ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിലവാരത്തിൽ

ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ, മിഡ് ലെവൽ ജീപ്പ് മോഡലുകൾ, ലാൻഡ് റോവറിന്റെ എൻട്രി റേഞ്ച് എന്നിവയ്‌ക്ക് എതിരാളിയായി വിദേശ വിപണികളിൽ വിൽക്കുന്ന പ്രീമിയം ഉൽപ്പന്നമായ മാക്‌സസ് D90 എസ്‌യുവിയുടെ പുനർമിർമിച്ച പതിപ്പാണ് പുതിയ എം‌ജി ഗ്ലോസ്റ്റർ 'ഫുൾ-സൈസ്' എസ്‌യുവി.

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ, മിഡ് ലെവൽ ജീപ്പ് മോഡലുകൾ, ലാൻഡ് റോവറിന്റെ എൻട്രി റേഞ്ച് എന്നിവയ്‌ക്ക് എതിരാളിയായി വിദേശ വിപണികളിൽ വിൽക്കുന്ന പ്രീമിയം ഉൽപ്പന്നമായ മാക്‌സസ് D90 എസ്‌യുവിയുടെ പുനർമിർമിച്ച പതിപ്പാണ് പുതിയ എം‌ജി ഗ്ലോസ്റ്റർ ‘ഫുൾ-സൈസ്' എസ്‌യുവി.

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

2020 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ച ഗ്ലോസ്റ്ററിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനലോകം കാത്തിരിക്കുന്നത്. എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് കമ്പനി ഇപ്പോൾ. രാജ്യത്തെ മറ്റെല്ലാ എം‌ജി ഉൽ‌പ്പന്നങ്ങളെയും പോലെ പുതിയ ഗ്ലോസ്റ്ററിനും മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: XUV 500 ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റ് പുറത്തിറക്കി മഹീന്ദ്ര

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

പുതിയ എംജി ഗ്ലോസ്റ്റർ എസ്‌യുവി ഈ വർഷത്തെ ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ വിപണിയിൽ എത്തും. ഇന്ത്യയിലെ ജനപ്രിയ ഫുൾ-സൈസ് എസ്‌യുവി ത്രയങ്ങളായ ഫോർഡ് എൻ‌ഡവർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾട്യുറാസ് G4 എന്നിവയ്‌ക്ക് ശ്രദ്ധേയമായ ഒരു ബദലായിരിക്കും.

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

മാസങ്ങളായി പ്രൊഡക്ഷൻ-സ്പെക്ക് എം‌ജി ഗ്ലോസ്റ്ററിന്റെ ഒന്നിലധികം സ്പൈ ചിത്രങ്ങൾ‌ ഇന്റർനെറ്റിലൂടെ പുറത്തുവരുന്നുണ്ട്. ഇപ്പോൾ റഷ്‌ലൈൻ പുറത്തുവിട്ട ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങൾ വാഹനം ഒന്നിലധികം വേരിയന്റുകളിലും ആക്‌സസറികളിലും ഇത് ലഭ്യമാകുമെന്ന സൂചന നൽകുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

കൂടാതെ മുൻഡോറിൽ ഒരു ‘ബ്രിട്ട് ഡൈനാമിക്' ബാഡ്ജും കാണാൻ സാധിക്കും. ‘ബ്രിട്ട് ഡൈനാമിക്' എന്നത് ബ്രാൻഡിന്റെ ബ്രിട്ടീഷ് ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ ഉയർന്ന നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. എം‌ജി മോട്ടോറിന്റെ യുകെ, തായ്‌ലൻഡ് നിരയിലെ ഉയർന്ന വേരിയന്റുകളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

കമ്പനി വെബ്‌സൈറ്റ് അനുസരിച്ച് ‘ബ്രിട്ട് ഡൈനാമിക്' ബാഡ്ജുകൾ ധരിക്കുന്ന ഉൽപ്പന്നങ്ങൾ പെർഫോമൻസ്, ഹാൻഡിലിംഗ്, ഡിസൈൻ, സുരക്ഷ എന്നിവയിൽ ‘ബ്രിട്ടീഷ് ഓട്ടോമൊബൈൽ സ്റ്റാൻഡേർഡ്' പ്രദർശിപ്പിക്കുന്നു.

MOST READ: ഒരു കെടിഎം ടച്ച്; ബിഎസ്-VI GS 310 ഇരട്ടകളുടെ ടീസർ ചിത്രവുമായി ബിഎംഡബ്ല്യു

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

ഗ്ലോസ്റ്ററിലേക്ക് നോക്കുമ്പോൾ 19 ഇഞ്ചിൽ സ്പ്ലിറ്റ് 6-സ്‌പോക്ക് അലോയ് വീലുകളാണ് എസ്‌യുവിയിൽ ഇടംപിടിക്കുക. സമ്പന്നമായ ലെതർ അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, യാച്ച് ത്രോട്ടിൽ പോലുള്ള ഗിയർ ലിവർ, അഡ്വാൻസ്ഡ് ഡ്രൈവർ-സഹായ സംവിധാനങ്ങൾ തുടങ്ങിയവയും വാഹനത്തിന്റെ മാറ്റുകൂട്ടാൻ സഹായിക്കും.

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് മാക്‌സസ് D90 നിർമിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. മറ്റ് പ്രധാന എം‌ജി ഉൽ‌പ്പന്നങ്ങൾ‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ലണ്ടനിലെ ബ്രാൻഡിന്റെ അത്യാധുനിക സൗകര്യത്തിലാണ്.

ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിവവാരത്തിൽ

എം‌ജി മോട്ടോർ ഇന്ത്യ ഗ്ലോസ്റ്റർ എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇരട്ട-ടർബോ 2.0 ലിറ്റർ ഡീസൽ എഞ്ചിനോടെയാകും വിപണിയിൽ എത്തുക എന്നാണ് സൂചന. അതോടൊപ്പം ഒരു പെട്രോൾ പതിപ്പും ഓഫറിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster Spied With Brit Dynamic Badge And 19 Inch Alloys. Read in Malayalam
Story first published: Saturday, August 29, 2020, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X