ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള ജനപ്രീയ കോംപാക്ട് എസ്‌യുവിയാണ് വെന്യു. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പനയാണ് മോഡല്‍ കൈവരിക്കുന്നത്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

എന്നാല്‍ ശ്രേണിയില്‍ മത്സരം കടുത്തതോടെ ഇതൊന്ന് കൊഴുപ്പിക്കാന്‍ ഇറങ്ങുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. വെന്യുവില്‍ iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍) എന്നൊരു സംവിധാനം ബ്രാന്‍ഡ് അവതരിപ്പിച്ചു. ക്ലച്ച് ലെസ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്ള രാജ്യത്തെ ആദ്യത്തെ കാറാണ് വെന്യു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

പുതിയ ഗിയര്‍ബോക്‌സ് അവതരിപ്പിച്ചതിനുപുറമെ, വെന്യു iMT മോഡലിന് പുതിയ സ്പോര്‍ട്ട് വേരിയന്റും കമ്പനി അവതരിപ്പിച്ചു. കോംപാക്ട് എസ്‌യുവിയുടെ ആദ്യ ഡ്രൈവ് അനുഭവങ്ങളും, ഫീച്ചറുകളും സവിശേഷതകളും നമ്മുക്ക് പരിചയപ്പെടാം.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

എന്തുകൊണ്ടാണ് ഹ്യുണ്ടായി വെന്യുവില്‍ ഒരു iMT ഗിയര്‍ബോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്? ഉത്തരം ലളിതമാണ്, ഒരു ഓട്ടോമാറ്റിക് ഡ്രൈവിംഗിന്റെ സുഖം ആഗ്രഹിക്കുന്ന ആളുകളുടെ ആവശ്യങ്ങള്‍ iMT ഗിയര്‍ബോക്‌സ് നിറവേറ്റും.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

അതേസമയം ഒരു മാനുവല്‍ ട്രാന്‍സ്മിഷന്റെ അനുഭവം നല്‍കും എന്നുവേണം പറയാന്‍. ആറ് സ്പീഡ് മാനുവല്‍ ആണ് ട്രാന്‍സ്മിഷന്‍ എങ്കിലും, ക്ലച്ച് ഇല്ല. കൂടാതെ, ഹ്യുണ്ടായി വെന്യുവിലെ പുതിയ 'സ്പോര്‍ട്ട് പതിപ്പില്‍' ഇപ്പോള്‍ പുറത്തും അകത്തും കോസ്‌മെറ്റിക് മാറ്റങ്ങള്‍ കാണാനും സാധിക്കും.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഡിസൈന്‍ & സ്‌റ്റൈലിംഗ്

ഡിസൈനില്‍ ഹ്യുണ്ടായി കൈകടത്തിയിട്ടില്ലെന്ന് വേണം പറയാന്‍. റെഗുലര്‍ വെന്യുവിന് സമാനമാണ് വെന്യുവിന്റെ പുതിയ സ്‌പോര്‍ട്ട് പതിപ്പും. എങ്കിലും ചില കോസ്‌മെറ്റിക് സവിശേഷതകള്‍ കാണാന്‍ സാധിക്കും.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

