കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

ഇന്ത്യൻ വാഹന വിപണിയിലെ ഏറെ മത്സരാധിഷ്‌ഠിതമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. സെൽറ്റോസിന്റെ വരവോടെ നിറം മങ്ങിയ ക്രെറ്റ രണ്ടാം തലമുറ ആവർത്തനത്തോടെ ശക്തമായ തിരിച്ചിവരവാണ് നടത്തിയിരിക്കുന്നത്.

കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

2020 മാർച്ചിൽ പുതിയ ക്രെറ്റയുടെ അരങ്ങേറ്റം മുതൽ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിക്ക് എതിരാളികളേക്കാൾ വ്യക്തമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. തുടർച്ചയായ നാലാം മാസവും ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന എസ്‌യുവി എന്ന നേട്ടം ക്രെറ്റ കൈപ്പിടിയിലാക്കിയിരിക്കുകയാണ്.

കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

പുതിയ ഡിസൈൻ ഭാഷ്യവും കൂടുതൽ പ്രീമിയം ഉപകരണ ലിസ്റ്റുമായി എത്തിയ ഇന്റീരിയറുമാണ് ഈ പദവിയിലേക്ക് ക്രെറ്റയെ വീണ്ടും എത്തിച്ചതെന്ന് നിസംശയം പറയാം. മാർച്ചിൽ വിപണിയിൽ എത്തിയതിനു ശേഷം അഞ്ച് മാസത്തിനുള്ളിൽ വാഹനത്തിന്റെ ബുക്കിംഗ് 65,000 മറികടന്നു.

MOST READ: 2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

കൂടാതെ നാലുമാസത്തിനുള്ളിൽ 20,000 യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനും ഹ്യുണ്ടായിക്ക് സാധിച്ചു. 2015 ജൂലൈയിലാണ് ഇന്ത്യയിലേക്ക് ക്രെറ്റ എത്തുന്നത്. തുടർന്ന് ഇക്കാലയളവിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന നേടിയെന്ന ചരിത്രവും ഹ്യുണ്ടായിയുടെ പോക്കറ്റിലുണ്ട്.

കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

ഇന്ത്യയിൽ നിർമിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ലോകമെമ്പാടുമുള്ള 88 രാജ്യങ്ങളിലേക്ക് ഇന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസവും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയാണിത്. കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയും ക്രെറ്റ തന്നെ. എങ്കിലും സെൽറ്റോസും മികച്ച വിൽപ്പന പ്രകടനം തന്നെയാണ് നടക്കുന്നത്.

MOST READ: റേസിങ് സിക്സറ്റീസ് സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി വെസ്പ

കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

2020 ഓഗസ്റ്റിൽ ക്രെറ്റ 11,758 യൂണിറ്റും സെൽറ്റോസിന് 10,655 യൂണിറ്റുകളുമാണ് നിരത്തിലെത്തിക്കാൻ സാധിച്ചത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് ഹ്യുണ്ടായി എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നത്.

കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

ഗ്യാസോലിൻ യൂണിറ്റ് 115 bhp കരുത്തിൽ ‌242 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ പതിപ്പ് 115 bhp പവറും 250 Nm torque ഉം വികസിപ്പിക്കും. അതേസമയം ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് 140 bhp, 242 Nm torque എന്നിവ സൃഷ്ടിക്കാൻ പ്രാപ്തമാണ്.ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി എന്നിവയാണ് ഗിയർബോക്സ്.

MOST READ: ചുവപ്പഴകിൽ ഹോട്ട് കസ്റ്റമൈസ്ഡ് പോളോ

കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

പനോരമിക് സൺറൂഫ്, ടർബോ പെട്രോൾ വേരിയന്റിലെ പാഡിൽ ഷിഫ്റ്ററുകൾ, വോയ്‌സ് കമാൻഡുകളുള്ള ബ്ലൂലിങ്ക്, മാനുവൽ പതിപ്പിൽ ബ്ലൂലിങ്ക് ഉപയോഗിക്കാൻ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടച്ച് നിയന്ത്രണങ്ങൾ ഓട്ടോ എയർ പ്യൂരിഫയർ, ഡിജിറ്റൽ സ്പീഡോമീറ്ററുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ക്രെറ്റയിലെ സവിശേഷതകളാണ്.

കിടപിടിക്കാൻ ആരുമില്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ക്രെറ്റ തന്നെ

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ് സൗകര്യം, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ ഉപകരണങ്ങൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Is The Highest Sold SUV In India Over The Last Four Months. Read in Malayalam
Story first published: Wednesday, September 2, 2020, 12:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X