ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2020 ഓഗസ്റ്റ് മാസത്തിൽ മൊത്തം 5,555 യൂണിറ്റുകൾ വിറ്റഴിച്ചു. 2020 ജൂലൈയിലെ 5,386 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് നേരിയ വർധനവുണ്ടായിട്ടുണ്ട്.

ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

2019 ഓഗസ്റ്റിൽ കമ്പനി മൊത്തം 10,701 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റിരുന്നു, കൂടാതെ 843 യൂണിറ്റ് എത്തിയോസും കയറ്റുമതി ചെയ്തിരുന്നു.

ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

കഴിഞ്ഞ മാസം ടൊയോട്ട അർബൻ ക്രൂയിസർ സബ് കോംപാക്ട് എസ്‌യുവിക്കായി 11,000 രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചു. കമ്പനി ഈ മാസം അവസാനം മോഡൽ അവതരിപ്പിക്കും.

MOST READ: നെക്സോണിന്റെ പുതിയ ടീസർ പുറത്തിറക്കി ടാറ്റ; DCT പതിപ്പ് എന്ന് സൂചന

ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

കർണാടക സംസ്ഥാനത്തും രാജ്യത്തുടനീളവും കൊവിഡ് പോസിറ്റീവ് കേസുകളുടെ വർധനവ് കാരണം തങ്ങൾ വളരെയധികം ആശങ്കകളോടെയാണ് ഓഗസ്റ്റ് ആരംഭിച്ചത് എന്ന് ഈ മാസത്തെ പ്രകടനത്തെക്കുറിച്ച് TKM സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ഡിമാൻഡ്, സപ്ലൈ സാഹചര്യങ്ങളിൽ ഇത് വളരെയധികം ബാധിച്ചു. ഭാഗ്യവശാൽ, ഉപഭോക്തൃ എൻക്വൈറികളും ഓർഡറുകളും ഉൾപ്പെടെ, കൊവിഡിന് മുമ്പുള്ള സമയത്തിന് സമാനമായി മിക്ക മോഡലുകളുടെയും ഡിമാൻഡ് വർധനവിന് ഓഗസ്റ്റ് സാക്ഷ്യം വഹിച്ചു.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

എന്നിരുന്നാലും, തങ്ങളുടെ ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്ന ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലും വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കാരണം കമ്പനിയുടെ അറ്റത്ത് നിന്ന് (ഡീലർമാർക്ക്) വാഹനങ്ങൾ വിതരണം ചെയ്യുന്നത് ഒരു വെല്ലുവിളിയായി.

ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ഇത് തങ്ങളുടെ ജീവനക്കാരുടെയും സമൂഹത്തിൻറെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഉൽ‌പാദനത്തെ ഒരൊറ്റ ഷിഫ്റ്റിലേക്ക് നയിക്കാൻ പോലും പ്രേരിപ്പിക്കുന്നു.

MOST READ: പുറത്തിറങ്ങും മുമ്പ് RS 660 സൂപ്പർസ്‌പോർട്ടിന്റെ വീഡിയോ പങ്കുവെച്ച് അപ്രീലിയ

ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

TKM -ലെ കൊവിഡ് ബാധിച്ച തൊഴിലാളികളിൽ പകുതിയിലധികം പേരും സംസ്ഥാന ആരോഗ്യ അധികാരികൾ നിർദ്ദേശിച്ച ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പൂർത്തിയാക്കിയ ശേഷം പൂർണമായി സുഖം പ്രാപിക്കുകയും ജോലിസ്ഥലത്ത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ഓഗസ്റ്റിൽ 5,555 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനായി സപ്ലൈസ് സമാഹരിക്കുന്നതിന് ഇത് വളരെയധികം സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #toyota #ടൊയോട്ട
English summary
Toyota Sold Over 5,555 Units In Indian Market In August. Read in Malayalam.
Story first published: Wednesday, September 2, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X