പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആഢംബര ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി, കഴിഞ്ഞ ദിവസമാണ് പാനിഗാലെ V2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 16.99 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

അവതരിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ ബൈക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ബൈക്ക്‌വാലെയാണ് ഡീലര്‍ഷിപ്പുകളില്‍ എത്തിയ പാനിഗാലെ V2 -ന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

ബൈക്കിന്റെ ഡെലിവറികള്‍ രാജ്യത്ത് ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ് VI എഞ്ചിനൊപ്പം കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ബൈക്ക് ഇത്തവണ വിപണിയില്‍ എത്തുന്നത്.

MOST READ: ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

ഡ്യുക്കാട്ടി ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിഎസ് VI കംപ്ലയിന്റ് മോട്ടോര്‍സൈക്കിളാണ് ഡ്യുക്കാട്ടി പാനിഗാലെ V2. ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള 959 പാനിഗെല മോഡലുകളെ ഇത് മാറ്റിസ്ഥാപിക്കുന്നു.

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

ബിഎസ് VI -ലേക്ക് നവീകരിച്ച 955 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ മോഡലിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 152 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കും.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്‍ മോഡലിനെക്കാള്‍ 5 bhp കരുത്തും 2 Nm torque ഉം പുതിയ മോഡലില്‍ അധികമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരേസമയം വലിപ്പമുള്ളതും കോംപാക്ടുമായി ബോഡിയാണ് ഇത്തവണ പാനിഗാലെയുടെ സവിശേഷത.

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

പാനിഗാലെ V4-നോട് സാമ്യമുള്ള ഡിസൈനിലാണ് പുതിയ V2 -ഉം വിപണിയില്‍ എത്തുന്നത്. V -ആകൃതിയിലുള്ള ട്വിന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, പുതുക്കിയ ഫ്യുവല്‍ ടാങ്ക്, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പ്, 4.3 ഇഞ്ച് ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

MOST READ: നെക്സോണിന്റെ പുതിയ ടീസർ പുറത്തിറക്കി ടാറ്റ; DCT പതിപ്പ് എന്ന് സൂചന

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

മികച്ച യാത്രാസുഖം ഒരുക്കുന്നതിനായി നവീകരിച്ച സസ്പെന്‍ഷന്‍ സംവിധാനമാണ് പാനിഗാലെ V2 -വില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന 43 mm ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കും പിന്നില്‍ സൈഡ് മൗണ്ടഡ് സാച്ച് മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

എക്സ്ഹോസ്റ്റ് യൂണിറ്റും പുതിയതാണ്, ഇത് എഞ്ചിന് താഴെയായി ക്രമീകരിച്ചിരിക്കുന്നു. മികച്ച നിയന്ത്രണത്തിനായി ഹാന്‍ഡില്‍ബാറിന് സാച്ച്‌സ് സ്റ്റിയറിംഗ് ഡാംപറും ലഭിക്കും.

MOST READ: യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

പാനിഗാലെ V2 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

സുരക്ഷയ്ക്കായി മുന്നില്‍ ഇരട്ട 320 mm ഡിസ്‌കുകളുള്ള ബ്രെംബോ M 4.32 മോണോബ്ലോക്ക് കാലിപ്പറുകളും ബ്രെംബോ മാസ്റ്റര്‍ സിലിണ്ടറുകളും ലഭിക്കുന്നു. രണ്ട് അറ്റത്തും അഞ്ച് സ്പോക്ക് 17 ഇഞ്ച് അലോയി വീലുകളാണ് നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Panigale V2 Started To Arrive At Dealerships After Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X