എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

തങ്ങളുടെ എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. സോളിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി പതിപ്പായ 'കണക്ട് വിത്ത് സോള്‍' എന്ന പ്ലാറ്റ്‌ഫോം ആണ് ബ്രാന്‍ഡ് അവതരിപ്പിച്ചത്.

എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

കൊവിഡ്-19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കാരണം സമൂഹത്തിന് ഒത്തുചേരാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കമ്പനി ഇത്തരത്തിലൊരു പ്രഖ്യാപനവുമായി രംഗത്തെത്തുന്നത്.

എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

ഈ കമ്മ്യൂണിറ്റി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ഉടമകളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും കമ്പനി പറയുന്നു.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ഒരു പ്രത്യേക പ്രോഗ്രാമാണ് SOUL (എസ്‌യുവി ഓണേഴ്സ് യുണൈറ്റഡ് ലീഗ്). കണക്ട് വിത്ത് സോള്‍ പ്ലാറ്റ്‌ഫോം നിരവധി വെബിനാര്‍ സെഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

ഏകദേശം 15,000 ത്തിലധികം അംഗങ്ങള്‍ ഇതിനോടകം തന്നെ കമ്മ്യൂണിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വെര്‍ച്വല്‍ അനുഭവങ്ങള്‍, വാഹന പരിപാലനം, നൈപുണ്യ സെഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന DIY വര്‍ക്ക്ഷോപ്പുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

MOST READ: വിപണിയില്‍ എത്തിയിട്ട് ആഴ്ചകള്‍ മാത്രം; 2,500-ല്‍ അധികം ബുക്കിംഗുകളുമായി മാരുതി എസ്-ക്രോസ്

എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

അടുത്തിടെ ഒരു എസ്‌യുവി വാങ്ങിയവര്‍ക്ക് പോലും ഇപ്പോള്‍ ഇതിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് ഹെഡ് വിവേക് ശ്രീവത്സ പറഞ്ഞു.

എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

'SOUL- മായി കണക്ട് ചെയ്യുന്നതിലൂടെ, ഞങ്ങളുടെ കമ്മ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകുന്നതിനും, തുറന്ന് സംവദിക്കുന്നതിനും ഒരു വേദി നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, അതുവഴി അവര്‍ എസ്‌യുവി സ്വന്തമാക്കിയ അനുഭവം മെച്ചപ്പെടുത്തുന്നുവെന്നും'' അദ്ദേഹം പറഞ്ഞു.

MOST READ: മെർസിഡീസ് S600 ഗാർഡ്; അംബാനിയുടെ പുതിയ കളിപ്പാട്ടം വീട്ടിലെത്തി

എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഉപഭോക്താക്കള്‍ക്കായി അടുത്തിടെയാണ് ടാറ്റ, ഹെല്‍ത്ത് & ഹൈജീന്‍ ആക്സസറികളുടെ ഒരു നിര പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.

എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

എല്ലായ്പ്പോഴും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കമ്പനിയുടെ നിരന്തരമായ ശ്രമങ്ങള്‍ക്ക് അനുസൃതമായി, ഈ ആക്സസറികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാര്‍ ഉടമകള്‍ക്ക് തങ്ങളുടെ പുതിയതും നിലവിലുള്ളതുമായ ടാറ്റ കാറുകള്‍ക്ക് അധിക സുരക്ഷ നല്‍കുന്നതിനാണിതെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Tata Motors Launches Digital Community Platform For Its SUV Customers. Read in Malayalam.
Story first published: Thursday, August 27, 2020, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X