DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

ബ്രിട്ടീഷ് സ്പോർട്‌സ് കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിനും ദി ലിറ്റിൽ കാർ കമ്പനിയും സഹകരിച്ച് നിർമിച്ച DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചു.

DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

ബുഗാട്ടി ബേബി കാർ പോലുള്ള വളരെ രസകരമായ മോഡലുകൾ വികസിപ്പിക്കുന്നതിൽ വൈധഗ്ദ്യം തെളിയിച്ചവരാണ് ലിറ്റിൽ കാർ കമ്പനി. എന്നാൽ DB5 ജൂനിയർ എന്നുവിളിക്കുന്ന ഈ കുഞ്ഞൻ കാർ വളരെ വ്യത്യസ്‌തമായ ഒന്നാണ്.

DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

വെറും 15 മാസം കൊണ്ടാണ് ഇലക്ട്രിക് ജൂനിയർ പതിപ്പിനെ ബ്രാൻഡ് വികസിപ്പിച്ചെടുത്തത്. ഇത് ഒരു ഒറിജിനൽ ആസ്റ്റൺ മാർട്ടിൻ DB5 സൂപ്പർ കാറിന്റെ 3D സ്കാൻ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് ശ്രദ്ധേയം.

MOST READ: പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

മൂന്ന് മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ജൂനിയറിന് ഒരു മുതിർന്നയാളെയും കുട്ടിയെയും വശങ്ങളിലായി ഉൾക്കൊള്ളാൻ കഴിയും. അലുമിനിയം ഹണികോമ്പ് ചാസിയും കോമ്പോസിറ്റ് ബോഡിയും വളരെ ദൃഢമായ ഒരു പ്ലാറ്റ്ഫോമിലുമാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്.

DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

അതേസമയം മൊത്തം ഭാരം 270 കിലോഗ്രാമാണ്. ഓൾ-ഇലക്ട്രിക് കാറാണ് ആസ്റ്റൺ മാർട്ടിൻ DB5 ജൂനിയർ. ടോർഖ് നിറച്ച ഇലക്ട്രിക് എഞ്ചിൻ 6.7 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ പരമാവധി 48 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും മിനി കാറിനെ സജ്ജമാക്കിയിരിക്കുന്നു.

MOST READ: ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിലവാരത്തിൽ

DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകളുള്ള 10 ഇഞ്ച് വയർ വീലുകളാണ് ജൂനിയർ കാറിന്റെ മറ്റൊരു പ്രത്യേകത. ഇത് റീജനറേറ്റീവ് ബ്രേക്കിംഗും വാഗ്‌ദാനം ചെയ്യുന്നു.

DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഓപ്പണിംഗ് ബോണറ്റിന് കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് 16-32 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: കൈയ്യടി വാങ്ങി കര്‍ണടക ആര്‍ടിസി; പഴയ ബസുകള്‍ ഇനി സഞ്ചരിക്കുന്ന ശൗചാലയം, പദ്ധതി സ്ത്രീകള്‍ക്ക്

DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

ഫ്യുവൽ ഗേജ് ഒരു ബാറ്ററി മീറ്ററാക്കി മാറ്റി. അതേസമയം ഓയിൽ താപനില ഇപ്പോൾ എഞ്ചിൻ താപനില നിരീക്ഷിക്കുന്നു. അതോടൊപ്പം1960 കളിലെ ഒറിജനിൽ DB5 കാറിൽ കണ്ട അതേ സ്മിത്ത്സ് ക്ലോക്ക് പാസഞ്ചർ സീറ്റിന് മുന്നിലായി ഇടംപിടിച്ചിരിക്കുന്നതും സ്വാഗതാർഹമാണ്.

DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

ആസ്റ്റൺ മാർട്ടിൻ DB5 ജൂനിയറിന്റെ പവർ നിയന്ത്രിക്കുന്നത് ബില്ലറ്റ് അലുമിനിയം ആക്സിലറേറ്ററും ബ്രേക്ക് പെഡലുകളുമാണ്. കൂടാതെ ഹെഡ്‌ലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ഹോൺ എന്നിവയും ഈ കുഞ്ഞൻ കാറിൽ ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Aston Martin And The Little Car Company Has Unveiled DB5 Junior Electric Car. Read in Malayalam
Story first published: Sunday, August 30, 2020, 23:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X