രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

വലിയൊരു മാറ്റത്തിന്റെ പാതയിലാണ് ടാറ്റ മോട്ടോര്‍സ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഏതാനും മോഡലുകളെ പുതുക്കി അവതരിപ്പിച്ചു. ഇപ്പോഴും മോഡലുകളെ നവീകരിക്കുന്നു.

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

ഏതാനും മോഡലുകള്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. അങ്ങനെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ് നിര്‍മ്മാതാക്കള്‍. കഴിഞ്ഞ ദിവസമാണ് ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലായ നെക്‌സോണിന് പുതിയൊരു വകഭേദം സമ്മാനിച്ചത്.

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

XM (S) എന്നൊരു പുതിയ വകഭേദമാണ് മോഡലിന് ലഭിച്ചത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് കൂടുതല്‍ പ്രീമിയം സവിശേഷതകള്‍ ഉള്‍പ്പെടുത്തി, താങ്ങാവുന്ന വിലയില്‍ നെക്‌സോണിന്റെ XM(S) വകഭേദത്തെ അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

ഇപ്പോഴിതാ തങ്ങളുടെ ജനപ്രീയ മിഡ്-സൈസ് എസ്‌യുവിയായ ഹാരിയറിനും XT+ വകഭേദം അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 16.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

ബിഎസ് VI പതിപ്പിന് മികച്ച സ്വീകാര്യത ലഭിച്ചത് കണക്കിലെടുത്താണ് ഇപ്പോള്‍ പുതിയൊരു വകഭേദം കൂടി അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് സീറ്റര്‍ 2019 ജനുവരി മുതല്‍ വില്‍പ്പനയ്ക്കെത്തുന്നു. ഇത് ബ്രാന്‍ഡിന് മാന്യമായ വില്‍പ്പന സമ്മാനിക്കുകയും ചെയ്യുന്നു.

MOST READ: SR 125 -നെ വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങി അപ്രീലിയ

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

2020 സെപ്റ്റംബറില്‍ വാഹനം ബുക്ക് ചെയ്യുകയും 2020 ഡിസംബര്‍ 31 -നകം ഡെലിവറികള്‍ എടുക്കുകയും ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഈ പ്രാരംഭ വിലനിര്‍ണ്ണയം സാധുവായിരിക്കും. അതേസമയം 2020 ഒക്ടോബര്‍ 1 മുതല്‍ വിലകള്‍ വര്‍ദ്ധിക്കുമെന്നും ടാറ്റ അറിയിച്ചു.

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ക്രയോടെക് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ വകഭേദത്തിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവിയാകാൻ ഗ്ലോസ്റ്റർ; പുതിയ വീഡിയോയുമായി എംജി

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ഫംഗ്ഷന്‍ എല്‍ഇഡി ഡിആര്‍എല്‍, R17 അലോയ് വീലുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള ഫ്‌ലോട്ടിംഗ് ഐലന്റ് 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 സ്പീക്കറുകള്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, XT+ വകഭേദത്തിന് ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, 12 ആഡ് ഉള്ള ഒരു നൂതന ഇഎസ്പി, ഫോഗ് ലാമ്പുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളായിരിക്കും.

MOST READ: 50,000 രൂപ വരെ ആനുകൂല്യം; വിവിധ മോഡലുകൾക്ക് മികച്ച ഓഫറുകളുമായി മാരുതി

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

''പുതിയ ഫീച്ചറുകളും സവിശേഷതകളും ഉപയോഗിച്ച് മോഡലുകളുടെ ശ്രേണി തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുന്നതിനും, മുന്‍നിര എസ്‌യുവിയുടെ ഏറ്റവും പുതിയ വകഭേദത്തെ അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്നും ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവത്സ പറഞ്ഞു.

രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

പനോരമിക് സണ്‍റൂഫ് പോലുള്ള പ്രീമിയം സവിശേഷത വളരെ ആകര്‍ഷകമായ വിലയ്ക്ക് അനുഭവിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഓപ്ഷന്‍ നല്‍കിക്കൊണ്ട് XT+ വകഭേദം, ടാറ്റ ഹാരിയറിന്റെ ആകര്‍ഷണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം അറിയിച്ചു.

More from DriveSpark

Article Published On: Friday, September 4, 2020, 12:01 [IST]
English summary
Tata Motors Adds New XT+ Variant To BS 6 Harrier. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X