മുന്നില്‍ നിന്ന് ആരംഭിച്ച്, സാധാരണ വകഭേദങ്ങളില്‍ നിന്ന് സ്‌പോര്‍ട്ട് പതിപ്പിനെ വേര്‍തിരിച്ചറിയാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ, അതാണ് ബ്ലാക്ക് ഔട്ട് ഗ്രില്ലിന്റെ ഇടത് വശത്തുള്ള ചുവന്ന ബാഡ്ജിംഗ്. ഫ്രണ്ട് ബമ്പറില്‍ ഹെഡ്‌ലാമ്പ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കൂടാതെ ഉയര്‍ന്നതും താഴ്ന്നതുമായ ബീം ഹാലോജന്‍ പ്രൊജക്ടര്‍ സജ്ജീകരണവും കോര്‍ണറിംഗ് ലാമ്പുകള്‍ക്കായി ഒരു റിഫ്‌ലക്ടറും ഉള്‍ക്കൊള്ളുന്നു. ക്ലസ്റ്ററിനുചുറ്റും എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഉണ്ട്, അവ വളരെ തെളിച്ചമുള്ളതും ഹെഡ്‌ലാമ്പ് യൂണിറ്റിന് തൊട്ടുതാഴെയുമാണ്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഹെഡ്‌ലാമ്പ് യൂണിറ്റിന് മുകളിലായി ടേണ്‍-ഇന്‍ഡിക്കേറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നു. വശക്കാഴ്ചയിലേക്ക് വരുകയാണെങ്കില്‍, വെന്യു സ്‌പോര്‍ട്ട് പതിപ്പിന്റെ ടയറുകളിലും, റൂഫ് റെയിലുകളിലും ചുവന്ന ആക്‌സന്റുകള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഈ ചുവന്ന ആക്‌സന്റുകള്‍ റെഗുലര്‍ പതിപ്പില്‍ നിന്ന് സ്‌പോര്‍ട്ട് പതിപ്പിനെ തിരിച്ചറിയാന്‍ സഹായിക്കും. C, D പില്ലറുകളില്‍ സ്‌പോര്‍ട്ട് എന്ന ബാഡ്ജും (വലതുവശത്ത് മാത്രം) നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഡോര്‍ ഹാന്‍ഡില്‍ ക്രോമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍ക്കായി നല്‍കിയിരിക്കുന്ന ചുവന്ന കാലിപ്പറും ഡ്യുവല്‍ ടോണ്‍ 16 ഇഞ്ച് അലോയ് വീലുകളും ശരിക്കും ആകര്‍ഷണീയമാണ്. 215/60 / R16 ആണ് കാറിലെ ടയര്‍ പ്രൊഫൈല്‍.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

പിന്നിലേക്ക് വന്നാല്‍, ഇടതുവശത്ത് SX വകഭേദത്തെ സൂചിപ്പിക്കുന്ന ബാഡ്ജിംഗും, മധ്യഭാഗത്തായി വെന്യു എന്ന ബാഡ്ജിംഗും വാഹനത്തിന് ലഭിക്കുന്നു. കൂടാതെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്നതിനാല്‍, വലതുവശത്തായി ടര്‍ബോ ബാഡ്ജിംഗും ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

സെന്‍സറുകള്‍ക്കൊപ്പം ഒരു റിയര്‍ പാര്‍ക്കിംഗ് ക്യാമറയും ലഭിക്കുന്നു. മാത്രമല്ല, അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. ഇത് ഒരു ബുദ്ധിമുട്ടും കൂടാതെ ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഇന്റീരിയര്‍

അകത്തേക്ക് കടക്കുമ്പോള്‍, വിശാലമായ ക്യാബിന്‍ വാഹനത്തിന്റെ സവിശേഷതയാണ്. ക്യാബിന്‍ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിനായി, കോംപാക്ട് എസ്‌യുവിക്ക് സണ്‍റൂഫ് ലഭിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

പുറത്ത് കണ്ടപോലെ അകത്തും സ്‌പോര്‍ട്ട് പതിപ്പ് എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് ചുവന്ന ആക്‌സന്റുകള്‍ ലഭിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ചുവന്ന സ്റ്റിച്ചിങ്ങുള്ള ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, പുതിയ മെറ്റല്‍ ഫുട്ട് പെഡല്‍, ഡാര്‍ക്ക് ഗ്രേ ഫിനീഷിങ്ങിലുള്ള ഡാഷ്ബോര്‍ഡ്, റെഡ് ആവരണമുള്ള ഗിയര്‍നോബ്, റെഡ് സ്റ്റിച്ചിങ്ങുള്ള സീറ്റുകള്‍ എന്നിവയാണ് സ്പോര്‍ട്ട് പതിപ്പില്‍ അധികമായി നല്‍കിയിട്ടുള്ളത്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

സ്റ്റിയറിംഗ് വീലിനെക്കുറിച്ച് പറയുമ്പോള്‍, അത് തുകല്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു, പിടിക്കാന്‍ വളരെ സുഖകരമാണ്. ഇതിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ഒരു ഫ്‌ലാറ്റ് അടിഭാഗമുണ്ട്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഇരുവശത്തും സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുണ്ട്. വലതുവശത്ത്, നിങ്ങള്‍ക്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുള്ള നിയന്ത്രണങ്ങളും. ഇടതുവശത്ത്, MID സ്‌ക്രീനിനും ക്രൂയിസ് നിയന്ത്രണത്തിനുള്ള സ്വിച്ചുകളുമാണ് നല്‍കിയിരിക്കുന്നത്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കംഫര്‍ട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, വെന്യു സ്പോര്‍ട്ട് പതിപ്പില്‍ ഡ്യുവല്‍-ടോണ്‍ കളര്‍ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്നു. മുന്‍ സീറ്റുകള്‍ സ്വമേധയാ (മാനുവല്‍) ക്രമീകരിക്കാവുന്നവയാണെങ്കിലും വളരെ സുഖകരമാണ്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

