2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

2020 ഓഗസ്റ്റില്‍ മികച്ച വില്‍പ്പനയുമായി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. 57,909 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രാന്‍ഡ് രേഖപ്പെടുത്തിയത്.

2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

2020 ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഓഗസ്റ്റില്‍ 46 ശതമാനം വളര്‍ച്ചയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 2020 ജൂലൈയില്‍ 31,421 യൂണിറ്റുകളുടെ വില്‍പ്പനയായിരുന്നു നടന്നത്.

2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

ആഭ്യന്തര വിപണിയില്‍ 53,142 യൂണിറ്റുകള്‍ വിറ്റഴിക്കാനും നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. അടുത്തിടെ ബ്രാന്‍ഡ് ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും, ഹോം ഡെലിവറി സൗകര്യവും ഈ നാളുകളില്‍ മികച്ച സ്വീകാര്യത നേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ആൾട്ടോയ്ക്ക് പുതുതലമുറ മോഡൽ ഒരുങ്ങുന്നു, ഇന്ത്യയിലേക്കും ഒരു പുത്തൻ മാരുതി കാർ

2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

ഡീലര്‍ഷിപ്പുകളുടെ നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും കൊണ്ട് 46 ശതമാനത്തിലധികം വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായതെന്ന് വക്താവ് വെളിപ്പെടുത്തി.

2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും പുറമേ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വിശദമായ ഓപ്പറേറ്റിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു. വരാനിരിക്കുന്ന ഉത്സവ സീസണ്‍ വാഹന വ്യവസായത്തില്‍ കൂടുതല്‍ പോസിറ്റീവിറ്റി കൊണ്ടുവരുമെന്ന് കമ്പനിക്ക് ഉറപ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, കൊവിഡ്-19 സുരയുടെ ഭാഗമായി അടുത്തിടെ ഹോം ഡെലിവറി സൗകര്യം നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു.

2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

ടെസ്റ്റ് റൈഡുകള്‍, പുതിയ വാഹന ഡെലിവറികള്‍, വില്‍പ്പനാനന്തര സേവനം എന്നിവയെല്ലാം ഈ പദ്ധതിക്ക് കീഴില്‍ വരുന്നു. SMIPL- ന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ സുസുക്കി അറ്റ് യുവര്‍ ഡോര്‍സ്റ്റെപ്പ് പ്രോഗ്രാം സംയോജിപ്പിച്ചിരിക്കുന്നു.

MOST READ: DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ പരിചയപ്പെടുത്തി ആസ്റ്റൺ മാർട്ടിൻ

2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

ഇത് ഉപഭോക്താക്കള്‍ക്ക് വാഹനം ടെസ്റ്റ്-റൈഡ് നടത്താനും, വാങ്ങാനും, വില്‍പ്പനാനന്തര സേവനങ്ങള്‍ തിരഞ്ഞെടുക്കാനും പ്രാപ്തമാക്കുന്നു. ടോള്‍ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കള്‍ക്ക് സുസുക്കി ഇരുചക്ര വാഹന ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യാം.

2020 ഓഗസ്റ്റില്‍ 57,909 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയുമായി സുസുക്കി

വാഹനത്തിന്റെ സര്‍വീസിനോ മറ്റോ ഷോറൂമിലേക്ക് ഒരു സന്ദര്‍ശനം ക്രമീകരിക്കേണ്ടിവന്നാല്‍ ഈ സേവനം അടുത്തുള്ള ഡീലര്‍ഷിപ്പുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കും. സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ മുഴുവന്‍ ഉല്‍പ്പന്ന ശ്രേണികളും - ജിക്‌സര്‍, ആക്‌സസ്, ഇന്‍ട്രൂഡര്‍, ബര്‍ഗ്മാന്‍ തുടങ്ങിയവ ഈ പുതിയ സേവനത്തിന് കീഴില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Suzuki Motorcycle India sells 57,909 units in August 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X