എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയാണ് വാഹന വിപണിയിലും ഉണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ശുഭ സൂചനയാണ് നല്‍കുന്നത്.

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ 2020 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ 1,24,624 യൂണിറ്റുകളാണ് നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത്. 2019 ഓഗസ്റ്റ് മാസത്തെ വില്‍പ്പയുമായി താരതമ്യം ചെയ്താല്‍ 17.1 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

എല്ലാ ശ്രേണിയിലും നേട്ടം കൈവരിച്ചപ്പോള്‍, യൂട്ടിലിറ്റി വാഹനങ്ങളായ എര്‍ട്ടിഗ, XL6, ബ്രെസ, എസ്-ക്രോസ്, ജിപ്സി തുടങ്ങിയ വാഹനങ്ങളും മികച്ച നിലയിലായിരുന്നു വില്‍പ്പന. ഈ ശ്രേണിയിലെ 21,030 യൂണിറ്റ് നിരത്തുകളിലെത്തിച്ച് 13.5 ശതമാനം വില്‍പ്പന നേട്ടമുണ്ടാക്കി.

MOST READ: SR 125 -നെ വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങി അപ്രീലിയ

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

അടുത്തിടെയാണ് എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഗാഡിവാഡിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് എസ്-ക്രോസിന്റെ 2,527 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്.

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 279.43 ശതമാനം വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റില്‍ എസ്-ക്രോസിന്റെ 666 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. നാല് വകഭേദങ്ങളിലെത്തുന്ന പുതിയ വാഹനത്തിന് 8.39 ലക്ഷം രൂപ മുതല്‍ 12.39 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

MOST READ: സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

ലോക്ക്ഡൗണിന് ശേഷം ബ്രാന്‍ഡില്‍ നിന്നുള്ള പ്രധാന അവതരണമാണ് എസ്-ക്രോസ് പെട്രോള്‍ മോഡലിന്റേത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 യും പിന്നാലെ എത്തിയ ലോക്ക്ഡൗണും അവതരണം വൈകിപ്പിച്ചു.

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

പുതിയ എഞ്ചിനിലെത്തുന്നു എന്നതാണ് എസ്-ക്രോസിന്റെ ഈ വരവിലെ പ്രധാന ഹൈലറ്റ് എന്ന് വേണം പറയാന്‍. മുമ്പുണ്ടായിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരം 1.5 ലിറ്റര്‍ K15B മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവിയാകാൻ ഗ്ലോസ്റ്റർ; പുതിയ വീഡിയോയുമായി എംജി

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

സിയാസ്, ബ്രെസ, എര്‍ട്ടിഗ, XL6 തുടങ്ങിയ മോഡലുകള്‍ക്കും ഈ എഞ്ചിന്‍ തന്നെയാണ് കരുത്ത് നല്‍കുന്നത്. 104 bhp കരുത്തും 138 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും.

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഉപയോഗിച്ച് ഇത് ജോടിയാക്കിയിരിക്കുന്നു. ഹൈബ്രിഡ് സംവിധാനം വാഹനത്തില്‍ ഉള്‍പ്പെടുത്തിയതോടെ കാറിന്റെ മൊത്തത്തിലുള്ള ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ മാരുതിക്ക് സാധിച്ചിട്ടുണ്ട്.

MOST READ: വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

18.55 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ എഞ്ചിനിലേക്ക് മാറ്റി എന്നതൊഴിച്ചാല്‍ വാഹനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

എല്‍ഇഡി പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സില്‍വര്‍ റൂഫ് റെയില്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ടെയില്‍ഗേറ്റില്‍ ചേര്‍ത്തിരിക്കുന്ന സ്മാര്‍ട്ട് ഹൈബ്രിഡ് ബാഡ്ജ് എന്നിവയാണ് പുറമേയുള്ള പ്രധാന സവിശേഷതകള്‍.

എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

സീറ്റുകളിലും സ്റ്റീയറിങ്ങിലും ഡോര്‍ ആം റെസ്റ്റിലും ലെതര്‍ ആവരണം നല്‍കിയതാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒട്ടോ ഡിമ്മിങ്ങ് ഇന്‍സൈഡ് റിയര്‍വ്യു മിറര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Posts 279 Percentage Sales Growth. Read in Malayalam.
Story first published: Friday, September 4, 2020, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X