ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി ബജാജ്

2020 ഓഗസ്റ്റില്‍ ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി നിര്‍മ്മാതാക്കളായ ബജാജ്. പൂനെ ആസ്ഥാനമായുള്ള നിര്‍മ്മാതാവ് കഴിഞ്ഞ മാസം 1.78 ലക്ഷം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റു.

ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി ബജാജ്

അതേസമയം 2019 ഓഗസ്റ്റില്‍ വിറ്റ 1.73 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് ബ്രാന്‍ഡ് വിറ്റത്. എന്നാല്‍ ഓഗസ്റ്റിലെ കയറ്റുമതി 6 ശതമാനം ഇടിഞ്ഞു. 1.42 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് വിദേശത്ത് വിറ്റത്. 2019 -ല്‍ ഇതേ കാലയളവില്‍ 1.52 ലക്ഷം യൂണിറ്റാണ് നിര്‍മ്മാതാക്കള്‍ കയറ്റുമതി ചെയ്തത്.

ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി ബജാജ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ അടുത്തിടെ രാജ്യത്ത് പ്ലാറ്റിന 100 ES ഡിസ്‌ക് പുറത്തിറക്കി. അതോടൊപ്പം തന്നെ ഏതാനും മോഡലുകളുടെ വിലയും കമ്പനി പരിഷ്‌കരിച്ചു.

MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി ബജാജ്

ബജാജ് ശ്രേണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മോഡലാണ് പ്ലാറ്റിന. രണ്ട് വകഭേദങ്ങളിലെത്തുന്ന ബൈക്കിന്റെ ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിനാണ് ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നത്. 60,698 രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില.

ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി ബജാജ്

നിലവില്‍ ഈ ഇലക്ട്രിക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് പതിപ്പിന് 55,546 രൂപയും കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 49,261 രൂപയുമാണ് എക്സ്ഷോറൂം വില. ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിച്ചു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

MOST READ: SR 125 -നെ വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങി അപ്രീലിയ

ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി ബജാജ്

2015-ലാണ് പ്ലാറ്റിനയുടെ ഇലക്ട്രിക് സ്റ്റാര്‍ട്ട് പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പിന്നീട് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 13 പ്രധാന മാറ്റങ്ങളുമായി ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി ബജാജ്

നിലവില്‍, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് പ്ലാറ്റിന. 90 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധക്ഷമത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ 70-80 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കും. ഇതുതന്നെയാണ് ബൈക്കിനെ ഇത്രയും ജനപ്രീയമാക്കുന്നതും.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവിയാകാൻ ഗ്ലോസ്റ്റർ; പുതിയ വീഡിയോയുമായി എംജി

ആഭ്യന്തര വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവുമായി ബജാജ്

102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 7.77 bhp കരുത്തും 5,500 rpm -ല്‍ 8.3 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Domestic Two-Wheeler Sales Grow 3 Per Cent. Read in Malayalam.
Story first published: Friday, September 4, 2020, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X