പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C3 സ്‌പോര്‍ട്ടി; സ്‌പൈ ചിത്രങ്ങള്‍
കെറോണ വില്ലനായതോടെയാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള സിട്രണ്‍ അരങ്ങേറ്റം വൈകിയത്. C5 എയര്‍ക്രോസ് എസ്‌യുവിയുമായി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക് അരങ്ങേറ്റം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

അരങ്ങേറ്റം വൈകുമെങ്കിലും ബ്രാന്‍ഡില്‍ നിന്നുള്ള മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം സജീവമാക്കിയിരിക്കുകയാണ്. C5 എയര്‍ക്രോസ് എസ്‌യുവിക്ക് പിന്നാലെ നിരവധി മോഡലുകളെ വില്‍പ്പനയ്ക്ക് എത്തിച്ച് വിപണി പിടിക്കാനാണ് സിട്രണ്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചു എന്നത് മനസ്സിലാക്കിയ കമ്പനി, ഇത് മുന്നില്‍ കണ്ട് ഈ ശ്രേണിയിലേക്കും വാഹനത്തെ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഇനി ഹൈദരാബാദിലും പൂനെയിലും

സിട്രണ്‍ C3 സ്‌പോര്‍ട്ടി, C21 എന്ന കോഡ്നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഈ വാഹത്തിന്റെ പരീക്ഷണയോട്ടം സജീവമാക്കിയിരിക്കുകയാണ്. C5 എയര്‍ക്രോസ് എസ്‌യുവിക്ക് പിന്നാലെ വിപണിയില്‍ എത്തുന്ന മോഡലായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടീം ബിഎച്ച്പിയാണ് പരീക്ഷണയോട്ടം നടത്തുന്ന C3 സ്‌പോര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനം പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു കാണപ്പെട്ടത്.
MOST READ: മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ഇതൊരു പ്രോട്ടോടൈപ്പ് മോഡലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മിക്ക സിട്രണ്‍ മോഡലുകളിലെയും പോലെ, C3 സ്‌പോര്‍ട്ടിയുടെയും ഫ്രണ്ട് ബമ്പറില്‍ ഹെഡ്‌ലാമ്പുകളും മുകളില്‍ സ്ലിം എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ഇടംപിടിച്ചേക്കും. സിട്രണ്‍ കാറുകള്‍ക്ക് സമാനമായ കൂപ്പ് പോലുള്ള റൂഫും ഈ കാറിനുണ്ട്.

മോഡുലാര്‍ സിഎംപി (CMP) ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാക്കും വാഹന നിര്‍മ്മാണം. കുറഞ്ഞ ചെലവില്‍ ഈ പ്ലാറ്റ്ഫോമില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും.
MOST READ: മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണയോട്ടത്തിനിറങ്ങി പുതുതലമുറ ഹ്യുണ്ടായി i20

ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഈ പ്ലാറ്റ്ഫോം ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിട്രണ്‍ C21 കോംപാക്ട് എസ്‌യുവി അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ C3 -ല്‍ നിന്നുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളും.

വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവരാകും എതിരാളികള്‍. 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും വാഹനം വിപണിയില്‍ എത്തുക.
MOST READ: പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

സിട്രണ്‍ C-ക്യൂബ് പ്രോഗ്രാമിന്റെ ഭാഗമാണ് C3 സ്‌പോര്‍ട്ടി. 2023 -ഓടെ നാല് പുതിയ ഉത്പ്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുമെങ്കിലും അതിന്റെ എഞ്ചിനുകളും ട്രാന്‍സ്മിഷനുകളും ഇറക്കുമതി ചെയ്യാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








