ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

ഡിജിറ്റലാവാന്‍ മഹീന്ദ്ര തീരുമാനിച്ചു. ഇനി ഔദ്യോഗിക സ്‌പെയര്‍ പാര്‍ട്‌സുകള്‍ വെബ്‌സൈറ്റ് മുഖേന മഹീന്ദ്ര വില്‍ക്കും. ഉപയോക്താക്താക്കളുടെ സംതൃപ്തി മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഓണ്‍ലൈനായി വില്‍ക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതുതായി ആരംഭിച്ച M2ALL വെബ്‌സൈറ്റിലൂടെ മഹീന്ദ്ര ഉടമകള്‍ക്ക് ഔദ്യോഗിക സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാം.

ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉപഭോക്താക്കള്‍ നല്‍കുന്ന വിലാസത്തില്‍ കമ്പനി നേരിട്ടെത്തിക്കും. വിപണിയില്‍ വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകളുടെ പ്രചാരം കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്ന് മഹീന്ദ്ര വിശ്വസിക്കുന്നു. ഓണ്‍ലൈന്‍ സംവിധാനം നടപ്പാവുന്നതോടെ അറ്റകുറ്റപ്പണിക്ക് ആവശ്യമുള്ള സ്‌പെയര്‍ പാര്‍ട്‌സുകള്‍ അനായാസം ലഭ്യമാവും.

ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

സ്‌പെയര്‍ പാര്‍ട്‌സുകളുടെ പേര്/നമ്പര്‍ വെച്ച് വെബ്‌സൈറ്റിലെ സെര്‍ച്ച് ബോക്‌സില്‍ തിരയാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്. ചിത്രങ്ങള്‍, വിവരണം, പാര്‍ട് നമ്പര്‍, വില, അനുയോജ്യമായ വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓരോ സ്‌പെയര്‍ പാര്‍ട്‌സിനും ചുവടെ കമ്പനി നല്‍കും.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

വെബ്‌സൈറ്റ് മുഖേന വാങ്ങുന്ന സ്‌പെയര്‍ പാര്‍ട്‌സുകളിലും മഹീന്ദ്ര വാറന്റി ഉറപ്പുവരുത്തും. ഫാന്‍ ബെല്‍റ്റ്, ഓയില്‍ ഫില്‍റ്റര്‍, വൈപ്പര്‍ തുടങ്ങി അടിക്കടി ആവശ്യമുള്ള ആയിരത്തോളം സ്‌പെയര്‍ പാര്‍ട്‌സുകളും ആക്‌സസറികളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

ഓണ്‍ലൈന്‍ വഴിയുള്ള സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന വന്‍വിജയമാവുമെന്നാണ് മഹീന്ദ്രയുെട പ്രതീക്ഷ. ആദ്യഘട്ടത്തില്‍ രാജ്യത്തെ ഇരുപതു നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി സ്‌പെയര്‍ പാര്‍ട്‌സുകള്‍ കമ്പനി ലഭ്യമാക്കുന്നത്. വൈകാതെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഈ സംവിധാനം വ്യപിപ്പിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

നിലവില്‍ ഇന്ത്യന്‍ യൂട്ടിലിറ്റി ശ്രേണിയിലേക്കാണ് കൂടുതല്‍ മോഡലുകളെ മഹീന്ദ്ര അണിനിരത്തുന്നത്. സ്വകാര്യ വാഹന വിപണിയിലും വാണിജ്യ വാഹന വിപണിയിലും മഹീന്ദ്ര മോഡലുകള്‍ക്ക് പ്രചാരമേറെ. ജീത്തോ, സുപ്രോ, ബൊലേറോ മാക്‌സി ട്രക്ക്, ബൊലേറോ പിക്കപ്പ് എന്നി മോഡലുകള്‍ മഹീന്ദ്രയുടെ വാണിജ്യ വാഹന നിരയില്‍ നിറഞ്ഞുനില്‍ക്കുന്നു.

Most Read: ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജിഹെക്ടര്‍ — വീഡിയോ

ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

2.88 ലക്ഷം മുതല്‍ 7.31 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ വിലസൂചിക. മഹീന്ദ്രയുടെ സ്വകാര്യ വാഹന നിരയും അതിവിപുലമാണ്. KUV100 NXT, E2O പ്ലസ്, മഹീന്ദ്ര ഥാര്‍, ഇംപെരിയോ, ബൊലേറോ ക്യാമ്പര്‍, വെരിറ്റോ, XUV300, TUV300, TUV300 പ്ലസ്, മറാസോ, സ്‌കോര്‍പിയോ, സ്‌കോര്‍പിയോ ഗെറ്റവേ, XUV500, ആള്‍ട്യുറാസ് G4 എന്നീ മോഡലുകള്‍ മഹീന്ദ്ര നിരയില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്. 4.77 ലക്ഷം രൂപ മുതല്‍ 29.95 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ വിലസൂചിക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Sell Spares Online. Read in Malayalam.
Story first published: Thursday, March 28, 2019, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X