മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർസ് തങ്ങളുടെ എസ്‌യുവി സ്‌പെഷ്യലിസ്റ്റ് ബ്രാൻഡായ ഹവാലിന് കീഴിൽ പുതിയ മൂന്നാം തലമുറ ഹവാൽ H6 എസ്‌യുവിയെ ആഗോളതലത്തിൽ അവതരിപ്പിച്ചു.

മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

ചൈനീസ് എസ്‌യുവി നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ ഓഫറാണിത്. അഞ്ച് വർഷത്തിനിടെ 60 ലധികം രാജ്യങ്ങളിൽ ഹവാൽ H6-ന്റെ മുപ്പത് ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

മൂന്നാം തലമുറ ഹവാൽ H6 മോഡലിന് 150 ലധികം മാറ്റങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. പ്രത്യേകിച്ച് ഇന്റലിജന്റ് കണക്റ്റിവിറ്റി, ഇന്റലിജന്റ് സുരക്ഷ, ഇന്റലിജന്റ് ഡ്രൈവിംഗ്, ഇന്റലിജന്റ് ക്യാബിൻ എന്നിവയിൽ. ലോകത്തിലെ ആദ്യ മൂന്ന് സവിശേഷതകൾ എസ്‌യുവിയിൽ പരിചയപ്പെടുത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

കൂടാതെ വാഹനത്തിലെ 40 ലധികം പ്രധാന മൊഡ്യൂളുകൾ പരിഷ്ക്കരിക്കാനുള്ള ഫേംവെയർ ഓവർ-ദി-എയർ (FOTA) കഴിവുള്ള ലോകത്തിലെ ആദ്യത്തെ ICE പവർ എസ്‌യുവിയാണ് ഹവാൽ H6 എന്നതും ശ്രദ്ധേയമാണ്.

മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

ഇതിനുപുറമെ 5G കോംപാറ്റിബിളിറ്റിയുള്ള ലോകത്തിലെ ആദ്യത്തെ ICE പവർ എസ്‌യുവിയാണെന്നും ഓട്ടോമേറ്റഡ് റിവേഴ്‌സിംഗ് അസിസ്റ്റുള്ള ആദ്യത്തെ പ്രീമിയം ഇതര എസ്‌യുവിയാണിതെന്നും ഗ്രേറ്റ് വാൾ മോട്ടോർസ് അവകാശപ്പെടുന്നുണ്ട്.

MOST READ: സ്പെയർ പാർട്സുകൾക്കും ആക്സസറികൾക്കും ആനുകൂല്യങ്ങളൊരുക്കി ഹ്യുണ്ടായി

മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

ഉയർന്ന പെർഫോമൻസ്, ഉയർന്ന സുരക്ഷ, ഭാരം കുറഞ്ഞ സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്ന ഗ്രേറ്റ് വാൾ മോട്ടോർസിന്റെ ഏറ്റവും പുതിയ ആഗോള ഹൈ-ഇന്റലിജൻസ് മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ H6 എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്.

മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

മൂന്നാം തലമുറ H6 എസ്‌യുവിയുടെ രൂപം ‘ഓറിയന്റൽ ഫ്യൂച്ചറിസം' ഡിസൈൻ ആശയമാണ് സ്വീകരിക്കുന്നത്. 'ബിൽറ്റ് ബൈ ദി വേൾഡ് ആൻഡ് ഫോർ ദി വേൾഡ്' എന്ന തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആശയം. എസ്‌യുവിയുടെ പ്രത്യേകതയും മൗലികതയും എടുത്തു കാണിക്കുന്നതിലാണ് H6-ന്റെ സൗന്ദര്യമെന്ന് ഹവാൽ വിശദീകരിക്കുന്നു.

MOST READ: പുതുതലമുറ ഗോസ്റ്റിന്റെ അരങ്ങേറ്റം കുറിച്ച് റോൾസ് റോയ്‌സ്

മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് നേടുന്നതിലേക്ക് പുതിയ H6 എസ്‌യുവി നീങ്ങുകയാണെന്ന് ഗ്രേറ്റ് വാൾ മോട്ടോർസ് പറയുന്നു. ബ്രാൻഡിന്റെ 3 ഡൈമെൻഷണൽ പ്രൊട്ടക്ഷൻ സുരക്ഷാ സങ്കൽപ്പത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച വാഹനം ഈ ആശയം "ഇന്റലിജന്റ് സേഫ്റ്റി" എന്നതിലേക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നതും ഒരു പ്രത്യേകതയാണ്.

മൂന്നാംതലമുറ ഹവാൽ H6 എസ്‌യുവി പുറത്തിറക്കി ഗ്രേറ്റ് വാൾ മോട്ടോർസ്

ഇത് ഒന്നാം തലമുറയിലെ നിഷ്ക്രിയ മെക്കാനിക്കൽ സുരക്ഷയിൽ നിന്ന് വ്യത്യസ്തമാണ്. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് സ്വയംഭരണ ഡ്രൈവിംഗ് നിലകളുമായി വാഹനം നന്നായി പൊരുത്തപ്പെടുന്നു. H6 എസ്‌യുവി ഇന്ത്യൻ വിപണിയിലേക്കും ചുവടുവെക്കാനിരിക്കുകയാണ്. അടുത്ത വർഷത്തോടെ കമ്പനിയുടെ അരങ്ങേറ്റം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Great Wall Motors Launched Third Generation Haval H6 SUV. Read in Malayalam
Story first published: Wednesday, September 2, 2020, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X