ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിങ്ങനെ രണ്ട് മോഡലുകളാണ് നിലവില്‍ കിയ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അധികം വൈകാതെ സോനെറ്റ് എന്നൊരു മോഡലിനെക്കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

ഇപ്പോഴിതാ പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2020 ഓഗസ്റ്റില്‍ 10,845 യൂണിറ്റ് വില്‍പ്പന കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ജൂലൈയില്‍ വിറ്റ 8,502 യൂണിറ്റുകളില്‍ നിന്ന് 28 ശതമാനം വര്‍ധനവാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

വാര്‍ഷിക വില്‍പ്പന പരിശോധിക്കുകയാണെങ്കിലും 74 ശതമാനത്തിന്റെ വളര്‍ച്ചയാണ് കിയയ്ക്ക് ഉണ്ടായിരിക്കുന്നത്. 2019 ഓഗസ്റ്റ് മാസത്തില്‍ 6,236 യൂണിറ്റുകള്‍ മാത്രമാണ് കിയ വിറ്റഴിച്ചത്. സെല്‍റ്റോസ് മാത്രമായിരുന്നു ആ നാളുകളില്‍ ബ്രാന്‍ഡ് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കാര്‍ണിവല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. കഴിഞ്ഞ ആറ് മാസത്തെ വില്‍പ്പന പരിശോധിക്കുകയാണെങ്കില്‍ കിയയുടെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

കൊവിഡ്-19 യുടെ പശ്ചാതലത്തില്‍ ആളുകള്‍ പൊതുഗതാഗതം ഉപേക്ഷിച്ച് തുടങ്ങിയെന്നും, സ്വന്തം വാഹനം എന്ന് ചിന്തിച്ച് തുടങ്ങിയതുമാണ് വാഹന വിപണിയില്‍ ഉണര്‍വ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

വാരാനിരിക്കുന്ന ഉത്സവ സീസണും വില്‍പ്പന ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. വിപണി വിഹിതത്തില്‍ വര്‍ധനയും കിയ മോട്ടോര്‍സ് രേഖപ്പെടുത്തി. 2019 ഓഗസ്റ്റില്‍ 3.2 ശതമാനം വിപണി വിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസത്തില്‍ ഇത് 4.6 ശതമാനമായി ഉയര്‍ന്നിരിന്നു.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

കിയ മോട്ടോര്‍സ് ഇന്ത്യയില്‍ ആകെ ഒരു ലക്ഷം കാറുകള്‍ വിറ്റഴിച്ചു. 2019 ഓഗസ്റ്റില്‍ സെല്‍റ്റോസ് വിപണിയില്‍ എത്തിയതിനുശേഷം 11 മാസത്തിനുള്ളില്‍ ഈ നാഴികക്കല്ല് കൈവരിക്കാനായി.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

2020 മാര്‍ച്ചില്‍ കമ്പനി 75,000 വില്‍പ്പനയിലെത്തി. മൊത്തം 1 ലക്ഷം യൂണിറ്റുകളില്‍ കിയ സെല്‍റ്റോസ് 97,745 യൂണിറ്റ് വില്‍പ്പന നടത്തി. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന യുവിയില്‍ ഒന്നായി മാറാനും സെല്‍റ്റോസിന് സാധിച്ചു.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

പുതിയ സവിശേഷതകളോടെ യുവിഒ കണക്ട് സിസ്റ്റത്തിലേക്ക് ചേര്‍ത്ത കണക്ട ചെയ്ത കാര്‍ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തി 2020 ജൂണില്‍ സെല്‍റ്റോസിന് ആദ്യ അപ്ഡേറ്റ് ലഭിച്ചു.

ഓഗസ്റ്റില്‍ 10,655 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ്

ഇത് കിയ മോട്ടോര്‍സ് ഇന്ത്യയ്ക്ക് അഭിമാനകരമായ ഒരു നിമിഷമായി അടയാളപ്പെടുത്തുന്നു, സെല്‍റ്റോസിന്റെയും കാര്‍ണിവലിന്റെയും മികച്ച വിജയത്തിനുശേഷം വരാനിരിക്കുന്ന കിയ സോനെറ്റും ഉപഭോക്താക്കള്‍ ഇരു കൈയ്യും നീട്ടി സ്വീകിക്കും എന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Kia Seltos August 2020 Sales At 10,655 Units. Read in Malayalam.
Story first published: Wednesday, September 2, 2020, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X