കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

വേറിട്ട വേഷങ്ങളിലൂടെ മലയാള സിനിമയില്‍ താരപദവി നേടിയെടുത്തവരില്‍ ഒരാളാണ് ജയസൂര്യ. സിനിമയോടുള്ള പ്രേമം പോലെ തന്നെ വാഹനത്തിനോടും, താരത്തിനുള്ള കമ്പം ഒന്നുവേറെ തന്നെയാണ്.

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

എന്തായാലും ഈ വര്‍ഷം തിരുവോണവും, ജനന്മദിനവും ഒന്നിച്ച് ആഘോഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. അതുപോലെ തന്നെ പുതിയൊരു അംഗത്തെ കൂടി കുടുംബത്തിലേക്ക് കൊണ്ടുവാരാനും സാധിച്ചു.

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

വാഹന കമ്പത്തില്‍ ഒട്ടും പിന്നിലല്ലാത്ത ജയസൂര്യയുടെ ഗ്യാരേജിലേക്ക് ഇപ്പോള്‍ പുതിയൊരു അഥിതി കൂടി എത്തി എന്നുവേണം പറയാന്‍. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനിയുടെ ക്ലബ്മാന്‍ സ്‌പെഷ്യല്‍ പതിപ്പായ ഇന്ത്യന്‍ സമ്മര്‍ എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

MOST READ: ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

സ്‌പെഷ്യല്‍ പതിപ്പായതുകൊണ്ട്, സമ്മര്‍ എഡിഷന്റെ 15 മോഡലുകളാണ് മിനി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അതിലെ ഏറ്റവും ഉയര്‍ന്ന മോഡലാണ് താരം സ്വന്തമാക്കിയത്.

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

കേരളത്തില്‍ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് ജയസൂര്യ. അതുപോലെ ഇന്ത്യയിലെ മൂന്നാമത്തെ സമ്മര്‍ എഡിഷന്‍ ഉടമയും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പിലെത്തിയാണ് അദ്ദേഹം വാഹനം ഏറ്റുവാങ്ങിയത്.

MOST READ: ചുവപ്പഴകിൽ ഹോട്ട് കസ്റ്റമൈസ്ഡ് പോളോ

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

സാധാരണ പതിപ്പില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിനായി വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളിലും ഒരുപിടി മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പ്രീമിയം ലുക്കോടെയാണ് ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ എഡിഷന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്നത്.

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

മെറ്റാലിക് റെഡ് കളര്‍ ഓപ്ഷനാണ് വാഹനത്തിന്റെ ആദ്യ പുതുമ. പുനര്‍ രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

MOST READ: മിതമായ വിലയിൽ ഏഴ് സീറ്റർ AMT; റെനോ ട്രൈബർ ഓട്ടോമാറ്റിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

ഹെഡ്ലാമ്പിന് ചുറ്റുമായി പിയാനോ ബ്ലാക്ക് ഇടംപിടിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. പരിഷ്‌കരിച്ച ഗ്രില്ലിലെ ഇന്‍സേര്‍ട്ടുകളും ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ എഡിഷനില്‍ വ്യത്യസ്തമാണ്. മിനിയുടെ ബ്രിട്ടീഷ് പൈതൃകത്തിനുള്ള ആദരസൂചകമായി എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ ഇന്‍സേര്‍ട്ട്സിന് യൂണിയന്‍ ജാക്ക് (ബ്രിട്ടീഷ് പതാക) ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്.

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

പിന്നിലെ സ്പ്ലിറ്റ് ഡോര്‍ ഇപ്പോള്‍ എളുപ്പത്തില്‍ തുറക്കാവുന്ന ഫീച്ചറും കമ്പനി വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ബൂട്ട് സ്പേസിന് താഴെയായി കാലുകൊണ്ട് ഒന്ന് വേവ് ചെയ്താല്‍ തന്നെ ടെയില്‍ഗേറ്റ് തുറക്കുന്ന പുതിയ സംവിധാനമാണ് ക്ലബ്മാന്റെ ഇന്ത്യന്‍ സമ്മര്‍ എഡിഷന്‍ പതിപ്പിന്റെ മറ്റൊരു ആകര്‍ഷണം.

MOST READ: 70,000 രൂപയ്ക്ക് കഫേറേസറായി രൂപംമാറി ബജാജ് ഡിസ്കവർ

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

അകത്തളത്തിലും കാര്യമായ മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. എല്‍ഇഡി റിങ്ങോടുകൂടിയ 6.5 ഇഞ്ച് ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, പിയാനോ-ബ്ലാക്ക് ഹൈലൈറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, പ്രൊജക്ഷന്‍ ലാമ്പുകള്‍, ഇലക്ട്രിക്കിലി ക്രമീകരിക്കാവുന്ന സീറ്റുകള്‍ എന്നിവയെല്ലാം വാഹനത്തിലെ സവിശേഷതകളാണ്.

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

കാര്‍ബണ്‍ ബ്ലാക്ക് ലെതറേറ്റ് ഫിനിഷുള്ളതും, മെമ്മറി ഫങ്ക്ഷന്‍ ഉള്ളതുമായ ഇലക്ട്രിക്ക് സ്പോര്‍ട്സ് സീറ്റുകളാണ് അകത്തളത്തിലെ മറ്റൊരു ആകര്‍ഷണം. ചെക്വര്‍ഡ് ഡിസൈനിലിലുള്ള ഡാഷ്‌ബോര്‍ഡ് ഗാര്‍ണിഷ്, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍ എന്നിവയും ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ എഡിഷനിലെ മറ്റ് ഫീച്ചറുകളാണ്.

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 190 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്സാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.2 സെക്കന്റ് മതി. 228 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. സ്പോര്‍ട്ട്, ഗ്രീന്‍ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Actor Jayasurya Bought Special Edition Mini Clubman Summer Edition. Read in Malayalam.
Story first published: Tuesday, September 1, 2020, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X