രണ്ടാമത്തെ നിരയില്‍ മൂന്ന് പേരെ ഉള്‍ക്കൊള്ളാന്‍ മതിയായ സ്ഥലമുണ്ട്. രണ്ടുപേര്‍ പേരാണ് പുറകില്‍ ഇരിക്കുന്നതെങ്കില്‍, സെന്റര്‍ ആംറെസ്റ്റ് ഉപയോഗിക്കാന്‍ കഴിയും. അതില്‍ കപ്പ് ഹോള്‍ഡര്‍ നല്‍കിയിരിക്കുന്നു. ഇപ്പോള്‍, വെന്യുവിലെ എസി വളരെ ഫലപ്രദമാണ്, പിന്നില്‍ എസി വെന്റുകള്‍ ഉള്ളതിനാല്‍ ക്യാബിന്‍ വളരെ വേഗത്തില്‍ തണുക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

350 ലിറ്ററാണ് വെന്യു നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ബൂട്ട് സ്‌പേസ്. നാല് പേരുടെ ലഗേജുകള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും. കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെിങ്കില്‍ പിന്‍ നിര സീറ്റുകള്‍ 60:40 രീതിയില്‍ മടക്കാനും സാധിക്കും.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കോംപാക്ട് എസ്‌യുവിക്ക് ടാക്കോമീറ്ററിനും സ്പീഡോമീറ്ററിനുമായി അനലോഗ് ഡയലുകള്‍ ലഭിക്കുന്നു. ട്രിപ്പ് മീറ്റര്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ തുടങ്ങി കാറുകളെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ നല്‍കുന്ന 4.5 ഇഞ്ച് എല്‍സിഡി MID സ്‌ക്രീനും വാഹനത്തില്‍ ലഭ്യമാണ്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വെന്യുവിന് ലഭിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുടെ പിന്തുണയും ഇതിന് ലഭിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ടച്ച് വളരെ മികച്ചതാണ്. എട്ട് സ്പീക്കര്‍ സജ്ജീകരണവും ലഭിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് തൊട്ടുതാഴെയായി, ക്ലൈമറ്റ് കണ്‍ട്രോള്‍ ഡയലുകളും മധ്യഭാഗത്ത് താപനില ക്രമീകരണത്തിനായി ഒരു ഡിജിറ്റല്‍ റീഡ്ഔട്ടും നല്‍കിയിരിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

പവര്‍ & ഹാന്‍ഡിലിംഗ്

1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ബിഎസ് VI എഞ്ചിനാണ് വെന്യു iMT -യുടെ കരുത്ത്. ഈ എഞ്ചിന്‍ 120 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ആറ് സ്പീഡ് iMT ഗിയര്‍ബോക്സിലേക്ക് എഞ്ചിന്‍ ജോടിയാക്കുന്നു. എന്നാല്‍, ഗിയര്‍ മാറ്റുന്നതിനായി ക്ലച്ച് ആവശ്യമില്ലെന്നതാണ് പ്രത്യേകത.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

നിലവിലെ വെന്യുവിന്റെ ഡിസിടി ട്രാന്‍സ്മിഷന്‍ പതിപ്പിലേത് പോലെ ആക്സിലറേറ്ററും ബ്രേക്കും മാത്രമായിരിക്കും പുതിയ മോഡലിലുമുണ്ടാകുക.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

