പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് മുഖംമിനുക്കി ഹോണ്ട ജാസ് കഴിഞ്ഞ ദിവസം എത്തി. ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഒരു പുത്തൻ ബിഎസ്-VI എഞ്ചിന്റെ സാന്നിധ്യവും പരിഷ്ക്കരണത്തിൽ ശ്രദ്ധേയമാകുന്നു.

പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

ഏറെ മത്സരാധിഷ്ഠിതമയ സെഗ്മെന്റിൽ മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾട്രോസ് തുടങ്ങിയ കാറുകളുമായി മത്സരിക്കുന്ന ഒരു പ്രീമിയം ഹാച്ച്ബാക്കാണ് ഹോണ്ട ജാസ്. 7.49 ലക്ഷം മുതൽ 9.73 ലക്ഷം രൂപ വരെയാണ് വാഹനത്തിന് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലായി എത്തുന്ന പുത്തൻ ജാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കാനായി ഹോണ്ട പുതിയൊരു ടെലിവിഷൻ പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ വീഡിയോ ഹോണ്ട കാർസ് ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

MOST READ: എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

പരിഷ്ക്കരിച്ചെത്തുന്ന ഹോണ്ട ജാസ് പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് അധിക സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. രൂപകൽപ്പനയുടെ കാര്യത്തിൽ കാറിന്റെ അടിസ്ഥാന രൂപം അതേപടി തുടരുന്നുണ്ടെങ്കിലും പൂർണ എൽഇഡി ഹെഡ്‌ലാമ്പും ഫോഗ് ലാമ്പും മുൻവശത്തെ വ്യത്യസ്‌തമാക്കാൻ ഇടംപിടിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്.

പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

അതോടൊപ്പം ബമ്പർ ചെറുതായൊന്നു പരിഷ്‌ക്കരിച്ചു. അത് ജാസിന്റെ മുൻവശത്തിന് കൂടുതൽ ഷാർപ്പ് രൂപം നൽകുന്നു. എന്നാൽ ഏറ്റവും ശ്രദ്ധേയമാകുന്ന ഫീച്ചർ ഇലക്ട്രിക് സൺറൂഫിന്റെ സാന്നിധ്യം തന്നെയാണ്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഈ സവിശേഷത വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ കാറാണ് ജാസ്.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

ഇതിനുപുറമെ മുമ്പ് ഉപയോഗിച്ച മറ്റെല്ലാ സവിശേഷതകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. യാത്രക്കാർക്കും ലഗേജുകൾക്കുമായി വിശാലമായ ക്യാബിൻ തന്നെയാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ അകത്തളത്തെ കൂടുതൽ മനോഹരമാക്കുന്നു.

പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

ഓഡിയോ നിയന്ത്രണങ്ങളും ക്രൂയിസ് നിയന്ത്രണവുമുള്ള ഒരു മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, സിൽവർ അല്ലെങ്കിൽ ബ്രഷ്ഡ് അലുമിനിയം ഉൾപ്പെടുത്തലുകൾ ഉള്ള ഒരു ബ്ലാക്ക് കളർ ഓപ്ഷനാണ് ഡാഷ്‌ബോർഡിന് ലഭിക്കുന്നത്.

MOST READ: വേഗരാജാവ് ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

ഇത്തവണത്തെ ഒരു സുപ്രധാന മാറ്റമായിരുന്നു ഡീസൽ മോഡലുകളെ ഹോണ്ട ജാസിൽ നിന്ന് ഒഴിവാക്കിയത്. ഇനി മുതൽ ബിഎസ്-VI മോഡലിൽ ഒരു 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാകും തെരഞ്ഞെടുക്കാൻ സാധിക്കുക.

പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

ഈ i-VTEC പെട്രോൾ യൂണിറ്റ് 90 bhp കരുത്തിൽ 110 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതുക്കിയ ജാസ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Released Official TVC For Jazz Facelift. Read in Malayalam
Story first published: Friday, August 28, 2020, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X