വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

ഇത്തവണത്തെ ഉത്സവ സീസൺ കൊഴിപ്പിക്കാനായി കിയയുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തും. സെപ്റ്റംബർ 18-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന വാഹനത്തിന്റെ വേരിയന്റ് തിരിച്ചുള്ള വില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

ഇന്റർനെറ്റിലൂടെ ഇന്ത്യൻ ഓട്ടോ പുറത്തുവിട്ട വില പട്ടിക അനുസരിച്ച് സോനെറ്റിന്റെ 1.2 ലിറ്റർ പെട്രോൾ പതിപ്പിന്റെ വില 6.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയാണ്. അതേസമയം ടർബോ പെട്രോൾ വേരിയന്റുകൾക്കായി 9.49 ലക്ഷം മുതൽ 11.99 ലക്ഷം വരെ മുടക്കേണ്ടി വരും.

വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

സോനെറ്റിന്റെ ബേസ് ഡീസൽ മോഡലിന് (HTE) 8.39 ലക്ഷവും ഉയർന്ന് ഡീസൽ GTX പ്ലസ് ഓട്ടോമാറ്റിക്കിന് 12.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി കിയ മോട്ടോർസ് നിശ്ചയിച്ചിട്ടുള്ളത്. ഹ്യുണ്ടായിയുടെ ജനപ്രിയ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിനെ അടിസ്ഥാനമാക്കിയാണ് കിയ സോനെറ്റ് ഒരുങ്ങുന്നത്.

MOST READ: യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

എന്നിരുന്നാലും സെൽറ്റോസിനെപ്പോലെ ബ്രാൻഡിന്റെ ഏറ്റവും കുഞ്ഞൻ എസ്‌യുവി മോഡലും ഒന്നിലധികം വേരിയന്റുകളിൽ വിശാലമായി രണ്ട് ജിടി ലൈൻ, ടെക് ലൈൻ മോഡലുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാകും സോനെറ്റ് വാഗ്ദാനം ചെയ്യും.

വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

അതിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 6,300 rpm-ൽ 82 bhp കരുത്തും 4,200 rpm-ൽ 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ മാത്രമായിരിക്കും ഗിയർ‌ബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.

MOST READ: വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

അതേസമയം 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 118 bhp പവറും 1,500-4,000 rpm-ൽ 172 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ യൂണിറ്റ് ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സ് ഉപയോഗിച്ച് കിയ വാഗ്ദാനം ചെയ്യും.

വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

സെൽറ്റോസിലെ അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിനും സോനെറ്റിന്റെ ഭാഗമാണ്. അത് രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലായിരിക്കും വിപണിയിൽ ഇടംപിടിക്കുക. ആദ്യത്തേത് 4,000 rpm-ൽ 99 bhp കരുത്തും 1,500-2,750 rpm-ൽ 240 Nm torque ഉം സൃഷ്ടിക്കും. ഇത് 6 സ്പീഡ് മാനുവൽ ഗിയർ‌ബോക്സുമായാണ് ലഭ്യമാവുക.

MOST READ: പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

ഉയർന്ന ഡീസൽ എഞ്ചിനിൽ വേരിയബിൾ ജോമെട്രി ടർബോചാർജർ സജ്ജീകരിച്ചിരിക്കുന്നു. ആയതിനാൽ ഇത് 113 bhp പവറിൽ 250 Nm torque ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിക്കും.

വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

സോനെറ്റിനായുള്ള ബുക്കിംഗ് 2020 ഓഗസ്റ്റ് 20-ന് തന്നെ കിയ ആരംഭിച്ചിട്ടുണ്ട്. എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയായി നൽകി വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. ആറ് വേരിയന്റുകളും ഒമ്പതോളം കളർ ഓപ്ഷനിലുമാകും സോനെറ്റ് കളംനിറയുക.

Most Read Articles

Malayalam
English summary
Kia Sonet Prices Leaked In Online. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X