വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

എല്ലാ വർഷവും മഹാരാഷ്ട്രയിൽ വിനായക ചതുർഥി ഉത്സവം വളരെ വലിയ ആഘോഷമാണ്. സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന തെരുവുകളിലും പന്തലൊരുക്കി ഗണപതിയുടെ പ്രതിമ വെച്ച് പൂജിക്കുക പതിവാണ്.

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

ഉത്സവത്തിന്റെ 10 ദിവസങ്ങളിൽ ഓരോന്നിനും ആയിരക്കണക്കിന് ആളുകൾ റോഡുകളിൽ ആഘോഷിക്കുന്നത് കാണാം.

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

ആധുനിക കാലത്തെ ആഘോഷത്തിന് പുരാണങ്ങളേക്കാൾ ചരിത്രപരമായ പ്രസക്തിയുണ്ട്. 1893 -ൽ ലോക്മന്യ തിലകാണ് 10 ദിവസത്തെ ആഘോഷം രൂപകൽപ്പന ചെയ്തു, ഇത് വാർഷിക കുടുംബോത്സവത്തെ വിപുലമാക്കി.

MOST READ: ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

പ്രതീകാത്മക പുറപ്പെടലിനായി 10 ദിവസത്തെ ആഘോഷത്തിനുള്ളിൽ കുടുംബങ്ങൾ ഏതെങ്കിലും ദിവസങ്ങൾ തിരഞ്ഞെടുക്കാമെങ്കിലും, പൊതു ആഘോഷത്തിന് എല്ലാ പൊതു വിഗ്രഹങ്ങളും 10-ാം ദിവസമാണ് വെള്ളത്തിൽ നിമജ്ജനം ചെയ്യുന്നത്.

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

മഹാരാഷ്ട്രയിൽ ബ്രിട്ടീഷുകാർക്കെതിരായ തിലകിന്റെ ദേശീയവാദ പോരാട്ടത്തിൽ എല്ലാവരെയും ഏകീകരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ വലിയ പൊതു വിഗ്രഹങ്ങളുടെ മഹത്തായ രൂപകൽപ്പന.

MOST READ: മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

എന്നാൽ ഈ വർഷം കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. കൊറോണ വൈറസ് മഹാമാരി ഉത്സവവും ആഘോഷങ്ങളും കീഴടക്കി. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് പൊതു ആഘോഷങ്ങൾ ഇത്തവണ പൂർണ്ണമായി വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

ഈ വർഷം നിറങ്ങളും പുഷ്പ ദളങ്ങളും പൊഴിയുന്നില്ല, മണികളും തുടർച്ചയായി മുഴങ്ങുന്ന പിച്ചള ഉപകരണങ്ങളും ഡ്രമ്മുകൾ, പൊതു പരേഡുകൾ, പാട്ടും നൃത്തവും ഒന്നും തന്നെയില്ല.

MOST READ: കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

ഇത്തരം സാഹചര്യത്തിൽ ജീപ്പ് ഇന്ത്യ ഈ വർഷം സ്വന്തം ആഘോഷം രൂപകൽപ്പന ചെയ്തിരിക്കുകയാണ്. അവസരത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതിനായി ടെസ്റ്റ് റൺസിന് ശേഷം ഈ ആശയം ഫലപ്രാപ്തിയിലെത്തി.

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

എട്ട് പ്രൊഫഷണൽ ഡ്രൈവർമാർ ഉൾപ്പെടുന്ന സംഘം 50+ മണിക്കൂറുകൾ ചെലവിട്ടാണ് ഇത് പൂർത്തീകരിച്ചത്. 122 കോമ്പസ് എസ്‌യുവികൾ ഉപയോഗിച്ച് 29,970 ചതുരശ്രയടി വിസ്തീർണ്ണത്തിൽ 162 അടി നീളവും 185 അടി വീതിയും ഉള്ള ഗണപതിയുടെ വിഗ്രഹമാണ് ഇവർ രൂപപ്പെടുത്തിയത്.

MOST READ: 40,000 യൂണിറ്റ് നിർമ്മാണം എന്ന നാഴികകല്ല് പിന്നിട്ട് ബെന്റ്ലി ഫ്ലൈയിംഗ് സ്പർ

പൂനെക്കടുത്തുള്ള രഞ്ജംഗാവിലെ കമ്പനി പ്ലാന്റ് പാർക്കിംഗ് സ്ഥലത്തിനകത്താണ് ഇത് സൃഷ്ടിച്ചത്. ജീപ്പ് ഇന്ത്യ പങ്കിട്ട ചുവടെയുള്ള വീഡിയോ കാണുക.

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

ജീപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോമ്പസ് ഇന്ത്യയിൽ ബ്രാൻഡിന് അംഗീകാരം നേടിക്കൊടുത്ത ഒരു നിശ്ചിത മോഡലായി മാറി.

വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

ലൈനപ്പ് പ്രസക്തമായി നിലനിർത്തുന്നതിനായി, ജീപ്പ് ഇന്ത്യ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വാഹനത്തിന്റെ രൂപവും പ്രകടനവും എടുത്തുകാണിക്കുന്ന പുതിയ വേരിയന്റുകൾ തുടർച്ചയായി അവതരിപ്പിച്ചു. കാലക്രമേണ പുതിയ മത്സരാർത്ഥികളെ കണ്ട ഒരു സെഗ്‌മെന്റിൽ ജീപ്പ് കോമ്പസ് അടിപതറാതെ തുടരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Ganesh Idol Made Of Jeep Compass. Read in Malayalam.
Story first published: Thursday, September 3, 2020, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X