ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

MT-15 മോഡലിന്റെ ബിഎസ് VI പതിപ്പിനെ കഴിഞ്ഞ ദിവസമാണ് യമഹ വിപണിയില്‍ അതരിപ്പിച്ചത്. വില സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും 2020 -ന്റെ തുടക്കത്തില്‍ വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു അവതരണവേളയില്‍ കമ്പനി അറിയിച്ചിരുന്നത്.

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫെബ്രുവരിയില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ ബിഎസ് VI പതിപ്പിന് നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 4,000 രൂപയുടെ വര്‍ധനവ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

ഫാസിനോ, റേ ZR 125 FI ബിഎസ് VI പതിപ്പുകളെ അവതരിപ്പിച്ചതിന് പിന്നാലെയാണ് MT-15 യുടെയും ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് MT-15 നെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

ഫുള്ളി ഫെയേര്‍ഡ് YZF R15 V3.0 മോഡലിന്റെ നേക്കഡ് പതിപ്പാണ് MT-15. ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ബൈക്കിന് ലഭിക്കുന്നത്. വിപണിയിലെത്തിയ ആദ്യ മാസത്തിനുള്ളില്‍ 5,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലഭിച്ചതെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

ബിഎസ് VI പതിപ്പ് പുതിയ എഞ്ചിനൊപ്പം, പുതിയ നിറത്തിലും വിപണിയില്‍ ലഭ്യമാകും. ഐസ് ഫ്ലു വെര്‍മിലിയന്‍ കളര്‍ ഓപ്ഷനിലാണ് പുതിയ ബിഎസ് VI വിപണിയില്‍ എത്തുന്നത്. ബൈക്കിന്റെ അലോയി വീലുകളില്‍ റെഡ് നിറവും, അതേടൊപ്പം പുതിയ ബോഡി വര്‍ക്കുകളും കാണാന്‍ സാധിക്കും.

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എഞ്ചിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. YZF R15 V3.0 യില്‍ കണ്ടിരിക്കുന്ന 155 സിസി ബിഎസ് VI എഞ്ചിന്‍ തന്നെ മോഡലിലും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

18.6 bhp കരുത്തും 14.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് IV എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലോക്ക് മാറ്റുമ്പോള്‍ 0.7 bhp കരുത്തും, 0.6 Nm torque ഉം കൂറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്ലിപ്പര്‍ ക്ലച്ചും ബൈക്കില്‍ ഇടംപിടിക്കും.

Most Read: നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് താഴേക്കിട്ട് യുവാവ്

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

എല്‍ഇഡി ഹെഡ്‌ലാമ്പ്‌, ടെയില്‍ലാമ്പ്, സിംഗിള്‍-ചാനല്‍ എബിഎസ് ഉള്ള ഫ്രണ്ട്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-പീസ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാകും ബൈക്കില്‍ ഇടം പിടിക്കുന്ന മറ്റ് പ്രധാന സവിശേഷതകള്‍.

Most Read: അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണാത്മക രൂപകല്‍പ്പനയുള്ള മോട്ടോര്‍ സൈക്കിള്‍ വളരെ സ്‌പോര്‍ടിയും മസ്‌കുലര്‍ രൂപവും നല്‍കുന്നു.

Most Read: വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

ബിഎസ് VI യമഹ MT-15 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും

ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR 200 4V, സുസുക്കി ജിക്സെര്‍ 155, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് യമഹ MT-15 ന്റെ വിപണിയിലെ എതിരാളികള്‍. റേ ZR 125, റേ ZR 125 സ്ട്രീറ്റ് റാലി മോഡലുകളുടെ ബിഎസ് VI പതിപ്പുകളെയും കമ്പനി അവതരിപ്പിച്ചെങ്കിലും എന്ന് വിപണിയില്‍ എത്തും എന്നത് സംബന്ധിച്ച് ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല.

Source: Bikewale

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS-VI Yamaha MT-15 launch scheduled in February 2020. Read more in Malayalam.
Story first published: Thursday, December 26, 2019, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X