50,000 രൂപ വരെ ആനുകൂല്യം; വിവിധ മോഡലുകൾക്ക് മികച്ച ഓഫറുകളുമായി മാരുതി
സെപ്റ്റംബർ മാസത്തിൽ വിവിധ മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്‌ത് ചില മാരുതി സുസുക്കി ഡീലർമാർ. അരീന, നെക്സ ഔട്ട്‌ലെറ്റുകളിൽ സാധുതയുള്ള ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

മാരുതി സുസുക്കി സെലെറിയോയ്ക്ക് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ തെരഞ്ഞെടുത്ത അരീന ഡീലർഷിപ്പിലൂടെ ലഭ്യമാണ്.

എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ആൾട്ടോ 800-ന് 18,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം എർട്ടിഗയിലെ ആനുകൂല്യങ്ങൾ 5,000 രൂപ കോർപ്പറേറ്റ് കിഴിവായി പരിമിതപ്പെടുത്തിയിരിക്കുന്നു.
MOST READ: സെഡാൻ വിഭാഗത്തിലെ വിൽപ്പനയിൽ കേമൻ സിറ്റി തന്നെ

മാരുതി ഇക്കോ, വാഗൺആർ എന്നിവയിലെ കിഴിവുകളിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ വീതമുള്ള കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു. കൂടാതെ എസ്-പ്രെസോ, സ്വിഫ്റ്റ് എന്നിവയ്ക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 20,000 രൂപ എക്സ്ചേഞ്ച് ബോണസും, 5,000 രൂപ വീതം കോർപ്പറേറ്റ് ഡിസ്കൗണ്ടും അനുവദിച്ചിട്ടുണ്ട്.

10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉപയോഗിച്ച് ഡിസയർ കോംപാക്ട് സെഡാനും തെരഞ്ഞെടുക്കാൻ സാധിക്കും. 20,000 രൂപ എക്സ്ചേഞ്ച് ബോണസ് ഉപയോഗിച്ച് മാത്രമേ വിറ്റാര ബ്രെസ ലഭ്യമാകൂ.
MOST READ: വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

കമ്പനിയുടെ പ്രീമിയം നെക്സ ഡീലർഷിപ്പിലൂടെ മാരുതി സുസുക്കി ഇഗ്നിസിന്റെ സിഗ്മ വേരിയന്റിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും.

അതേസമയം ഹാച്ച്ബാക്കിന്റെ ഡെൽറ്റ, ആൽഫ വേരിയന്റുകൾക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ നെക്സ ഷോറൂമുകളിലൂടെ വാഗ്ദാനം ചെയ്യുന്നു.
MOST READ: ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉപയോഗിച്ച് ഇഗ്നിസ് മോഡലിന്റെ സീറ്റ വേരിയൻറ് ലഭ്യമാണ്. മാരുതി ബലേനോയിലെ കിഴിവുകളിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു.

കൂടാതെ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് ആനുകൂല്യങ്ങളോടെ സിയാസ് ഇപ്പോൾ വാങ്ങാം. 20,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവുമാണ് XL6 സ്വന്തമാക്കുന്നതുലൂടെ ലഭിക്കുന്നത്. അതേസമയം അടുത്തിടെ വിപണിയിൽ എത്തിയ എസ്-ക്രോസിൽ ഓഫറുകളൊന്നും മാരുതി വാഗ്‌ദാനം ചെയ്യുന്നില്ല


Click it and Unblock the Notifications








