ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

വരാനിരിക്കുന്ന ഉത്സവ സീസണിനായി ഒരുങ്ങുകയാണ് ഫോർഡ് ഇന്ത്യ. അതിന്റെ ഭാഗമായി തങ്ങളുടെ മുൻനിര എസ്‌യുവി മോഡലായ എൻഡവറിന്റെ സ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു സ്പെഷ്യൽ എഡിഷൻ പതിപ്പ് കമ്പനി പുറത്തിറക്കും.

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

അരങ്ങേറ്റത്തിനു മുന്നോടിയായി എൻഡവർ സ്പോർട്ടിന്റെ പരീക്ഷണയോട്ടത്തിലാണ് ഫോർഡ്. ശരിക്കും ടൊയോട്ട ഫോർച്യൂണറിന്റെ ടിആർഡി സ്‌പോർട്ടിവോയെ പ്രതിരോധിക്കാനാണ് കമ്പനി പുതിയ മോഡലിനെ വിപണിയിൽ എത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

എൻഡവറിന്റെ ടെയിൽ‌ഗേറ്റിലും പിൻ‌ഡോറിന്റെ താഴത്തെ ഭാഗത്തും സ്‌പോർ‌ട്ട് ബാഡ്‌ജ് ഇടംപിടിക്കും. ഇതൊഴിച്ചു നിർത്തിയാൽ എസ്‌യുവിയുടെ പുറംമോടിയിൽ ശ്രദ്ധേയമായ മറ്റ് മാറ്റങ്ങളൊന്നും കണ്ടേക്കില്ല. റിയർ ബമ്പറിലെ സിൽവർ എലമെന്റ് ക്രോമിൽ പൂർത്തിയായതായി തോന്നുന്നു. എങ്കിലും വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇതുണ്ടാകുമോ എന്നകാര്യം വ്യക്തമല്ല.

MOST READ: വിപണി തിരിച്ചുപിടിച്ച് മാരുതി, ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ 17.1 ശതമാനം വളർച്ച

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

പുതിയ വേരിയൻറ് അതിന്റെ സപോർട്ടി നിലപാടിനെ ന്യായീകരിക്കുന്നതിനായി അകത്തും പുറത്തും അധിക സവിശേഷതകളും അനുബന്ധ ഉപകരണങ്ങളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എൻഡവറിന്റെ പ്രീമിയം അപ്പീൽ കൂടുതൽ വർധിപ്പിക്കുക എന്നതാണ് പുതിയ വേരിയൻറിന്റെ പദ്ധതി.

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

ഈ വർഷം ആദ്യം ബിഎസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിച്ച ലാൻഡർ ഫ്രെയിം പ്രീമിയം എസ്‌യുവി ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് മോഡലുകളിലാണ് വിപണിയിൽ എത്തുന്നത്. ഡ്രൈവറിന്റെ കാൽമുട്ട് സംരക്ഷിക്കുന്നതിനായുള്ള എയർബാഗുൾപ്പടെ നിരവധി സുരക്ഷാ സവിശേഷതകളും എൻഡവറിൽ ഫോർ ഒരുക്കിയിട്ടുണ്ട്.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

അതോടൊപ്പം ESC, റോൾഓവർ സ്റ്റെബിലിറ്റി, ട്രാക്ഷൻ കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടെറെയിൻ മാനേജ്‌മെന്റ് സിസ്റ്റം (4×4) എന്നിവയുൾപ്പെടെ ഒന്നിലധികം ഫീച്ചറുകൾ ടോപ്പ് എൻഡ് വേരിയന്റിലെ ഹൈലൈറ്റുകളാണ്.

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

സെമി ഓട്ടോ പാരലൽ പാർക്ക് അസിസ്റ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, പനോരമിക് സൺറൂഫ്, 8-വേ പവർ അഡ്ജസ്റ്റ്ഡ് ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മടക്കാവുന്ന മൂന്നാം നിര സീറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ആക്റ്റീവ് നോയിസ് റദ്ദാക്കൽ എന്നിവയും ഫുൾ-സൈസ് എസ്‌യുവിയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഫോർഡ് പാസ് കണക്റ്റിവിറ്റി, 10-സ്പീക്കർ ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയുള്ള 8 ഇഞ്ച് SYNC-3 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും എൻഡവറിന് മാറ്റുകൂട്ടുന്നു.

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

ബിഎസ്-VI പരിഷ്ക്കരണത്തിൽ ഒരു പ്രധാന എഞ്ചിൻ നവീകരണമാണ് ഫോർഡ് എസ്‌യുവിയിൽ നടപ്പിലാക്കിയത്. പുതിയ 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡാണ്.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

ടൈറ്റാനിയം പ്ലസ് വേരിയൻറ് 4×4 സിസ്റ്റത്തിൽ എത്തുമ്പോൾ ടൈറ്റാനിയം വേരിയന്റ് 4×2 കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. വരാനിരിക്കുന്ന ഫോർഡ് എൻ‌ഡവർ സ്പോർട്ട് 4×4 വാഗ്ദാനം ചെയ്യുമോ ഇല്ലയോ എന്നത് കണ്ടറിയണം.

Source: Motorbeam

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford Endeavour Sport Edition Spied Ahead Of Launch. Read in Malayalam
Story first published: Wednesday, September 2, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X