അപ്പോള്‍ ഇത് കൃത്യമായി എങ്ങനെ പ്രവര്‍ത്തിക്കും എന്നല്ലേ ചിന്തിക്കുന്നത്. ആറ് സ്പീഡ് iMT യൂണിറ്റില്‍ ഒരു ഇലക്ട്രോ-മെക്കാനിക്കലായി പ്രവര്‍ത്തിക്കുന്ന ക്ലച്ച് ഉണ്ട് എന്നുവേണം പറയാന്‍.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷനാണെങ്കിലും ഗിയര്‍ബോക്സിന് കാലതാമസമില്ല, കൂടാതെ ഷിഫ്റ്റുകള്‍ തടസ്സമില്ലാത്തതുമാണ്. ഞങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചു, നിങ്ങള്‍ ഗ്യാസിലായിരിക്കുമ്പോള്‍ (ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്ന് നിങ്ങളുടെ കാല്‍ ഉയര്‍ത്തിയിട്ടില്ല) മുകളിലേക്കും താഴേക്കും മാറുമ്പോള്‍, ആ സമയം മാത്രമേ ഗിയര്‍ബോക്‌സിന് അല്‍പ്പം ഭാരം തോന്നുകയുള്ളൂ, പക്ഷേ മാറ്റുന്നതില്‍ ഒരു പ്രശ്‌നവുമില്ല.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഗിയര്‍ബോക്‌സ് ഇപ്പോഴും ചില സമ്മര്‍ദ്ദത്തിലായതിനാലാണ് ഇത് സംഭവിക്കുന്നത്. മറുവശത്ത്, നിങ്ങള്‍ ഒരു പരമ്പരാഗത മാനുവല്‍ ഗിയര്‍ബോക്‌സ് പോലെ മാറുകയാണെങ്കില്‍ (നിങ്ങള്‍ ക്ലച്ച് അമര്‍ത്തുമ്പോഴെല്ലാം ഗ്യാസില്‍ നിന്ന് കാല്‍ ഉയര്‍ത്തുക) iMT -യിലെ ഷിഫ്റ്റുകള്‍ വളരെ സുഗമമാണ്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

എന്നിരുന്നാലും, ഒരു പരമ്പരാഗത മാനുവല്‍ ഗിയര്‍ബോക്സിന് ചിലപ്പോള്‍ കാര്‍ നിര്‍ത്താന്‍ കഴിയുമെങ്കിലും, വെന്യു iMT മോഡലില്‍ ഇത് സാധ്യമാകില്ല. നിങ്ങള്‍ ഒരു സ്റ്റോപ്പ്ലൈറ്റിലാണെങ്കില്‍ ഉയര്‍ന്ന ഗിയറില്‍ നിന്ന് ആരംഭിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അത് സംഭവിക്കില്ല.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

പകരം MID സ്‌ക്രീനില്‍ 'ദയവായി ഒരു ലോവര്‍ ഗിയര്‍ തെരഞ്ഞെടുക്കുക' എന്ന് വായിക്കുന്ന ഒരു സന്ദേശം ഉണ്ടാകും. ഹില്‍ സ്റ്റാര്‍ട്ട് എന്ന ഫീച്ചറും വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

നിങ്ങള്‍ ഒരു ചരിവില്‍ നിര്‍ത്തി പിന്നില്‍ ട്രാഫിക് ഉള്ളപ്പോള്‍ ഇത് സഹായകരമാണ്, കാരണം കാര്‍ പിന്നോട്ട് പോകില്ല. വെന്യു iMT -യിലെ സസ്‌പെന്‍ഷന്‍ മികച്ചതാണ്.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

സ്റ്റിയറിംഗ് വീലില്‍ നിന്നുള്ള ഫീഡ്ബാക്ക് മികച്ചതാണ്, പ്രത്യേകിച്ച് ഉയര്‍ന്ന വേഗതയില്‍. എഞ്ചിനില്‍ നിന്നോ പുറം ലോകത്തില്‍ നിന്നോ ക്യാബിനുള്ളില്‍ വളരെ കുറച്ച് ശബ്ദങ്ങള്‍ വരുന്നതിനാല്‍ കാറിന് നല്ല ഇന്‍സുലേഷനും NVH നിലയും ലഭിക്കുന്നു.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

മൂന്ന് വകഭേദങ്ങളിലാണ് വെന്യു iMT വിപണിയില്‍ എത്തുന്നത്. അടിസ്ഥാന വകഭേദത്തിന് 9.99 ലക്ഷം രൂപയും, ഉയര്‍ന്ന പതിപ്പിന് 11.58 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍, വരാനിരിക്കുന്ന കിയ സോനെറ്റ് എന്നിവരാണ് മോഡലിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue iMT Sport Trim Variant First Drive Review. Read in Malayalam.
Story first published: Monday, August 31, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X