ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

നാലാം തലമുറ സിറ്റിയുടെ രണ്ട് വകഭേദങ്ങളെ പിന്‍വലിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ഹോണ്ട. പുതുതലമുറ മോഡല്‍ വിപണിയില്‍ എത്തുമെങ്കിലും പഴയ പതിപ്പിനെ പൂര്‍ണമായി നിര്‍ത്തലാക്കില്ലെന്ന് ബ്രാന്‍ഡ് വെളിപ്പെടുത്തിയിരുന്നു.

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

SV, V, VX, ZX എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് നാലാം തലമുറ സിറ്റി വിപണിയില്‍ എത്തിയിരുന്നത്. ഇതില്‍ ഉയര്‍ന്ന വകഭേദങ്ങളായ VX, ZX എന്നിങ്ങനെ രണ്ട് പതിപ്പുകളുടെ വില്‍പ്പനയാണ് നിര്‍മ്മാതാക്കള്‍ അവസാനിപ്പിച്ചത്.

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

പ്രാരംഭ പതിപ്പുകളായ SV, V എന്നീ പതിപ്പുകള്‍ മാത്രമാകും പഴയ സിറ്റിയില്‍ ഇനി ലഭ്യമാകുക. 9.30 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഈ പതിപ്പുകളുടെ എക്‌സ്‌ഷോറൂം വില. നാലാം തലമുറ ഹോണ്ട സിറ്റി 2014 ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

MOST READ: ആൾട്ടോയ്ക്ക് പുതുതലമുറ മോഡൽ ഒരുങ്ങുന്നു, ഇന്ത്യയിലേക്കും ഒരു പുത്തൻ മാരുതി കാർ

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

ജാപ്പനീസ് വാഹന നിര്‍മ്മാക്കള്‍ ഇതുവരെ 3.5 ലക്ഷം യൂണിറ്റ് കോംപാക്ട് സെഡാന്‍ വിറ്റു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് മാത്രമേ പഴയ സിറ്റി വാഗ്ദാനം ചെയ്യൂ.

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

എന്നാല്‍ പുതുതലമുറ സിറ്റിയില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. പെട്രോളിന് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 7-ഘട്ട CVT ഓട്ടോമാറ്റിക്കും ഉപയോഗിക്കുന്നു.

MOST READ: വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

പഴയ സെഡാനില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

പുതിയ എഞ്ചിനൊപ്പം ഏതാനും പുതിയ ഫീച്ചറുകളുകളുടെയും, കോസ്‌മെറ്റിക് മാറ്റങ്ങളും വരുത്തിയാണ് പുതുതലമുറ സിറ്റി നിരത്തുകളിലേക്ക് എത്തുന്നത്. വലിപ്പത്തിന്റെ കാര്യത്തിലും പഴയ പതിപ്പിനെക്കാള്‍ കേമനാണ് പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസും ഉണ്ട്. അളവുകളുടെ വര്‍ദ്ധനവ് ക്യാബിനുള്ളില്‍ കൂടുതല്‍ ഇടം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: നെക്സോണിന്റെ പുതിയ ടീസർ പുറത്തിറക്കി ടാറ്റ; DCT പതിപ്പ് എന്ന് സൂചന

ഉയര്‍ന്ന വകഭേദങ്ങളെ പിന്‍വലിച്ചു; നാലാം തലമുറ ഹോണ്ട സിറ്റിയില്‍ രണ്ട് പതിപ്പുകള്‍ മാത്രം

ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി. ഈ പ്ലാറ്റ്‌ഫോം ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Old-Gen Honda City Top Variants Discontinued, To Be Sold Only In SV & V Trims. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X