വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

ഓട്ടോമോട്ടിവ് രംഗത്ത് സാങ്കേതികതയുടെയും സ്റ്റൈലിന്റെയും ഉൾപ്പെടെ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും വാഹനപ്രേമികൾക്ക് റെട്രോ തലമുറ വാഹനങ്ങളോടുള്ള പ്രിയം തെല്ലും പോയിട്ടില്ല.

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

റോയൽ എൻഫീൽഡ് ബൈക്കുകൾക്കും അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ജാവ ബൈക്കുകൾക്കും ലഭിക്കുന്ന വരവേൽപ്പ് ഇത് എത്രത്തോളമുണ്ടെന്ന് കാണിക്കുന്നു. ഇന്ന് ഇന്ത്യൻ ബൈക്ക് വിപണിയിലെ വിൽപ്പനയിൽ മുമ്പന്മാരാണ് ഇവർ രണ്ടും.

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

ഒട്ടും വൈകാതെ തന്നെ പുതിയ അഞ്ച് റെട്രോ ബൈക്കുകളും സ്കൂട്ടറുകളും വിപണിയിലെത്തുമെന്നാണ് സൂചന. 2019 -ൽ ഇന്ത്യൻ വിപണി ലക്ഷ്യമാക്കിയെത്തുന്ന അഞ്ച് റെട്രോ വാഹനങ്ങളെ പരിചയപ്പെടാം.

Most Read: ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

ജാവ പെറാക്ക്

പുത്തൻ ജാവയ്ക്കും ജാവ ഫോർടി ടുവിനും ഇന്ത്യൻ ബൈക്ക് വിപണിയിൽ ലഭിച്ച അത്യുഗ്രൻ വരവേൽപ്പ്, ജാവയെ മറ്റൊരു ബൈക്ക് കൂടി വിപണിയിലെത്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ജാവ ബൈക്ക് ശ്രേണിയിലെ ഏറ്റവും മൂല്യമേറിയ ബൈക്കായ പെറാക്കിനെയാണ് അടുത്ത് തന്നെ ഇന്ത്യയിലെത്തിക്കാൻ ജാവ ശ്രമിക്കുന്നത്.

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

ബോബർ ഡിസൈനാണ് പെറാക്കിന് ജാവ നൽകുന്നത്. ടാങ്കിലും വശങ്ങളിലും ഗ്രേയ്, ഗോൾഡൻ നിറങ്ങളിലുള്ള ഷേഡുകൾ ഉണ്ടാവും. ഒറ്റ സീറ്റിങ്ങായാണ് പെറാക്കെത്തുന്നത്. ഇരട്ട ചാനൽ എബിഎസോട് കൂടിയ 332 സിസി ഒറ്റ സിലിണ്ടർ എഞ്ചിനാണുള്ളത്. ഇത് പരമാവധി 30 Bhp കരുത്തും 31 Nm torque ഉം നൽകും. 2019 മദ്ധ്യത്തോടെ വിപണിയിലെത്തുന്ന ജാവ പെറാക്കിന്, രണ്ട് ലക്ഷം രൂപയോളമാണ് വിപണി വില പ്രതീക്ഷിക്കുന്നത്.

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

റോയൽ എൻഫീൽഡ് സ്‌ക്രാമ്പ്‌ളര്‍ ട്രയൽസ്

ക്ലാസിക്ക് മോഡലിന്റെ സ്‌ക്രാമ്പ്‌ളര്‍ വകഭേദങ്ങൾ ഇന്ത്യയിൽ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബൈക്ക് വമ്പന്മാരായ റോയൽ എൻഫീൽഡ്. 2019 ആദ്യത്തോടെ തന്നെ വിപണിയിലെത്തുമെന്നാണ് സൂചനകൾ.

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

ബൈക്കിന്റെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിൽ ട്രയൽസ് എന്ന പേരിലാണ് വിളിക്കപ്പെടുന്നത്. ഒറ്റ സീറ്ററായ സ്‌ക്രാമ്പ്‌ളര്‍ക്ക് ലഗ്ഗേജ് വഹിക്കാനുള്ള സംവിധാനവുമുണ്ട്. ഒറ്റ സിലിണ്ടറോഡ് കൂടിയ 350, 500 സിസി ശ്രേണികളിലായിരിക്കും സ്‌ക്രാമ്പ്‌ളര്‍ ട്രയൽസ് എത്തുക.

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

ബെനലി ഇംപീരിയാലെ 400

ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ബെനലി തങ്ങളുടെ ക്ലാസിക്ക് - മോഡേൺ ബൈക്കായ ഇംപീരിയാലെ 400 ഒട്ടും വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തിക്കും. 2019 പകുതിയോടെ തന്നെ ഇംപീരിയാലെ 400 ഇന്ത്യയിലെത്തും.

Most Read: ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

373 സിസി ഒറ്റ സിലിണ്ടർ എഞ്ചിനാണുള്ളത്. ഇത് പരമാവധി 19.7 Bhp കരുത്തും 28 Nm torque ഉം നൽകും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇംപീരിയാലെ 400 -ന് ഉണ്ടാവുക. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും നീളൻ ഇന്ധന ടാങ്കും ഇംപീരിയാലെ 400 -ന് റെട്രോ ലുക്ക് നൽകുന്നു. ഇരട്ട സീറ്റുകളാണുള്ളത്.

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

സ്കൊമാഡി TT125

ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ സ്കൊമാഡിയും ഇന്ത്യൻ വിപണി കീഴടക്കാൻ തയ്യാറെടുക്കുകയാണ്. തങ്ങളുടെ ആദ്യ സ്കൂട്ടറായ TT125 -നെ ഇന്ത്യൻ വിപണിയ്ക്ക് പരിചയപ്പെടുത്താനാണ് സ്കൊമാഡിയുടെ നീക്കം. റെട്രോ ദൃശ്യചാരുതയിൽ നിർമ്മിച്ച സ്കൊമാഡി TT125 -ന് ഒറ്റ സിലിണ്ടർ എഞ്ചിനാണുള്ളത്. ഒറ്റ സിലിണ്ടർ എഞ്ചിൻ പരമാവധി 14.5 Bhp കരുത്ത് വരെ നൽകും. 2019 -ലെ ഉൽസവ സീസൺ ലക്ഷ്യമാക്കിയായിരിക്കും സ്കൊമാഡി TT125 എത്തുക. ഏകദേശം 1.5 ലക്ഷത്തോളമായിരിക്കും വിപണി വില.

വിപണിയിൽ വരാനിരിക്കുന്ന ക്ലാസിക്ക് ബൈക്കുകൾ

യുഎം ചിൽ

പുത്തൻ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ പരീക്ഷിക്കാനുള്ള പുറപ്പാടിലാണ് യുഎം. ചിൽ എന്നാണ് പുതിയ സ്കൂട്ടറിന് കമ്പനി നൽകിയിരിക്കുന്ന പേര്. 150 സിസി ശേഷിയുള്ള, ഒറ്റ സിലിണ്ടർ എഞ്ചിനാണ് ചിൽ -ന് ഉണ്ടാവുക. ഒറ്റ ചാനൽ എബിഎസും മുമ്പിലെ വീലിലെ ഡിസ്ക് ബ്രേക്കും മറ്റ് സവിശേഷതകൾ. ഈ വർഷം മദ്ധ്യത്തിൽ വിപണിയിലെത്തും.

Source: GaadiWaadi

More from DriveSpark

Article Published On: Tuesday, January 8, 2019, 12:43 [IST]
English summary
upcoming retro bikes and scooters in 2019 indian market: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X