വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

ആഭ്യന്തര വിപണിയിൽ ഓഗസ്റ്റ് മാസത്തിൽ മൊത്തം 124,624 യൂണിറ്റുകൾ വിറ്റഴിച്ച് മാരുതി സുസുക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം വളർച്ചയാണ് കമ്പനി എത്തിപ്പിടിച്ചിരിക്കുന്നത്.

വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

അതേസമയം 2020 ഓഗസ്റ്റിലെ കയറ്റുമതി 7,920 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15.3 ശതമാനം ഇടിവാണ് കയറ്റുമതി വിപണിയിൽ കമ്പനി നേരിടുന്നത്. മിനി വിഭാഗത്തിൽ മാരുതി മൊത്തം 19,709 യൂണിറ്റ് ആൾട്ടോ ഹാച്ച്ബാക്കും എസ്-പ്രെസോ മൈക്രോ എസ്‌യുവിയും വിറ്റു.

വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

സെലെറിയോ, ഇഗ്നിസ്, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ ഉൾപ്പെടുന്ന കോംപാക്‌ട് വിഭാഗത്തിൽ 61,956 യൂണിറ്റ് വിൽപ്പനയാണ് മാരുതി കൈപ്പിടിയിലാക്കിയത്. സിയാസ് മിഡ് സൈസ് സെഡാന്റെ 1,223 യൂണിറ്റ് വിൽക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞതും ശ്രദ്ധേയമാണ്.

MOST READ: DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

ജിപ്സി, എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി ശ്രേണിയിൽ 21,030 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

മാരുതി ഓമ്‌നി, ഇക്കോ വാനുകളുടെ 9,115 യൂണിറ്റുകൾ കഴിഞ്ഞ മാസം മാരുതി വിറ്റഴിച്ചു. ബ്രാൻഡിന്റെ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 113,033 യൂണിറ്റാണ്. ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിഭാഗത്തിലെ മൊത്തം വിൽപ്പന യഥാക്രമം 2,292 യൂണിറ്റും 1,379 യൂണിറ്റുമാണ്.

MOST READ: ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി ഈ ഉത്സവ സീസണിൽ പുതുതലമുറ സെലെറിയോ ഹാച്ച്ബാക്കിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗനായി പുതിയ മോഡലിന്റെ സജീവ പരീക്ഷണയോട്ടവും ബ്രാൻഡ് നടത്തിവരികയാണ്.

വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

നിലവിലെ സെലേറിയോയേക്കാൾ 2020 പതിപ്പ് വലുതും വിശാലവുമാകുമെന്ന് പരീക്ഷണ ചിത്രങ്ങൾ സൂചന നൽകുന്നു. അതോടൊപ്പം വാഹനത്തിന്റെ അകത്തളത്തിലും പുറംമോടിയിലും വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

MOST READ: ഭീമൻ ടയറുകളിൽ ഓഫ്റോഡ് ലുക്കിലൊരുങ്ങി മഹീന്ദ്ര ഇൻവേഡർ

വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

ഓട്ടോമാറ്റിക് എയർ കണ്ടീഷൻ, മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയ്‌ക്കൊപ്പം പുതുതലമുറ മോഡലിന് സുസുക്കിയുടെ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിച്ചേക്കാം.

വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

ഇതുകൂടാതെ ഒന്നിലധികം പുതിയ എസ്‌യുവികളും കാറുകളും ഉപയോഗിച്ച് തങ്ങളുടെ പ്രീമിയം നെക്‌സ ശ്രേണി വിപുലീകരിക്കാനും മാരുതിക്ക് പദ്ധതിയുണ്ട്. വാഗൺആർ ഇലക്ട്രിക് ഹാച്ച്ബാക്ക്, 5 ഡോർ ജിംനി, മിഡ് സൈസ് എസ്‌യുവി എന്നിവയുടെ പ്രീമിയം പതിപ്പുകൾ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki India Registered 17.1 Percent Sales Growth In 2020 August. Read in Malayalam
Story first published: Tuesday, September 1, 2020, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X