഹീന്ദ്ര ജീവനക്കാര്‍ക്ക് ഇതിന്റെ പകുതിയോളം വിലയ്ക്ക് ബൈക്ക് വാങ്ങാന്‍ സാധിക്കും. അതായാത് 75,000 രൂപയ്ക്ക്. മഹീന്ദ്ര ജീവനക്കാരല്ലാത്തവര്‍ക്ക് 40,000 രൂപ കിഴിവായിരിക്കും ലഭിക്കുക.

മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

കൂടാതെ നിങ്ങളുടെ പഴയ ബൈക്ക് എക്‌സചേഞ്ച് ചെയ്യുകയാണെങ്കില്‍ 60,000 രൂപയും ഡിസ്‌കൗണ്ടായി കമ്പനി വാഗ്ദാനം ചെയ്യുന്നു. 2018 മോഡല്‍ മോജോ UT300 -യ്ക്ക് മാത്രമെ മഹീന്ദ്ര ഈ ഡിസ്‌കൗണ്ട് നല്‍കുന്നുള്ളൂ. എന്നാല്‍ കമ്പനി ഇനിയും മോജോ UT ബൈക്കുകള്‍ നിര്‍മ്മിക്കുമോ എന്നതില്‍ വ്യക്തതയില്ല.

Most Read:ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍, വില 59.20 ലക്ഷം രൂപ

മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

ജാവ ബൈക്കുകള്‍ക്ക് വന്‍ പ്രചാരം ലഭിക്കുന്നതിനാല്‍ മഹീന്ദ്രയുടെ ഇരുചക്ര വാഹന വിഭാഗം ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത കൂടുതല്‍. വിപണിയില്‍ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ മഹീന്ദ്ര മോജോയ്ക്കായിട്ടില്ല എന്നതും വസ്തുതയാണ്.

മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

295 സിസി ശേഷിയുള്ള നാല് സ്‌ട്രോക്ക് എഞ്ചിനാണ് മോജോ UT300 -യിലുള്ളത്. ഇത് 22.5 bhp കരുത്തും 25.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിലുള്ളത്.

മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

ലിക്വിഡ് കൂളിംഗ് സംവിധാനം, ഫോര്‍ വാല്‍വ് ഹെഡ്, ഇരട്ട ഓവര്‍ഹെഡ് കാംഷാഫ്റ്റ് എന്നിവയും ബൈക്കിലുണ്ട്. 163 കിലോയാണ് ബൈക്കിന്റെ ഭാരം. ഉപഭോക്താക്കാള്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ വാങ്ങാനായി ബൈക്കിലെ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മാറ്റി ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിരെലി ഡയാബ്ലോ റോസോ II ടയറുകള്‍ക്ക് പകരം എംആര്‍എഫ് ടയറുകളാക്കിയും കമ്പനി മാറ്റിയിട്ടുണ്ട്.

മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

കൂടാതെ ഇരട്ട ഹോണുകള്‍ മാറ്റി സിംഗിള്‍ ഹോണ്‍ സംവിധാനവും UT300 -യില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ഈ മാറ്റങ്ങളൊഴിച്ചാല്‍ മോജോ 300 -യുടെ രൂപഭാവം തന്നെയാണ് മോജോ UT300 -യ്ക്കുള്ളത്.

മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

മോജോ 300 -യിലെ 21 ലിറ്റര്‍ ഇന്ധനടാങ്ക് തന്നെയാണ് UT300 -യിലുമുള്ളത്. 60 കിലോമീറ്ററാണ് ബൈക്കിന്റെ മൈലേജ്. സാധാരണ മോജോയെക്കാളും മോജോ UT300 -യ്ക്ക് 21,000 കുറവാണെന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

Most Read:ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

ദീര്‍ഘദൂര യാത്രകള്‍ക്ക് സഹായകമാവുന്ന മോജോ UT300 -യക്ക് നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍ ബൈക്കിന്റെ വില്‍പ്പനയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.

Source: FinancialExpress

Most Read Articles

Malayalam
English summary
mahindra mojo ut300 on discount sales up to 75000 rupees: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X